മാസ് എന്‍ട്രിയോടെ ദിലീപ്! തിരിച്ച് വരവിലെ ഹിറ്റ്, ബാലന്‍ വക്കീല്‍ മിന്നിക്കുന്നു! ബോക്‌സോഫീസ് തകരും!
Recommended Video

പത്ത് മാസത്തെ ഗ്യാപ്പിന് ശേഷമാണ് ജനപ്രിയ നടന്‍ ദിലീപ് നായകനായി അഭിനയിച്ചൊരു ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത കോടതി സമക്ഷം ബാലന്‍ വക്കീലാണ് ഫെബ്രുവരി 21 റിലീസിനെത്തിയിരിക്കുന്നത്. ദിലീപ്-ബീ ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലെത്തുന്ന ആദ്യ ചിത്രമായതിനാല്‍ ആരാധകരും പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്.
സ്ഥിരം ബി ഉണ്ണികൃഷ്ണന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ആക്ഷനും കോമഡിയും സസ്‌പെന്‍സുമെല്ലാം നിറച്ച പക്കാ മാസ് എന്റര്‍ടെയിനര്‍ മൂവിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ആദ്യദിനം മികച്ച തുടക്കമായിരുന്നു ചിത്രത്തിന് ലഭിച്ചത്. രണ്ടാം ദിവസം കഴിയുമ്പോഴും അക്കാര്യത്തില്‍ മാറ്റമില്ല. തിയറ്ററുകളില്‍ നിന്നും ലഭിക്കുന്ന പ്രതികരണം സാമ്പത്തിക വരുമാനമുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരംകിട്ടിയിരിക്കുകയാണ്. കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ആദ്യ രണ്ട് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു.

കോടതി സമക്ഷം ബാലന്‍ വക്കീല്‍
ബി ഉണ്ണികൃഷ്ണന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. ദിലീപ് നായകനാവുമ്പോള്‍ മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സിദ്ദി്ഖ്, ഹരീഷ് ഉത്തമന്‍, രഞ്ജി പണിക്കര്‍, ദിനേഷ് പണിക്കര്‍, ലെന, ബിന്ദു പണിക്കര്‍, ഗണേഷ് കുമാര്‍, സാജിദ് യഹിയ, നന്ദന്‍ ഉണ്ണി, പ്രദീപ് കോട്ടയം, ബീമന്‍ രഘു തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമയാണെന്നുള്ള പ്രത്യേകതയും കോടതിസമക്ഷം ബാലന്‍ വക്കീലിനുണ്ട്.

വ്യത്യസ്ത കഥാപാത്രം
കരിയറില്‍ ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ദിലീപിന്റെ മറ്റൊരു മുഖമായിരുന്നു ഈ ചിത്രത്തിലേത്. വക്കീല്‍ വേഷമാണെങ്കിലും അതൊരു വിക്കന്‍ ആണെന്നുള്ളതായിരുന്നു ശ്രദ്ധേയം. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയ താരങ്ങളുടെയെല്ലാം പ്രകടനം വിലയിരുത്തപ്പെട്ടിരുന്നു. തെന്നിന്ത്യന്‍ താരസുന്ദരി പ്രിയ ആനന്ദും ശ്രദ്ധിക്കപ്പെട്ടു. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.

ആദ്യദിന കളക്ഷന്‍
കോടതി സമക്ഷം ബാലന്‍ വക്കീലിന് ഗംഭീര റിലീസായിരുന്നു കേരളത്തില്‍ നിന്നും ലഭിച്ചത്. കേരളത്തിലെത്തിയതിനൊപ്പം രാജ്യത്തെ വിവിധയിടങ്ങളിലേക്കും സിനിമ എത്തിയിരുന്നു. അവധി ദിവസങ്ങള്‍ ഒന്നുമല്ലെങ്കിലും 75.76 ശതമാനം ഓക്യുപന്‍സിയോടെയായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീല്‍ ജൈത്രയാത്ര തുടങ്ങിയത്. ആദ്യദിനം പലയിടത്തും ഹൗസ്ഫുള്‍ ആയിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 16 ഷോ ആയിരുന്നു ലഭിച്ചത്. അതില്‍ നിന്നും 3.77 ലക്ഷം സ്വന്തമാക്കാന്‍ കഴിഞ്ഞു. അതേ സമയം തിരുവനന്തപുരംപ്ലെക്‌സില്‍ 17 ഷോ യില്‍ നിന്നുമായി 3.14 ലക്ഷവും നേടി.

രണ്ടാം ദിനം
ആദ്യ ദിനത്തെക്കാള്‍ പ്രദര്‍ശനത്തിന്റെ എണ്ണം രണ്ടാം ദിവസം കുറഞ്ഞിരുന്നു. എന്നാല്‍ കളക്ഷന്റെ കാര്യത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. 13 ഷോ ആയിരുന്നു കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും രണ്ടാം ദിവസം കോടതി സമക്ഷം ബാലന്‍ വക്കീലിന് ലഭിച്ചത്. അതില്‍ നിന്നും 3.22 ലക്ഷം സ്വന്തമാക്കിയ ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ട് 7 ലക്ഷം നേടി. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്നും
കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിനെ അപേക്ഷിച്ച് തിരുവനന്തപുരം പ്ലെക്‌സില്‍ ലേശം പതുക്കെയുള്ള പ്രകടനമാണ്. രണ്ടാം ദിവസം 15 ഷോ യില്‍ നിന്നും 3.18 ലക്ഷമായിരുന്നു ലഭിച്ചത്. ഇതോടെ ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ 6.33 ലക്ഷം സ്വന്തമാക്കിയ സിനിമ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. കേരള ബോക്‌സോഫീസിലെയോ മറ്റ് സെന്ററുകളിലെയോ കണക്കുകള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും അവിടെയും മോശമില്ലാത്തൊരു തുക കണ്ടെത്തിയിട്ടുണ്ടാവുമെന്നാണ് സൂചന.


Click it and Unblock the Notifications











