For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരണമാസായി വിക്കന്‍ വക്കീല്‍! ബോക്‌സോഫീസിനെ പൂരപ്പറമ്പാക്കി ദിലീപും മംമ്തയും! കലക്ഷനിലും തിളങ്ങി!കാണൂ

  |
  മരണമാസായി വിക്കന്‍ വക്കീല്‍ | filmibeat Malayalam

  നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ദിലീപിന്റെ കോടതിസമക്ഷം ബാലന്‍ വക്കീല്‍ തിയേറ്ററുകളിലേക്കെത്തിയത്. കമ്മാരസംഭവത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇതാദ്യമായാണ് ബി ഉണ്ണിക്കൃഷ്ണനും ജനപ്രിയ നായകനും ഒരുമിച്ചത്. ഇരുവരും ഒരുമിച്ചെത്തിയത് വെറുതയെല്ലെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ആദ്യപ്രദര്‍ശനം മുതല്‍ത്തന്നെ മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അങ്ങേയറ്റം മനോഹരമാക്കിയാണ് താരം ഇത്തവണയും എത്തിയത്. വിക്കന്‍ വക്കീലിനെ കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അവരവരുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയാണ് ഓരോ താരവും സിനിമ പൂര്‍ത്തീയാക്കിയത്.

  മികച്ച നടനുള്ള പോരാട്ടം കടുക്കുന്നു! ഫഹദും മോഹന്‍ലാലും ജയസൂര്യയും തമ്മിലാണ് പോരാട്ടം! ആര് നേടും?

  മംമ്ത മോഹന്‍ദാസും ദിലീപും തമ്മിലുള്ള മികച്ച കെമിസ്ട്രിക്ക് എന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അജു വര്‍ഗീസും കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അതൊരു ഗംഭീര വിരുന്നായി മാറുകയായിരുന്നു. കുടുംബ പ്രേക്ഷകരുടെയും കുട്ടികളുടെയും സ്വന്തം താരമായ ദിലീപ് പഴയ പ്രൗഢിയിലേക്ക് തിരികയെത്തിയെന്നാണ് ആരാധകരും സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. കൂനനായും ചാന്തുപൊട്ടായുമൊക്കെ എത്തിയ ദിലീപ് വിക്കനായെത്തിയപ്പോഴും പ്രേക്ഷകര്‍ അദ്ദേഹത്തിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സിനിമയുടെ ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  കുഞ്ചാക്കോ ബോബന്‍റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം ഇതായിരുന്നോ? മകനെക്കാളും ചെറുപ്പമാണ് അമ്മ! കാണൂ

  ബാലന്‍ വക്കീലിന്റെ വരവ്

  ബാലന്‍ വക്കീലിന്റെ വരവ്

  വക്കീലന്‍മാരെ സംബന്ധിച്ചിടത്തോളം വാക്ചാതുര്യം അത്യാവശ്യമായ കാര്യമാണ്. പൊതുവെ നമ്മള്‍ കണ്ട് പരിചയിച്ചിട്ടുള്ള മിക്ക കഥാപാത്രങ്ങളും അങ്ങനെയാണ്. എന്നാലിപ്പോഴിതാ, വിക്കനായ വക്കീലായാണ് ദിലീപ് എത്തിയത്. പേര് മുതല്‍ത്തന്നെ പ്രത്യേകത തുടങ്ങുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റും ടീസറും ട്രെയിലറുമൊക്കെ പുറത്തുവന്നതോടെ പ്രേക്ഷകരുടെ പ്രതീക്ഷയും വര്‍ധിക്കുകയായിരുന്നു. ഇന്നും ജനപ്രിയനായിത്തന്നെ തുടരുകയാണ് താരമെന്നതിനുള്ള തെളിവായിരുന്നു തിയേറ്ററുകളിലെ തിരക്ക്.

   ത്രില്ലടിപ്പിച്ച നിമിഷങ്ങള്‍

  ത്രില്ലടിപ്പിച്ച നിമിഷങ്ങള്‍

  ആദ്യഭാഗം ചിരിച്ച് മുന്നേറിയപ്പോള്‍ രണ്ടാം പകുതിയിലേക്കെത്തുമ്പോഴാണ് സിനിമയ്ക്ക് ത്രില്ലര്‍ സ്വഭാവം കൈവരുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിച്ചാണ് പിന്നീട് സിനിമ മുന്നേറുന്നത്. പ്രേക്ഷകന് ദഹിക്കുന്ന തരത്തിലുള്ള വിശദീകരണങ്ങളാണ് പിന്നീട് ലഭിക്കുന്നത്. ദിലീപ് മാത്രമല്ല സിദ്ദിഖും അജു വര്‍ഗീസുമൊക്കെ അവരവരുടെ കഥാപാത്രത്തെ മനോഹരമാക്കിയിരുന്നു. മംമ്തയ്‌ക്കൊപ്പമുള്ള മികച്ച കെമിസ്ട്രിക്ക് ഇത്തവണയും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിന്ദു പണിക്കരും ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്.

  നിറഞ്ഞ സദസ്സുകളില്‍

  നിറഞ്ഞ സദസ്സുകളില്‍

  മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ തേടിയെത്തിയപ്പോള്‍ ദിലീപിന് ശക്തമായ പിന്തുണ നല്‍കി ഒപ്പമുണ്ടായിരുന്നു ആരാധകര്‍. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളെ സിനിമയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ആരാധകര്‍. കുടുംബവും ആരാധകരുമാണ് ആ സമയത്ത് തനിക്കൊപ്പം നിന്നിരുന്നതെന്ന് താരവും വ്യക്തമാക്കിയിരുന്നു. കാവ്യ മാധവനെ വിവാഹം കഴിക്കുന്നതിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ചും മറ്റും സൂചിപ്പിക്കുന്നുണ്ട് സിനിമയില്‍. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ച് വരികയാണ് ഈ സിനിമ.

  കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്?

  കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്?

  പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയാണിത്. ദിലീപിനെ സംബന്ധിച്ചിടത്തോളം ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്നത് വളരെ സന്തോഷകരമാണ്. 3.77 ലക്ഷമാണ് ചിത്രത്തിന് ആദ്യദിനത്തില്‍ കൊച്ചിയില്‍ നിന്നും ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  തലസ്ഥാനത്തുനിന്നും നേടിയത്

  തലസ്ഥാനത്തുനിന്നും നേടിയത്

  മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ ദിലീപ് സ്വീകാര്യതയുടേയും പിന്തുണയുടേയും കാര്യത്തില്‍ ഏറെ മുന്നിലാണ്. ട്രിവാന്‍ഡം മള്‍ട്ടിപ്ലക്‌സില്‍ നിന്നും സിനിമയ്ക്ക് ആദ്യ ദിനത്തില്‍ 3.14 ലക്ഷമാണ് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രദര്‍ശനങ്ങളെല്ലാം ഹൗസ് ഫുളായിരുന്നു.

  റെക്കോര്‍ഡുകള്‍ വഴിമാറുമോ?

  റെക്കോര്‍ഡുകള്‍ വഴിമാറുമോ?

  ആരാധകപിന്തുണയിലും സ്വീകാര്യതയിലുമൊക്കെ ഏറെ മുന്നിലാണ് ദിലീപ്. പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ പിന്തുണയാണ് താരത്തിന് ആരാധകരില്‍ നിന്നും ലഭിച്ചത്. ഇന്നും തന്നെ നയിക്കുന്നത് ആരാധകരുടെ കൈയ്യടിയാണെന്നെ് താരം തുറന്നുപറഞ്ഞിരുന്നു. ലുക്കിലും നടിപ്പിലും വ്യത്യസ്തതയുമായെത്തിയ താരത്തിന് മുന്നില്‍ ഇത്തവണ പല റെക്കോര്‍ഡുകളും വഴിമാറുമെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയുടെ തുടക്കം ഗംഭീരമായിരുന്നു. വരുംദിനങ്ങളിലും ഇതേ പ്രകടനം തന്നെയായിരിക്കുമെന്നും അവര്‍ പറയുന്നു.

  English summary
  Kodathi Samaksham Balan Vakkeel first day boxoffice perfomance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X