ദിലീപിന്‍റെ മാസ്സിനെ ഏറ്റെടുത്ത് ബോളിവുഡ്! ബാലന്‍ വക്കീലിന് റീമേക്ക്! നായകനായെത്തുന്ന സൂപ്പര്‍താരം?

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പഴയ പ്രൗഢിയിലേക്ക് ദിലീപിനെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ബി ഉണ്ണിക്കൃഷ്ണനും ദിലീപും ഒരുമിച്ചെത്തുകയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ത്തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. മോഹന്‍ലാല്‍ ചിത്രമായ വില്ലന് ശേഷമുള്ള സിനിമയുമായാണ് ബി ഉണ്ണിക്കൃഷണന്‍ എത്തിയത്. തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. തമാശയും ത്രില്ലിങ്ങുമൊക്കെയുള്ള ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. ബിന്ദു പണിക്കര്‍, മംമ്ത മോഹന്‍ദാസ്, അജു വര്‍ഗീസ്, സിദ്ദിഖ് തുടങ്ങിയവരുടെ പ്രകടനവും മികച്ചതായിരുന്നു.

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടേയും പ്രിയതാരമായ ദിലീപ് ആരാധകപിന്തുണയുടെ കാര്യത്തിലും സ്വീകാര്യതയിലും ഏറെ മുന്നിലാണ്. വ്യക്തി ജീവിതത്തില്‍ മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധി നേരിടേണ്ടി വന്നപ്പോഴും അദ്ദേഹത്തിന് തുണയായത് ആരാധകരും കുടുംബാംഗങ്ങളുമായിരുന്നു. പ്രേക്ഷകരുടെ കൈയ്യടിയാണ് തന്നെ നയിക്കുന്നതെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പാസഞ്ചറിന് ശേഷം വീണ്ടും വക്കീല്‍ വേഷത്തിലെത്തിയിരിക്കുകയാണ് താരം. വാക്ചാതുര്യമുള്ളവരായിരിക്കണം വക്കീലന്‍മാര്‍ എന്നാണ് പൊതുവെ നമ്മുടെ ധാരണ. എന്നാല്‍ വിക്കുള്ള ഒരാള്‍ വക്കീലായെത്തിയാലോ, എന്തായിരിക്കും സംഭവിക്കുന്നത്. അപ്രതീക്ഷിതമായി അയാള്‍ക്ക് മുന്നിലെത്തുന്ന ഒരു കേസും അതേത്തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ബാലന്‍ വക്കീലിന്റെ ഇതിവൃത്തം. ബാലന്‍ വക്കീലിന് ബോളിവുഡ് റീമേക്ക് ഒരുങ്ങുകയാണെന്നുള്ള സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ദിലീപിന്‍രെ രണ്ടാംവരവ്

ദിലീപിന്‍രെ രണ്ടാംവരവ്

വ്യക്തി ജീവിതത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്തായിരുന്നു രാമലീല റിലീസ് ചെയ്തത്. ബഹിഷ്‌ക്കരണ ഭീഷണിയും തിയേറ്റര്‍ ഉപരോധവുമൊക്കെ അരങ്ങുതകര്‍ക്കുന്നതിനിടയിലും നല്ല സിനിമകളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകര്‍ തങ്ങളെ കൈവിടില്ലെന്ന് സംവിധായകനും സംഘത്തിനും ഉറപ്പുണ്ടായിരുന്നു. അത് തന്നെയായിരുന്നു പിന്നീട് ആവര്‍ത്തിച്ചതും. ദിലീപിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച വിജയമായി മാറുകയായിരുന്നു ഈ സിനിമ. കമ്മാരസംഭവത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് ചിത്രമെന്ന നിലയില്‍ കോടതിസമക്ഷം ബാലന്‍ വക്കീലിന് മികച്ച ഹൈപ്പ് ലഭിച്ചിരുന്നു. രണ്ടാം വരവിലും ദിലീപ് പൊളിച്ചെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്.

വിമര്‍ശകര്‍ക്കുള്ള മറുപടി

വിമര്‍ശകര്‍ക്കുള്ള മറുപടി

മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളായിരുന്നു ദിലീപിന് നേരിടേണ്ടി വന്നത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷമായിരുന്നിട്ട്കൂടി താരത്തെ ക്രൂശിക്കാനായിരുന്നു പലരും ശ്രമിച്ചത്. അപ്രതീക്ഷിതമായെത്തിയ പ്രതിസന്ധിയില്‍ അച്ഛന് ശക്തമായ പിന്തുണ നല്‍കി മീനാക്ഷി ഒപ്പമുണ്ടായിരുന്നു. കാവ്യ മാധവനും ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. ദിലീപിന്റെ സിനിമാജീവിതം ഇതോടെ അവസാനിച്ചുവെന്ന വിലയിരുത്തിയവര്‍ക്കുള്ള ചുട്ട മറുപടിയുമായാണ് അദ്ദേഹം ഇത്തവണ എത്തിയത്.

കുറിക്ക് കൊള്ളുന്ന ഡയലോഗ്

കുറിക്ക് കൊള്ളുന്ന ഡയലോഗ്

തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനത്തെക്കുറിച്ചും പ്രതിസന്ധിയെക്കുറിച്ചുമൊക്കെ കൃത്യമായി സൂചിപ്പിച്ചാണ് ബാലന്‍ വക്കീല്‍ കേസ് ഏറ്റെടുക്കുന്നത്. വീണ്ടും ഒരു വിവാഹം നടത്തേണ്ടി വന്നതിനേക്കുറിച്ചും അതിലേക്ക് നയിച്ചതിനെക്കുറിച്ചും വധുവായി കാവ്യയെ തിരഞ്ഞെടുത്തതിനുമൊക്കെയുള്ള പരോക്ഷമായ മറുപടിയും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഡയലോഗുകള്‍ക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 ബോളിവുഡിലേക്ക്

ബോളിവുഡിലേക്ക്

കോടതിസമക്ഷം ബാലന്‍ വക്കീലിന് ഹിന്ദി പതിപ്പൊരുങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയാകോം മോഷന്‍ പിക്‌ചേഴ്‌സിന്റെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു കോടതിസമക്ഷം ബാലന്‍ വക്കീല്‍. ഇപ്പോഴിതാ നിര്‍മ്മാതാക്കളില്‍ നിന്നും സിനിമയെക്കുറിച്ച് മനസ്സിലാക്കിയ സൂപ്പര്‍ താരം ചിത്രത്തിന് ഹിന്ദി പതിപ്പൊരുക്കുകയാണെന്നുള്ള സന്തോഷവാര്‍ത്തയാണ് പുറത്തുവന്നിട്ടുള്ളത്.

നായകനായി എത്തുന്നത്?

നായകനായി എത്തുന്നത്?

കൂനനായാലും ചാന്തുപൊട്ടായാലും വിക്കനായാലും അത് തന്നില്‍ ഭദ്രമാണെന്ന് വ്യക്തമാക്കിയ താരമാണ് ദിലീപ്. മലയാളത്തില്‍ ദിലീപ് ഗംഭീരമാക്കിയ കഥാപാത്രം ഹിന്ദിയിലേക്കെത്തുമ്പോള്‍ അവതരിപ്പിക്കാന്‍ പോവുന്നത് ആരാണെന്നറിയാനായി ആരാധകര്‍ക്കും ആകാംക്ഷയായിരുന്നു. ബോളിവുഡിന്‍രെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളായ കിങ് ഖാനാണ് നായകനായെത്തുന്നതെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

താല്‍പര്യം അറിയിച്ചു

താല്‍പര്യം അറിയിച്ചു

നിര്‍മ്മാതാക്കളില്‍ നിന്നും സിനിമയെക്കുറിച്ച് മനസ്സിലാക്കിയ ഷാരൂഖ് ഖാന്‍ ചിത്രത്തിന് ഹിന്ദി പതിപ്പൊരുക്കുന്നതിനെക്കുറിച്ച് താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നുവത്രേ. സിനിമയേയും കേന്ദ്ര കഥാപാത്രത്തേയും ഇഷ്ടമായ താരം നായകനാവാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. റീമേക്ക് പതിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നേരത്തെയും അഭിനയിച്ചിട്ടുണ്ട്

നേരത്തെയും അഭിനയിച്ചിട്ടുണ്ട്

എല്ലാതരം കഥാപാത്രത്തേയും തന്നിലേക്ക് ആവാഹിക്കുന്ന താരമാണ് കിങ് ഖാന്‍. കുള്ളനായെത്തിയാണ് അടുത്ത കാലത്ത് അദ്ദേഹം ഞെട്ടിച്ചത്. ഡര്‍ എന്ന ഹിറ്റ് സിനിമയില്‍ അദ്ദേഹം വിക്കനായാണ് എത്തിയത്. ദിലീപ് ആദ്യമായാണ് വിക്കനായി എത്തിയതെങ്കിലും കിങ് ഖാനെ സംബന്ധിച്ച് അത് പുത്തനല്ല. കേരളത്തില്‍ നിന്നും ഡറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

സിദ്ദിഖിന്റെ വേഷം

സിദ്ദിഖിന്റെ വേഷം

ദിലീപും മംമ്തയും അജുവും മാത്രമല്ല ബാലന്‍ വക്കീലില്‍ കൈയ്യടി നേടിയത്. സിദ്ദിഖിന്‍രെ ഗംഭീര പ്രകടനത്തിനും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ ലുക്ക് പുറത്തുവന്നപ്പോള്‍ തന്നെ പ്രേക്ഷക പ്രതീക്ഷയും വാനോളയമുയര്‍ന്നിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രമായാലും അതില്‍ തന്റെ കൈയ്യൊപ്പ് പതിപ്പിച്ചാണ് ഈ താരം മുന്നേറാറുള്ളത്. നായകനായും വില്ലനായും തിളങ്ങിയ താരത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X