ദിലീപ് സ്വന്തമാക്കിയ റെക്കോര്‍ഡ്! കോടതി സമക്ഷം ബാലന്‍ വക്കീല്‍ സൂപ്പര്‍ ഹിറ്റാണെന്ന് നിര്‍മാതാക്കള്‍

മോഹന്‍ലാല്‍ ചിത്രം വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആയിരുന്നു ഈ ചിത്രത്തിന്റെ നിര്‍മാണം. വയാകോം 18 ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമയാണെന്നുള്ള പ്രത്യേകതയും കോടതിസമക്ഷം ബാലന്‍ വക്കീലിനുണ്ട്. ഇപ്പോഴിതാ സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയ വഴി നിര്‍മാതാക്കള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് വാര്‍ത്തകളില്‍ നിറയുകയാണ്.

കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ഭാഗമായതില്‍ വയാകോം 18 അഭിമാനിക്കുകയാണ്. ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് സിനിമയായി ബാലന്‍ വക്കീല്‍ മാറിയിരിക്കുകയാണ്. ഞങ്ങള്‍ മലയാളത്തിലേക്ക് എത്തിയ ചിത്രം തന്നെ ഈ നേട്ടം കൈവരിച്ചതിന്റെ സന്തോഷത്തിലാണ്. ആരെങ്കിലും സിനിമ കാണാനുണ്ടെങ്കില്‍ നഷ്ടം വരുത്താതെ വേഗം കാണണമെന്നും കമ്പനി പറയുന്നു.

dileep

ദിലീപ് നായകനാവുമ്പോള്‍ മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സിദ്ദി്ഖ്, ഹരീഷ് ഉത്തമന്‍, രഞ്ജി പണിക്കര്‍, ദിനേഷ് പണിക്കര്‍, ലെന, ബിന്ദു പണിക്കര്‍, ഗണേഷ് കുമാര്‍, സാജിദ് യഹിയ, നന്ദന്‍ ഉണ്ണി, പ്രദീപ് കോട്ടയം, ബീമന്‍ രഘു തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

കരിയറില്‍ ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ദിലീപിന്റെ മറ്റൊരു മുഖമായിരുന്നു ഈ ചിത്രത്തിലേത്. വക്കീല്‍ വേഷമാണെങ്കിലും അതൊരു വിക്കന്‍ ആണെന്നുള്ളതായിരുന്നു ശ്രദ്ധേയം. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയ താരങ്ങളുടെയെല്ലാം പ്രകടനം വിലയിരുത്തപ്പെട്ടിരുന്നു. തെന്നിന്ത്യന്‍ താരസുന്ദരി പ്രിയ ആനന്ദും ശ്രദ്ധിക്കപ്പെട്ടു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X