കോടികള്‍ സ്വന്തമാക്കി ബാലന്‍ വക്കീലിന്റെ കുതിപ്പ്! ദിലീപിന്റെ വരവ് കിടുക്കിയെന്ന് ആരാധകരും! കാണൂ!

കമ്മാരസംഭവത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തിയ സിനിമയാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. ജനപ്രിയ നായകന്റെ ഗംഭീര പ്രകടനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തുടക്കം മുതല്‍ത്തന്നെ പുറത്തുവന്നിരുന്നു. വില്ലന്ന ശേഷം ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണിത്. ഈ സിനിമയുടെ കഥയെക്കുറിച്ച് പറഞ്ഞപ്പോള്‍ ദിലീപിനായിരിക്കും ഈ വേഷം ചേരുകയെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നതായി സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മംമ്ത മോഹന്‍ദാസ്, സിദ്ദിഖ്, അജു വര്‍ഗീസ്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ ്ഭിനയിച്ചിരുന്നു.

ദിലീപിന്റെ അച്ഛനായെത്തിയ സിദ്ദിഖിനും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ഇതുപോലൊരു അച്ഛനെ ലഭിച്ചിരുന്നെങ്കില്‍ ബെസ്റ്റ് എന്നായിരുന്നു ദിലീപ് പറഞ്ഞത്. കേരളത്തില്‍ മാത്രമല്ല മറ്റ് സ്ഥലങ്ങളില്‍ നിന്നും സിനിമയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോമഡി ത്രില്ലറായെത്തിയ സിനിമയ്ക്ക് ബോക്‌സോഫീസിലും നിറഞ്ഞ കൈയ്യടിയാണ്. കലക്ഷനിലും ഇത് പ്രകടമാണ്. വിക്ക് എന്ന്ത് കേവലമൊരു വൈകല്യമല്ലെന്നും അത്തരമൊരു പരിമിതിയില്‍ നിന്നും ജീവിത വിജയം നേടുന്ന നായകനായാണ് ദിലീപ് എത്തിയത്.

Dileep

ഫെബ്രുവരി 27 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ നിന്നും 3 കോടി 28 ലക്ഷം രൂപ ഷെയറാണ് ചിത്രത്തിന് ലഭിച്ചതെന്ന് സംവിധായകനും സ്ഥിരീകരിച്ചിരുന്നു. എല്ല താരത്തിലുമുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലാണ് ചിത്രമൊരുക്കിയതെന്നും സിനിമയുടെ അന്യഭാഷാ പതിപ്പുകളും അധികം വൈകാതെ എത്തുമെന്നും സംവിധായകന്‍ പറയുന്നു. മോഹന്‍ലാലിനൊപ്പമുള്ള സിനിമയെക്കുറിച്ചുള്ള വിവരങ്ങളുമായി അധികം വൈകാതെ തന്നെ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X