ദിലീപേട്ടന്‍ റോക്സ്! ബോക്സോഫീസില്‍ ജനപ്രിയ നായകന്‍റെ ആധിപത്യം! ബാലന്‍ വക്കീല്‍ ലേറ്റസ്റ്റ് കലക്ഷന്‍

ഏത് തരത്തിലുള്ള കഥാപാത്രത്തേയും തന്നില്‍ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്ന് ഇതിനോടകം തന്നെ തെളിയിച്ച താരമാണ് ദിലീപ്. കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും ഗംഭീര തിരിച്ചുവരവിനാണ് ഇപ്പോള്‍ സിനിമാലോകം സാക്ഷ്യം വഹിച്ചത്. കമ്മാരസംഭവത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. വില്ലന് ശേഷം ബി ഉണ്ണിക്കൃഷ്ണന്‍ ദിലീപിനെ നായകനാക്കി സിനിമയൊരുക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ത്തന്നെ ആരാധകപ്രതീക്ഷയും വാനോളമുയര്‍ന്നിരുന്നു.

വിക്കന്‍ വക്കീലിന്റെ പ്രകടനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ കൂനനായും ചാന്തുപൊട്ടായും മായാമോഹിനിയായുമെത്തിയ ദിലീപില്‍ വിക്കന്‍ വക്കീലും ഭദ്രമായിരിക്കുമെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നു. സിദ്ദിഖ്, അജു വര്‍ഗീസ്, ബിന്ദു പണിക്കര്‍, മംമ്ത മോഹന്‍ദാസ് തുടങ്ങി അവരവരുടെ റോളുകള്‍ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും കടന്നുപോയത്. ആദ്യദിനം മുതല്‍ത്തന്നെ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ജനപ്രിയ നായകന്റെ ഇത്തവണത്തെ വരവ് പൊളിച്ചുവെന്നായിരുന്നു ആരാധകരുടെ സാക്ഷ്യപ്പടുത്തല്‍. സിനിമയുടെ ലേറ്റസ്റ്റ് കലക്ഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

മികച്ച പ്രതികരണവുമായി മുന്നേറുന്നു

മികച്ച പ്രതികരണവുമായി മുന്നേറുന്നു

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍ തിയേറ്ററുകളിലേക്കെത്തിയത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ എത്തിയപ്പോള്‍ തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. വിക്കുള്ള ഒരു വക്കീല്‍ കോടതിയിലെത്തിയാല്‍ എങ്ങനെയിരിക്കുമെന്നും തനിക്ക് ലഭിക്കുന്ന കേസുകളൊക്കെ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാനായുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. അപ്രതീക്ഷിതമായി തനിക്ക് മുന്നിലെത്തുന്ന അനുരാധയും അവളുടെ കേസും പിന്നിട് അരങ്ങേറുന്ന സംഭവങ്ങളുമൊക്കെയാണ് കോടതിസമക്ഷം ബാലന്‍ വക്കീലിന്റെ പ്രമേയം. തുടക്കം മുതല്‍ത്തന്നെ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ആദ്യദിനത്തില്‍ നേടിയത്

ആദ്യദിനത്തില്‍ നേടിയത്

പതിവില്‍ നിന്നും വ്യത്യസ്തമായി ഹാസ്യത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രവുമായാണ് ഇത്തവണ ബി ഉണ്ണിക്കൃഷ്ണനെത്തിയത്. ആക്ഷനും കോമഡിയും സ്‌പെന്‍സുമെല്ലാം നിറഞ്ഞ ദിലീപ് ചിത്രത്തിന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 3.77 ലക്ഷമാണ് സിനിമ ആദ്യദിനത്തില്‍ നേടിയത്. 75.76 ശതനമായിരുന്നു ഒക്യുപെന്‍സി. തിരുവനന്തപുരത്തെ മള്‍ട്ടിപ്ലക്‌സില്‍ നിന്നും 3.14 ലക്ഷമായിരുന്നു ലഭിച്ചത്.

വിജയക്കുതിപ്പ് തുടരുന്നു

വിജയക്കുതിപ്പ് തുടരുന്നു

തിയേറ്ററുകളില്‍ നിന്നും ഗംഭീര സ്വീകരണവുമായി മുന്നേറുകയാണ് ബാലന്‍ വക്കീലും സംഘവും. സിനിമയുടെ വിജയാഘോഷം തലസ്ഥാനത്ത് നടത്തിയിരുന്നു. സംവിധായകരും അണിയറപ്രവര്‍ത്തകരുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വന്‍ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു സിനിമയുടെ വിജയാഘോഷം. പ്രതിസന്ഘി ഘട്ടത്തില്‍ ശക്തമായ പിന്തുണ നല്‍കിയതിനെക്കുറിച്ചും എന്നും ഈ കൈയ്യടിയും ആള്‍ക്കൂട്ടവുമാണ് തന്നെ നയിക്കുന്നതെന്നും താരം നേരത്തെ പറഞ്ഞിരുന്നു.

സിദ്ദിഖിനും കൈയ്യടി

സിദ്ദിഖിനും കൈയ്യടി

ഏത് തരത്തിലുള്ള കഥാപാത്രത്തേയും തന്നിലേക്ക് ആവാഹിച്ച് മുന്നേറുന്ന സിദ്ദിഖിന്റെ ഇത്തവണത്തെ വരവ് ഗംഭീരമായെന്നായിരുന്നു ചിത്രം കണ്ടവര്‍ പറഞ്ഞത്. താരത്തിന്റെ ലുക്ക് പുറത്തുവന്നപ്പോള്‍ കഥാപാത്രം ഗംഭീരമായിരിക്കുമെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതുപോലൊരു അച്ഛനെ വീട്ടില്‍ കിട്ടിയാല്‍ ബെസ്‌റ്റെന്നായിരുന്നു ദിലീപും അഭിപ്രായപ്പെട്ടത്.

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും സിനിമയ്ക്ക് നാലാം ദിനത്തില്‍ 4.35 ലക്ഷം ലഭിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ വാരാന്ത്യം കൂടിയായിരുന്നു കടന്നുപോയത്. ഇതുവരെയായി 15. 27 ലക്ഷമാണ് ചിത്രത്തിന് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ലഭിച്ചത്. നൂറ് ശതമാനം എന്റര്‍ടൈനറായെത്തിയ സിനിമയ്ക്ക് മുന്നില്‍ പല റെക്കോര്‍ഡുകളും തകരുമെന്നും ആരാധകര്‍ പറയുന്നു.

ദിലീപിന്റെ ശക്തമായ തിരിച്ചുവരവ്

ദിലീപിന്റെ ശക്തമായ തിരിച്ചുവരവ്

മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് ദിലീപ്. ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കുള്ള വരവില്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ഇടവേളയ്ക്ക് ശേഷമുള്ള മാസ്സ് എന്‍ട്രിക്കും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ കഥയെക്കുറിച്ച് കേട്ടപ്പോള്‍ ഇത് ദിലീപ് ചെയ്യുന്നതായിരിക്കും നല്ലതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞതെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X