തേന്‍ പനിമതിയേ...! കോടതി സമക്ഷം ബാലന്‍ വക്കീലിലെ മനോഹര ഗാനം പുറത്ത്! വീഡിയോ കാണാം
കമ്മാരസംഭവത്തിനു ശേഷം ദിലീപിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് ദിലീപ് എത്തുന്നത്.
സിനിമയിലെ ആദ്യ വീഡിയോ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. രാഹുല്‍ രാജിന്റെ ഈണത്തില്‍ കെഎസ് ഹരിശങ്കര്‍ ആലപിച്ച ഒരു മനോഹര ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. തേന്‍ പനിമതിയേ എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്.

മംമ്താ മോഹന്‍ദാസും പ്രിയാ ആനന്ദുമാണ് ചിത്രത്തില്‍ ദിലീപിന്റെ നായികമാര്‍. വിക്കന്‍ വക്കീലായി ദിലീപ് എത്തുന്ന ചിത്രത്തില്‍ സിദ്ധിഖ്,ബിന്ദു പണിക്കര്‍, സുരാജ് വെഞ്ഞാറമൂട്,ലെന തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വിയകോം 18നാണ് സിനിമ നിര്മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
ദിലീപിന്റെ ആരാധകര്‍ക്കൊപ്പം എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു ചിത്രമായിരിക്കും കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നാണറിയുന്നത്. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വിയാകോം 18നാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിക്കുന്നത്


Click it and Unblock the Notifications