ബാലന്‍ വക്കീലായുളള ജനപ്രിയ നായകന്റെ വരവ്! ദിലീപ് ചിത്രത്തിന്റ ട്രെയിലര്‍ റിലീസ് ഡേറ്റ് പുറത്ത്!

By Midhun Raj

Recommended Video

വിക്കന്‍ വക്കിലായി ദിലീപ് വരുന്നു | Filmibeat Malayalam

ജനപ്രിയ നായകന്‍ ദീലിപിന്റെ പുതിയ സിനിമകള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കമ്മാരസംഭവം എന്ന ചിത്രം മാത്രമായിരുന്നു താരത്തിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞെത്തിയ സിനിമ തിയ്യേറ്ററുകളില്‍നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. കമ്മാരസംഭവത്തിനു ശേഷം നിരവധി സിനിമകളാണ് ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നത്. സിനിമയുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസറിനു പിന്നാലെ ട്രെയിലറും എത്തുകയാണ്,.കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടിരുന്നു.

വിക്കന്‍ വക്കിലായി ദിലീപ്

വിക്കന്‍ വക്കിലായി ദിലീപ്

ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യമുളള ഒരു ചിത്രവുമായിട്ടാണ് ജനപ്രിയ നായകന്‍ എത്തുന്നത്. സിനിമയുടെ ടീസര്‍ പ്രേക്ഷകരില്‍ പൊട്ടിച്ചിരിയുണര്‍ത്തികൊണ്ടായിരുന്നു പുറത്തുവന്നത്. ദിലീപ് ചിത്രത്തിനു വേണ്ട എല്ലാവിധ ഘടകങ്ങളും പുതിയ സിനിമയ്ക്കുമുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഏറെക്കാലത്തിനു ശേഷമാണ് വക്കീല്‍ വേഷത്തില്‍ ദിലീപ് എത്തുന്നത്. മുന്‍പ് രഞ്ജിത്ത് ശങ്കറിന്റെ പാസഞ്ചര്‍ എന്ന സിനിമയിലും ദിലീപ് വക്കീല്‍ വേഷത്തില്‍ എത്തിയിരുന്നു.

2കണ്‍ട്രീസ് ടീം

2കണ്‍ട്രീസ് ടീം

തിയ്യേറ്ററുകളില്‍ വന്‍വിജയമായ 2കണ്‍ട്രീസ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍, ദിലീപ്,മംമ്ത മോഹന്‍ദാസ്,അജു വര്‍ഗീസ്,സുരാജ് വെഞ്ഞാറമൂട്, ലെന തുടങ്ങിയവര്‍ വീണ്ടും പുതിയ ചിത്രത്തിലൂടെ ഒരുമിച്ച് എത്തുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍

അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍

ദിലീപിന്റെ ആരാധകര്‍ക്കൊപ്പം എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന ഒരു ചിത്രമായിരിക്കും കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നാണറിയുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.എറണാകുളമായിരുന്നു ദിലീപ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വിയാകോം 18നാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിക്കുന്നത്

ടീസറിനു പിന്നാലെ ട്രെയിലറും

ടീസറിനു പിന്നാലെ ട്രെയിലറും

ടീസറിനു പിന്നാലെ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ഡേറ്റും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജനുവരി 24ന് വൈകുന്നേരം ആറ് മണിക്കാണ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങുന്നത്. കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലറിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പതിവ് ദിലീപ് ചിത്രങ്ങള്‍ പോലെ ഇതുമൊരു വിരുന്നായിരിക്കുമെന്നും
എല്ലാവരും പ്രതീക്ഷിക്കുന്നു.

കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X