2019 ലാണ് ദിലീപിന്റെ കിടുക്കാച്ചി എന്‍ട്രി! കോടതിസമക്ഷം ബാലന്‍ വക്കീല്‍ ഫെബ്രുവരിയില്‍ തന്നെ എത്തും!

കഴിഞ്ഞ വര്‍ഷം തിയറ്ററുകൡലേക്ക് എത്തിയ കമ്മാരസംഭവമായിരുന്നു ദിലീപ് നായകനായി തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം. നല്ല പ്രതികരണം ലഭിച്ചിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിയാതെ പോയി. എന്നാല്‍ അടുത്ത ഹിറ്റ് ചിത്രവുമായി ദിലീപ് എത്തുകയാണ്. പ്രഖ്യാപനം മുതല്‍ വലിയ സ്വീകാര്യത ലഭിച്ച സിനിമയായിരുന്നു കോടതിസമക്ഷം ബാലന്‍ വക്കീല്‍. ഫെബ്രുവരിയില്‍ ഈ ചിത്രം റിലീസ് ചെയ്യുകയാണ്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതിസമക്ഷം ബാലന്‍ വക്കീല്‍ ഫെബ്രുവരി 21 നാണ് റിലീസ് ചെയ്യുന്നത്. ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ ദിലീപ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം വക്കീല്‍ വേഷത്തിലെത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ ദിലീപിന്റെ നായിക. 2 കണ്‍ട്രീസിന് ശേഷം ഇരുവരും ഒന്നിക്കുന്നത് ഈ ചിത്രത്തിലാണ്.

kodathi-samaksham-balan-vakkeel

വ്യത്യസ്ത കഥാപാത്രങ്ങള്‍ കൊണ്ട് അതിശയിപ്പിച്ച ദിലീപ് വീണ്ടും അത്തരമൊരു കഥാപാത്രത്തെയാണ് കോടതിസമക്ഷം ബാലന്‍ വക്കീലില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ടീസറും ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. സംസാര വൈകല്യമുള്ള വക്കീല്‍ വേഷത്തിലാണ് ദിലീപ് സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് ശ്രദ്ധേയം. ബി ഉണ്ണികൃഷ്ണന്‍-ദിലീപ് കൂട്ടുകെട്ടിലെത്തുന്ന ആദ്യ ചിത്രമാണിത്.

മലയാള ചിത്രങ്ങള്‍ ആഗോളതലത്തില്‍ വിതരണത്തിനെത്തിക്കുന്ന പ്രമുഖ വിതരണക്കാരായ പ്ലേ ഫിലിംസ് ഓസ്‌ട്രേലിയ, വേള്‍ഡ് വൈഡ് ഫിലിംസ് ആണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍ എത്തിക്കുന്നെതന്നുമാണ് ഫേസ്ബുക്കിലൂടെ ദിലീപ് പറഞ്ഞിരിക്കുന്നത്. ദിലീപിന്റെ പോസ്റ്റ് വന്നതോടെ ആരാധകരും ആവേശത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X