ദിലീപിന്റെ ക്രിസ്മസ് സമ്മാനമായി കോടതി സമക്ഷം ബാലന്‍ വക്കീല്‍ ടീസര്‍ നാളെ! ആകാംക്ഷയോടെ ആരാധകര്‍
കമ്മാര സംഭവത്തിനു ശേഷം ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പാസഞ്ചറിനു ശേഷം ദിലീപ് വക്കീല്‍ വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിത്. ചിത്രത്തിന്റെ ടീസര്‍ നാളെയാണ് പുറത്തിറങ്ങുന്നത്.
2 കണ്‍ട്രീസിനു ശേഷം മംമ്താ മോഹന്‍ദാസ് ദിലീപിന്റെ നായികയായി വീണ്ടുമെത്തുന്ന ചിത്രം കൂടിയാണിത്. കായംകുളം കൊച്ചുണ്ണിയിലെ നായിക പ്രിയ ആനന്ദും ചിത്രത്തില്‍ എത്തുന്നു. ജനപ്രിയ നായകന്റെ സിനിമകളില്‍ നിന്നും പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലും ഉണ്ടാവുമെന്നാണ് അറിയുന്നത്.

എറണാകുളമാണ് ദിലീപ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വിയാകോം 18നാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്,ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
നേരത്തെ സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കുമെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു ചിത്രമായിരിക്കും കോടതി സമക്ഷം ബാലന്‍ വക്കീലെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











