ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ഇനിയില്ല! കോടി രാമകൃഷ്ണ വിടവാങ്ങി! തേങ്ങലോടെ സിനിമാലോകം!

തെലുങ്ക് സിനിമാലോകത്തെ ഒന്നടങ്കം വേദനിപ്പിക്കുന്ന തരത്തിലുള്ളൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ കോടി രാമകൃഷ്ണ ഇനിയില്ല. ഹൈദരാബാദില്‍ വെച്ചായിരുന്നു അന്ത്യം. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. അമ്മേരു, ദേവുള്ളൂ, ഭാരത് ബന്ദ്, പെള്ളി സന്തതി ദേവി അഞ്ചി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.

ഗ്രാഫിക്‌സിന്റെ സാധ്യത പരമാവധി ഉപയോഗിച്ച് അദ്ദേഹം ഒരുക്കിയ ഭക്തിപ്രധാനമായ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇത്തരം സിനിമകളിലൂടെയായിരുന്നു അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ചിരഞ്ജീവിയും മാധവിയും ഒരുമിച്ചെത്തിയ ഇല്ലോ രാമയ്യ വീടിലോ കൃഷ്ണയ്യ എന്ന സിനിമ ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. നൂറോളം സിനിമകള്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്.

Kodi Ramakrishna

അനുഷ്‌ക ഷെട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമയായ അരുന്ധതി സംവിധാനം ചെയ്തത് കോടി രാമകൃഷ്ണയാണ്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തിയത്. സംവിധായകന്റെ മരണത്തില്‍ അനുശോചനം രേഖപ്പെചുത്തി സിനിമാമേഖലയിലെ നിരവധി പേരാണ് എത്തിയത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X