പുതുവര്‍ഷാഘോഷത്തിനിടെ കോയ്‌നയെ കടന്നുപിടിച്ചു
ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന പുതുവത്സരാഘോഷത്തില്‍ ബോളിവുഡ് താരം കൊയ്‌ന മിത്രയെ അപമാനിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്.
മുംബൈയിലെ ഹോട്ടലില്‍ നടന്ന ആഘോഷത്തില്‍ അജ്ഞാതനായ ഒരാളാണത്രേ താരത്തെ അപമാനിക്കാന്‍ ശ്രമിച്ചത്. ഏതോ ഒരാള്‍ എന്നോട് മോശമായി പെരുമാറി അപ്പോള്‍ ഹോട്ടല്‍ അധികൃതര്‍ അയാളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇത്തരമൊരു സംഭവമുണ്ടായതില്‍ എനിക്ക് വളരെയധികം വിഷമമുണ്ട്- കൊയ്‌ന പറഞ്ഞു.
മൂന്നുപ്രാവശ്യം ഇയാള്‍ മോശമായ രീതിയില്‍ പെരുമാറിയത്രേ അപ്പോള്‍ കൊയ്‌ന പ്രതികരിക്കാതിരുന്നപ്പോഴാണത്രേ ഇയാള്‍ വീണ്ടും വീണ്ടും പ്രശ്‌നമുണ്ടാക്കിയത്.
ആദ്യം ഇയാള്‍ സ്വന്തം മൊബൈല്‍ ഫോണിനെക്കുറിച്ച് താരത്തോട് പറയാന്‍ ശ്രമിച്ചു. പിന്നീട് ഇ-മെയില്‍ വിലാസം ചോദിച്ചു. പിന്നീട് കോയ്‌നയുടെ അരക്കെട്ടില്‍ കടന്നുപിടിച്ച് സ്വന്തം ശരീരത്തോട് വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചു. അയാളുടെ കഴുത്തിന് പിടിച്ച് തള്ളിയാണത്രേ കൊയ്‌ന കരവലയത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ഒരു പ്രശ്‌നമുണ്ടാക്കരുതെന്ന് കരുതിയാണ് ഞാന്‍ ആദ്യം പ്രതികരിക്കാതിരുന്നത്. ഈ സംഭവം ഓര്‍ക്കുമ്പോള്‍ തന്നെ ഞാന്‍ അസ്വസ്ഥയാകുന്നു- കൊയ്‌ന പറയുന്നു.


Click it and Unblock the Notifications