നിവിനിന് 'കൊലവരി' പാടാന്‍ അനിരുദ്ധ്

By Aswathi

ധനുഷിന് വേണ്ടി കൊലവരി എന്ന പാട്ടൊരുക്കി സംഗീത ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ തമിഴ് യങ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ അങ്ങനെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു.

നിവിന്‍ പോളി നായകനാകുന്ന പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധിന്റെ മോളിവുഡ് അരങ്ങേറ്റം. ഹരിഹരനൊപ്പം ഒരു തമിഴ് ട്രാക്ക് പാടിക്കൊണ്ടാണ് അനിരുദ്ധ് മലയാളത്തിലെത്തുന്നത്. റോക്കാന്‍കൂത്ത് എന്ന തുടങ്ങുന്ന പാട്ട് കംപോസ് ചെയ്തിരിക്കുന്നത് രാജേഷ് മുരുകേശനാണ്.

nivin-anirudh

ഇപ്പോള്‍ തമിഴ് സംഗീതത്തിന്റെ പുതിയ ഈണമാണ് അനിരുദ്ധ്. ത്രി എന്ന ചിത്രത്തില്‍ തുടങ്ങി, എതിര്‍ നീച്ചല്‍, ഡേവിഡ്, വണക്കം ചെന്നൈ, ഇരണ്ടാം ഉലകം, വേലയില്ലാ പട്ടധാരി, മാന്‍ കരാട്ടെ, കത്തി, കാക്കി സട്ടെ എന്നീ അനിരുദ്ധ് സംഗീതമൊരുക്കിയ ചിത്രങ്ങളെല്ലാം ഹിറ്റാണ്.

നേരം എന്ന ചിത്രത്തിന് ശേഷം നിവിനിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രമാണ് പ്രേമം. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. ആലുവ പുഴയുടെ തീരത്ത് എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യഗാനം യൂട്യൂബില്‍ ഹിറ്റാണ്. വിനീത് ശ്രീനിവാസനാണ് ഈ പാട്ട് ആലപിച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X