കോളിളക്കത്തിന്റെ രണ്ടാം ഭാഗം വരുന്നു

By Mithra Nair

മലയാളത്തിന്റെ പ്രിയ നടന്‍ ജയന്റെ അവസാനചിത്രം കോളിളക്കത്തിന്റെ രണ്ടാം ഭാഗം വരുന്നു. കോളിളക്കത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഒരു ആക്ഷന്‍ രംഗത്തിനു വേണ്ടി ഉയരത്തില്‍ പറക്കുന്ന ഹെലികോപ്റ്ററില്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെ തൂങ്ങിക്കിടന്ന് അഭിനയിക്കാന്‍ തയ്യാറായ ജയന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണമടയുന്നത്.

ജയന്റെ ചേതനയറ്റ ശരീരത്തിന് കാവലായി, ഇളകിമറിഞ്ഞ ജനക്കൂട്ടത്തിന് ഇടയിലൂടെ കൊല്ലത്തെ വീട്ടില്‍ എത്തുകയും പിന്നീട് ജയന്റെ പകരക്കാരന്‍ ആവുകയും ചെയ്ത നടന്‍ ഭീമന്‍ രഘു ഒരുക്കുന്നതാണ് ഈ ഓര്‍മ്മച്ചിത്രം.

-kolilakkam

'കോളിളക്ക'ത്തിന്റെ ചിത്രീകരണത്തിനിടെ അപകടത്തില്‍ ജയന്‍ മരിക്കുമ്പോള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ സുരക്ഷാ വിഭാഗം സബ് ഇന്‍സ്‌പെക്ടറായിരുന്നു രഘു. മരണത്തിന് കാരണമായ 'കോളിളക്ക'ത്തിലെ ഹെലികോപ്റ്റര്‍ രംഗം ഉള്‍പ്പടെയുള്ളവ പുനര്‍ചിത്രീകരിക്കുകയാണ് ഈ സിനിമയില്‍.

പഴയ കോളിളക്കത്തില്‍ അഭിനയിച്ച മധു, കെആര്‍ വിജയ ഉള്‍പ്പടെയുള്ള അഭിനേതാക്കള്‍ കോളിളക്കം രണ്ടാം ഭാഗത്തിലും ഉണ്ടായിരിക്കും എന്നാണ് അണിയറ റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X