twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രശസ്ത നടന്‍ കൊല്ലം ജി കെ പിള്ള അന്തരിച്ചു

    By Akhila
    |

    കൊല്ലം; പ്രശസ്ത സീരിയല്‍ സിനിമ നടന്‍ കൊല്ലം ജി കെ പിള്ള(80) അന്തരിച്ചു. കൊല്ലം ഒായൂരിലെ വീട്ടില്‍ ശനിയാഴ്ച രാത്രി 9. 30നായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു.

    നടക രംഗത്ത് നിന്നാണ് സിനിമാ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് അമ്പതോളം സിനിമകളില്‍ അഭിനയിച്ചു. 1970കളിലും 80കളിലും ഒട്ടേറെ ഹാസ്യ കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

    gkpillai

    1934ല്‍ കൊല്ലം അമ്മച്ചി വീട് രാധാഭവനത്തില്‍ കെപി ഗോപാലപിള്ളയുടെയും കുഞ്ഞിയമ്മയുടെയും മകനായി ജനനം. 1950ല്‍ സ്‌കൂള്‍ നാടക വേദികളില്‍ നിന്നാണ് കാലരംഗത്തേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് ദാഹജലം, നീതിപീഠം, രാജധൂത് തുടങ്ങി നാലയിരത്തോളം നാടകങ്ങളില്‍ അഭിനയിച്ചു. പിന്നീട് കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലി നോക്കി.

    1973ല്‍ എഎന്‍ തമ്പി സംവിധാനം ചെയ്ത മാസപ്പിടി മുത്തുപ്പിള്ള എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചു. മുച്ചീട്ടുകാരന്റെ മകള്‍, പുഷ്പശരം, മുക്കുവനെ സ്‌നേഹിച്ച ഭൂതം,മൈഡിയര്‍ കുട്ടിച്ചാത്തന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഒട്ടേറെ ടെലിവിഷന്‍ സീരിയലുകളിലിലും അഭിനയിച്ചിട്ടുണ്ട്.

    English summary
    Kollam G K Pillai Passed away.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X