അവൾക്ക് റീച്ചിന് വേണ്ടി ഇത് ചെയ്യേണ്ടതില്ല! പാലുകാച്ചലിന് ലക്ഷ്മി വരില്ല; സുധിയുടെ കുടുംബം പുതിയ വീട്ടിലേക്ക്

മിമിക്രിയിലൂടെ കലാരംഗത്ത് തിളങ്ങി നിന്ന നടന്‍ കൊല്ലം സുധിയുടെ വേര്‍പാട് ഉണ്ടായ വേദനയില്‍ നിന്നും ഇനിയും മുക്തരായിട്ടില്ല നടന്റെ കുടുംബം. അപ്രതീക്ഷിതമായി ഉണ്ടായ വാഹനാപകടത്തിലാണ് കഴിഞ്ഞവര്‍ഷം സുധി മരണപ്പെടുന്നത്. പിന്നീട് നടന്റെ ഭാര്യയും മക്കളും ഒക്കെ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

സ്വന്തമായ ഒരു വീട് എന്ന സ്വപ്നം ബാക്കി നിര്‍ത്തിയാണ് സുധി ഈ ലോകം വിട്ടു പോകുന്നത്. എന്നാല്‍ സുധിയുടെ ആരാധകരും സുഹൃത്തുക്കളും ഒക്കെ ചേര്‍ന്ന് നടന്റെ സ്വപ്നമായ വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുകയാണ് ഇന്ന്. വീടിന്റെ പാലുകാച്ചലുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സുധിയുടെ ഭാര്യ രേണു.

kollam-sudhi

ഇന്ന് സന്തോഷമുള്ള ദിവസമാണെങ്കിലും സുധിയേട്ടന്‍ കൂടെ ഇല്ലാത്തതിന്റെ വലിയ വേദയനാണ്. തീര്‍ച്ചയായിട്ടും സുധിച്ചേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും. ചേട്ടന്റെ പെട്ടെന്നുള്ള വിയോഗത്തിന് ശേഷം ഫളവേഴ്‌സ് ചാനലും മറ്റുമൊക്കെ ഞങ്ങളുടെ കൂടെ തന്നെ നിന്നു. ആ സമയത്ത് ഞങ്ങള്‍ക്ക് വീടില്ലായിരുന്നു.

വീട് തരാമെന്ന് പറഞ്ഞതിന് ശേഷം ആദ്യം സ്ഥലമാണ് വേണ്ടത്. അത് ബിഷപ്പ് തന്നു. എല്ലാവരുടെയും ഒത്തുരമയിലാണ് ഇങ്ങനൊരു വീട് പണി തീര്‍ക്കുന്നത്. എല്ലാവരും കൂടെ തന്നെ നിന്നു. ഇപ്പോള്‍ മകന്റെ വിദ്യാഭ്യാസത്തിനും സഹായം നല്‍കി. മൂത്തമകന്‍ ആനിമേഷന്‍ പഠിക്കുകയാണ്.

ഇടയ്ക്ക് ഉയര്‍ന്ന് വന്ന വിവാദങ്ങളോടൊന്നും ഞാനിപ്പോള്‍ പ്രതികരിക്കുന്നില്ല. ഇന്ന് സന്തോഷമുള്ള ദിവസമാണ്. അതിനോട് പ്രതികരിച്ചിട്ട് കാര്യമില്ല. വിവാദമുണ്ടാക്കുന്നവര്‍ അതുണ്ടാക്കി കൊണ്ടേയിരിക്കും. എന്നെ പറ്റി എന്തൊക്കെ ആരോപണങ്ങളാണ് ഉന്നയിച്ചത്. അതൊന്നും എനിക്കൊരു വിഷയമല്ല. നമ്മളെ അറിയുന്നവര്‍ക്ക് നമ്മളെ അറിയാം. പിന്നെ സുധി ചേട്ടനും നമ്മളെ അറിയാമല്ലോന്ന് രേണു പറയുന്നു.

സന്തോഷമുണ്ടെങ്കിലും അച്ഛനില്ലാത്തതിന്റെ മാത്രം വിഷമമുണ്ടെന്നാണ് സുധിയുടെ മൂത്തമകനും പറയുന്നത്. സുധിലയം എന്ന് വീടിന് പേരിട്ടത് ആ ഗ്രൂപ്പിലുള്ളവരാണ്. അത് നല്ലതാണെന്ന് തോന്നിയതിനാല്‍ ഞങ്ങളും ഓക്കെ പറഞ്ഞു.

kollam-sudhi

ലക്ഷ്മി നക്ഷത്ര പാലുകാച്ചലിന് വരില്ലെന്ന കാര്യവും രേണു പറഞ്ഞിരുന്നു. സ്റ്റാര്‍ മാജിക് അവതാരക എന്ന നിലയില്‍ അല്ല ലക്ഷ്മി എന്ന ചിന്നു എല്ലാ കാര്യത്തിനും ഞങ്ങളുടെ കൂടെ തന്നെയുണ്ടായിരുന്നു. ലക്ഷ്മി നേരത്തെ ഒരു ഉദ്ഘാടനം ഈ ദിവസം ഏറ്റെടുത്തിരുന്നത് കൊണ്ട് ഇന്നെതന്തായാലും വരാന്‍ സാധിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. പിന്നീടൊരു ദിവസം വരാമെന്നാണ് പറഞ്ഞത്.

ചിന്നു വന്നില്ലെങ്കിലും അവളുടെ സാന്നിധ്യം ഞങ്ങളുടെ കൂടെ തന്നെയുണ്ട്. ഞ്ങ്ങള്‍ക്ക് നല്ലൊരു വീട് വേണമെന്നുള്ളത് അവളുടെ കൂടെ ആഗ്രഹമായിരുന്നു. അവളുടെ യൂട്യൂബ് ചാനലിന്റെ റീച്ചിന് വേണ്ടി ഞങ്ങളെ വെച്ച് വീഡിയോ ചെയ്യുകയാണെന്ന് ആരോപണം ഉണ്ട്. അതിന്റെ ആവശ്യം അവള്‍ക്കില്ലെന്നത് ഞങ്ങള്‍ക്കും അറിയാം.

ലക്ഷ്മി ഞങ്ങളെ സ്‌നേഹിക്കുന്നത് യഥാര്‍ഥമാണ്. ആ സ്‌നേഹം എന്താണെന്ന് ഞങ്ങള്‍ക്കും അറിയാം, ഇന്നും അത് കൂടെയുണ്ട്. അവള്‍ക്ക് റീച്ചിന് വേണ്ടി ഒന്നും ചെയ്യേണ്ടതില്ല. ഞാന്‍ ആഗ്രഹം പറഞ്ഞതിന് അനുസരിച്ചാണ് സുധിയേട്ടന്റെ മണം അവള്‍ പെര്‍ഫ്യൂമാക്കി കൊണ്ട് തന്നത്. എന്ത് നല്ല കാര്യം ചെയ്താലും അതൊക്കെ ട്രോളുകളാക്കി വിമര്‍ശനമായി വരുമല്ലോ. സത്യം അറിയാവുന്നത് കൊണ്ട് ഒന്നിനോടും പ്രതികരിക്കാനില്ലെന്നും രേണു കൂട്ടിച്ചേര്‍ത്തു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X