twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്യാന്‍സര്‍ വന്ന സമയം ദിലീപ് ചെയ്ത സഹായം, അനുഭവം പങ്കുവെച്ച് കൊല്ലം തുളസി

    By Midhun Raj
    |

    മിമിക്രി രംഗത്തുനിന്നും സിനിമയില്‍ എത്തി തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് ദിലീപ്. ചെറിയ വേഷങ്ങളില്‍ തുടങ്ങിയ താരം കഠിനപ്രയത്‌നം കൊണ്ടാണ് നായകവേഷങ്ങളിലേക്ക് ഉയര്‍ന്നത്‌. എല്ലാതരം പ്രേക്ഷകരും നടന്‌റെ സിനിമകള്‍ സ്വീകരിച്ചതോടെ ജനപ്രിയ നായകന്‍ എന്ന വിളിപ്പേര് ദിലീപിന് വന്നു. കോമഡി സിനിമകള്‍ക്കൊപ്പം സീരിയസ് ചിത്രങ്ങളും ചെയ്ത് എല്ലാവരുടെയും ഇഷ്ടം നേടിയ താരമാണ് ദിലീപ്. സിനിമകള്‍ക്കൊപ്പം സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാകാറുണ്ട് നടന്‍.

    നടി ജയശ്രീ ആരാധ്യയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

    മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങളെയെല്ലാ മാതൃകയാക്കി ദിലീപും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. അതേസമയം ക്യാന്‍സര്‍ വന്ന സമയത്ത് തന്നെ ദിലീപ് സഹായിച്ച അനുഭവം പങ്കുവെക്കുകയാണ് നടന്‍ കൊല്ലം തുളസി. ദിലീപിന്‌റെ ആരാധക പേജുകളിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

    2012ല്‍ ക്യാന്‍സര്‍ എന്ന മഹാരോഗത്തിന്

    2012ല്‍ ക്യാന്‍സര്‍ എന്ന മഹാരോഗത്തിന് അടിമപ്പെടേണ്ടി വന്നു എന്ന് വീഡിയോയില്‍ കൊല്ലം തുളസി പറയുന്നു. 'അന്ന് ദിലീപാണ് നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത്. അക്കാര്യത്തില്‍ ദിലീപിനെ എനിക്ക് മറക്കാന്‍ കഴിയില്ല. ഇത് ഞാന്‍ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. ദിലീപ് എന്നെ നേരിട്ട് വിളിച്ചു'. 'ചേട്ടാ എങ്ങനെയുണ്ട് എന്ന് ചോദിച്ചു'.

    അഭിനയിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു

    'അഭിനയിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു. നമ്മുടെ പടത്തില്‍ ഒരു ചെറിയ സംഭവമുണ്ട്. പഞ്ചായത്ത് പ്രസിഡണ്ടിന്‌റെ വേഷമാണ്. ചേട്ടന്‍ തന്നെ അഭിനയിക്കണം. എന്നാലെ രസമാവത്തൂളളു' എന്ന് ദിലീപ് എന്നോട് പറഞ്ഞു. 'അങ്ങനെ ദിലീപ് എന്നെ വിളിച്ച് അഭിനയിപ്പിച്ചു. രണ്ട് മൂന്ന് ദിവസമേ ഷൂട്ടിംങ് ഉണ്ടായിരുന്നു. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം എനിക്ക് തന്നു', കൊല്ലം തുളസി പറയുന്നു.

    എനിക്ക് അറിയാം ആ പ്രതിഫലം തന്നത്

    'എനിക്ക് അറിയാം ആ പ്രതിഫലം അഭിനയിച്ചതിന്‌റെ പ്രതിഫലമായിട്ടല്ല. എന്നെ സാമ്പത്തികമായി സഹായിച്ചതാണ്. മറ്റ് തരത്തില്‍ തന്നാല്‍ ഞാന്‍ വാങ്ങിക്കില്ല എന്ന് ദിലീപിന് അറിയാം. ഔദാര്യം സ്വീകരിക്കുന്ന ആളല്ല ഞാനെന്ന് അറിഞ്ഞതുകൊണ്ടാവണം പ്രതിഫലം തന്നത് ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു. ഒരുപാട് മഹാമനസ്‌കതയും ദയാശീലവും കരുണയുമുളള ഒരാളാണ് ദിലീപ്', കൊല്ലം തുളസി പറഞ്ഞു.

    Recommended Video

    ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam
    ഒരുപാട് പേരെ സഹായിക്കുന്നുണ്ട്

    'ഒരുപാട് പേരെ സഹായിക്കുന്നുണ്ട്. ക്യാന്‍സര്‍ രോഗികളെ ഉള്‍പ്പെടെ. ക്യാന്‍സര്‍ വന്ന സമയത്ത് എന്നെ സഹായിച്ച ദീലിപിനെ ഈ അവസരത്തില്‍ ഞാന്‍ സ്മരിക്കുകയാണ്. നന്ദിയോടെ ഓര്‍ക്കുകയാണ്', വീഡിയോയില്‍ ദീലിപിനെ കുറിച്ച് കൊല്ലം തുളസി മനസുതുറന്നു. സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് കൊല്ലം തുളസി. സൂപ്പര്‍താര ചിത്രങ്ങളില്‍ അടക്കം ശ്രദ്ധേയ കഥാപാത്രങ്ങളെ നടന്‍ അവതരിപ്പിച്ചു. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം കൊല്ലം തുളസി വേഷമിട്ടിരുന്നു. സിനിമകള്‍ക്കൊപ്പം സീരിയലുകളില്‍ അഭിനയിച്ചും നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.

    Read more about: dileep
    English summary
    Kollam Tulsi Opens Up How Dileep Helped Him Financially Trending In Dileep's Fans Group
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X