മലയാളം കൈവിട്ടു, ദുല്‍ഖറിന് തമിഴകത്ത് സ്വീകരണം
മലയാളത്തില്‍ വേണ്ടത്ര അംഗീകാരം ലഭിക്കാതെയാകുമ്പോഴാണ് പലതാരങ്ങളും അന്യഭാഷകള്‍ തേടിപ്പോകുന്നത്. മിക്ക നടിമാരും തെന്നിന്ത്യന്‍ സിനിമയില്‍ പേരെടുത്തത് ഇതിനുമുമ്പും നാം കണ്ടിട്ടുണ്ട്. മലയാളത്തില്‍ നിന്നെത്തുന്ന താരങ്ങളെ സ്വീകരിക്കുന്ന തമിഴ്‌നാട് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനെയും രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചെന്നാണ് കേള്‍ക്കുന്നത്.
അടുത്തിടെ ചില സിനിമകളിലൂടെ മലയാളത്തില്‍ ദുല്‍ഖറിന്റെ കരിയര്‍ ഗ്രാഫില്‍ ചെറിയ പോറലേറ്റിയിരുന്നു. പട്ടം പോലെ, സലാല മൊബാല്‍സ് എന്നീ ചിത്രങ്ങള്‍ക്കു പിന്നാലെ സംസാരത്തിന് ആരോഗ്യത്തി ഹാനീകരം എന്ന പേരില്‍ ദ്വിഭാഷയിലൊരുക്കിയ ചിത്രത്തിനും മലയാളത്തില്‍ സ്വീകരണം ലഭിച്ചില്ല.

എന്നാല്‍ മലയാളത്തിനൊപ്പം വായിമൂടി പേസുവോം എന്ന പേരില്‍ തമിഴകത്തും ഇറങ്ങിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് നല്ല അഭിപ്രായമാണ് ലഭിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. സലാല മൊബൈല്‍സിന് ശേഷം നസ്‌റിയയും ദുല്‍ഖറും വീണ്ടും ഒന്നിച്ച ചിത്രം തമിഴകത്ത് ബോക്‌സോഫീസ് ഹിറ്റാണത്രെ.
ദുല്‍ഖറിന്റെ ആദ്യ തമിഴ് ചിത്രമാണ് ബാലാജി മോഹന്‍ സംവിധാനം ചെയ്ത വായിമൂടി പേസുവോം. ആദ്യകാല നടി മധുബാല ഈ ചിത്രത്തിലൂടെ തിരിച്ചുവരുന്നു എന്നതായിരുന്നു മറ്റൊരു പ്രത്യേകത.
മലയാളത്തില്‍ ദുല്‍ഖറിന് ഇനി പ്രതീക്ഷയുള്ളത് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സിലാണ്. ചിത്രം മെയ് 23ന് റിലീസ് ചെയ്യും. ദുല്‍ഖറിന് പുറമെ നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്‌റിയ നസീം, ഇഷ തല്‍വാര്‍, പാര്‍വതി, നിത്യ മേനോന്‍ തുടങ്ങി യുവതാരങ്ങളും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











