തമിഴ് സിനിമാ നിർമാതാവ് കെ രാജൻ പുഴയിൽ ചാടി ജീവനൊടുക്കി; അന്വേഷണത്തിന് പൊലീസ്

പ്രമുഖ സിനിമാ നിർമാതാവ് കെ രാജൻ (85) ആത്മഹത്യ ചെയ്തു. പുഴയിൽ ചാടി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെന്നെെയിലെ അടയാർ പാലത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു എന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ട്. തമിഴ് സിനിമാ രം​ഗത്തെ അറിയപ്പെടുന്ന നിർമാതാവാണ് കെ രാജൻ. സിനിമാ രം​ഗത്തെ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്ന കെ രാജൻ പലപ്പോഴും വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്. താരങ്ങളുടെ അമിത പ്രതിഫലത്തെക്കുറിച്ചും പണച്ചെലവുള്ള നിബന്ധനകളെക്കുറിച്ചുമാണ് മിക്കപ്പോഴും കെ രാജൻ സംസാരിച്ചിരുന്നത്.

ആരതി തള്ളിപ്പറഞ്ഞിട്ടില്ല! മകളുടെ ജീവിതം നശിക്കാന്‍ കാരണം അമ്മയുടെ വാശി! രവി മോഹന്റെ വാക്കുകളിലുണ്ട് എല്ലാം
ആരതി തള്ളിപ്പറഞ്ഞിട്ടില്ല! മകളുടെ ജീവിതം നശിക്കാന്‍ കാരണം അമ്മയുടെ വാശി! രവി മോഹന്റെ വാക്കുകളിലുണ്ട് എല്ലാം

ഖുശ്ബു, ശരത്കുമാർ തുടങ്ങിയവർ കെ രാജന് സോഷ്യൽ മീഡിയയിലൂടെ അനുശോചനം അറിയിച്ചു. മരണ വാർത്തയിലെ ഞെട്ടലിലാണ് സിനിമാ ലോകം. എൺപതുകളിലാണ് കെ രാജൻ സിനിമാ രം​ഗത്ത് സജീവമാകുന്നത്. ഇദ്ദേഹത്തിന്റെ മകൻ പ്രഭുകാന്ത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2000 ൽ ചെന്നെെ ഫിലിം ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു കെ രാജൻ.

Producer K Rajan Death

Read more about: death
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X