ഹൊറര്‍ ത്രില്ലറായി കൊന്തയും പൂണൂലും ട്രെയിലര്‍
കൊച്ചി: ഹൊറര്‍ ത്രില്ലറിന്റെ പശ്ചാത്തലത്തില്‍ കൊന്തയും പൂണൂലും ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ ഭാമയാണ് നായിക. നവാഗതനായ ജിജോ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വ്യത്യസ്ത മതത്തില്‍പെട്ടവര്‍ സൗഹൃദത്തിലോ പ്രണയത്തിലോ ഏര്‍പ്പെടുമ്പോഴുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. എന്നാല്‍ ട്രെയിലറില്‍ ഉടനീളം ഒരു ഹൊറര്‍ ചിത്രമായാണ് കൊന്തയും പൂണൂലും അവതരിപ്പിയ്ക്കപ്പെടുന്നത്.

ഭാമയും കുഞ്ചാക്കോ ബോബനും രണ്ടാമതും ഒന്നിയ്ക്കുന്ന ചിത്രം കൂടിയാണിത്.ട്രെയിലറില്‍ കുഞ്ചാക്കോ ബോബന്‍, മനോജ് കെ ജയന്‍, ഭാമ, ജോയ് മാത്യു, ജോണി, കലാഭവന്‍ മണി, ഇന്ദ്രന്‍സ്, കവിത നായര്‍, എന്നിവരാണ് പ്രത്യക്ഷപ്പെടുന്നത്. രാത്രിയുടെ പശ്ചാത്തലമാണ് ട്രെയിലറിനുള്ളത്.
അന്നയും റസൂലും ചിത്രത്തിലൂടെ ശ്രേദ്ധേയനായ ഷൈന്‍ ടോം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നണ്ട്. മികച്ച പശ്ചാത്തല സംഗീതം തന്നെയാണ് കൊന്തയും പൂണൂലും ട്രെയിലറിന്റെ മറ്റൊരു പ്രത്യകത.


Click it and Unblock the Notifications











