കൊന്തയും പൂണൂലും മാര്‍ച്ച് 14ന്

By Lakshmi

ജിജോ ആന്റണി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന കൊന്തയും പൂണൂലും എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഭാമയും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ജീവിതത്തില്‍ ഉണ്ടാകുന്ന വിചിത്രമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള ചിത്രമാണിതെന്നാണ് ജിജോ ആന്റണി പറയുന്നത്.

മരണത്തിനുപ്പുറമുള്ള ചില സംഭവങ്ങളെക്കുറിച്ചുള്ള സാധ്യതകള്‍ തങ്ങള്‍തിരയുകയാണ് കൊന്തയും പൂണൂലും എന്നചിത്രത്തിലൂടെയെന്ന് ജിജോ ആന്റണി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

 പേരില്‍ മതമുണ്ട് പക്ഷേ

കൊന്തയും പൂണൂലും

കൊന്തയും പൂണൂലും എന്ന പേരുകേട്ടാല്‍ ആരും ചിന്തിയ്ക്കുക ക്രിസ്ത്യന്‍-ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ തമ്മിലുള്ള പ്രണയമായിരിക്കും പ്രമേയമെന്നാണ് എന്നാല്‍ സംഭവം അതല്ലെന്നാണ് ജിജോ പറയുന്നത്.

പ്രണയത്തിനല്ല പ്രാധാന്യം

കൊന്തയും പൂണൂലും

പ്രണയം ചിത്രത്തിന്റെ കഥയില്‍ വന്നുപോകുന്ന ചെറിയൊരു കാര്യമാണെന്നും മനുഷ്യര്‍ക്കിടയിലുള്ളചില വിശ്വാസങ്ങളുടെ ആധികാരികതയാണ് തങ്ങള്‍ ചിത്രത്തിലൂടെ തിരയുന്നതെന്നും സംവിധായകന്‍ പറയുന്നു.

അഞ്ചു വ്യക്തികളുടെ ജീവിതം

കൊന്തയും പൂണൂലും

അഞ്ചു വ്യക്തികളുടെ ജീവിതത്തില്‍ ഒരു രാത്രിയും രണ്ട് പകലും സംഭവിയ്ക്കുന്ന കാര്യങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് കൊന്തയും പൂണൂലും. ചിത്രത്തില്‍ ഭയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്.

 പുതുമുഖങ്ങളെ മാറ്റി ചാക്കോച്ചനെ വച്ചു

കൊന്തയും പൂണൂലും

ആദ്യം പുതുമുഖങ്ങളെ വച്ച് ഈ ചിത്രം ചെയ്യാനായിരുന്നു അണിയറക്കാര്‍ തീരുമാനിച്ചിരുന്നത്. പിന്നീട് നായകനായി കുഞ്ചാക്കോ ബോബനെ തീരുമാനിയ്ക്കുകയായിരുന്നു.

 കൃഷ്ണനായി ചാക്കോച്ചന്‍

കൊന്തയും പൂണൂലും

ചിത്രത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രമായിട്ടാണ് ചാക്കോച്ചന്‍ അഭിനയിക്കുന്നത്. വളരെ രസകരമായ ഒരു കഥാപാത്രമാണ് ചാക്കോച്ചന്റേതെന്നും കേരളത്തില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ചാക്കോച്ചന് മാത്രമേ കഴിയുകയുള്ളുവെന്നും ജിജോ ആന്റണി പറയുന്നു.

ഭാമ

കൊന്തയും പൂണൂലും

ഭാമയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് കൊന്തയും പൂണൂലും എന്ന ചിത്രത്തിലേത്. അമൃതയെന്നാണ് ഭാമയുടെ കഥാപാത്രത്തിന്റെ പേര്. കൃഷ്ണന്റെ ഭാര്യയായ അമൃത ഗര്‍ഭിണികൂടിയാണ്. കൃഷ്ണന്റെയും അമൃതയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങൡലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

 രണ്ടുപേര്‍ ചേര്‍ന്ന് തിരക്കഥ

കൊന്തയും പൂണൂലും

ജിജോ ആന്റണിയും അസിസ്റ്റന്റായി ജോലിചെയ്യുന്ന അമല്‍ നാഥും ചേര്‍ന്നാണ് കൊന്തയും പൂണൂലും എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

മറ്റു താരങ്ങള്‍

കൊന്തയും പൂണൂലും

ലെന, മനോജ് കെ ജയന്‍, കലാഭവന്‍ മണി, സിജു റോസ്, പ്രേംകുമാര്‍, ജോയ് മാത്യു എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.

 നിര്‍മ്മാണം

കൊന്തയും പൂണൂലും

റിലാക്‌സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മണി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മാര്‍ച്ച് 14ന് റിലീസ് ചെയ്യും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X