പൃഥ്വിയുടെയും നസ്രിയയുടെയും മാജിക്ക്.. കൂടെ പറപ്പറക്കുന്നു, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്!

Recommended Video

കൂടെയുടെ കളക്ഷൻ റിപ്പോർട്ട് | filmibeat Malayalam

പൃഥ്വിരാജിന്റെ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ജൂലൈ ആറിനെത്തിയ മൈ സ്റ്റോറിയിലൂടെ തീര്‍ന്നിരുന്നു. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് തിയറ്ററുകളില്‍ നിന്നും കനത്ത തിരിച്ചടിയായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ജൂലൈ പതിനാലിന് റിലീസ് ചെയ്ത കൂടെ നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.

ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ എന്നത് മാത്രമായിരുന്നില്ല വിവാഹശേഷം നസ്രിയ നസീം തിരിച്ച് വരുന്ന സിനിമ എന്ന പ്രത്യേകതയും കൂടെയ്ക്ക് ഉണ്ടായിരുന്നു. ചേട്ടനും അനിയത്തിയുമായി ഇരുവരും തകര്‍ത്തഭിനയിച്ചപ്പോള്‍ ബോക്‌സോഫീസിലും അത് പ്രകടമായി. സിനിമയുടെ അഞ്ച് ദിവസത്തെ പ്രകടനം മോശമില്ലെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.

കൂടെ

കൂടെ

ഉസ്താദ് ഹോട്ടലിന് തിരക്കഥ എഴുതി ഞെട്ടിച്ച അഞ്ജലി മേനോന്‍ 2014 ല്‍ പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡേയ്‌സ് സംവിധാനം ചെയ്ത് വീണ്ടും പ്രേക്ഷകരെ കൈയിലെടുത്തിരുന്നു. സിനിമ ഹിറ്റായതോടെ അഞ്ജലി മേനോന്റെ സംവിധാനത്തിലെത്തുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഒടുവില്‍ പൃഥ്വിരാജ്, പാര്‍വ്വതി, എന്നിവരെ നായിക നായകന്മാരാക്കി പുതിയ സിനിമ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഒപ്പം നസ്രിയ നസീം തിരിച്ച് വരുന്ന ഈ ചിത്രത്തിലൂടെയാണെന്നുള്ള വാര്‍ത്തകളും സിനിമയെ കുറിച്ചുള്ള പ്രതീക്ഷ ഇരട്ടിയാക്കിയിരുന്നു.

ഒടുവില്‍ റിലീസിനെത്തി..

ഒടുവില്‍ റിലീസിനെത്തി..

കൂടെ എന്ന് പേരിട്ടിരിക്കുന്ന സിനിമ രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ജൂലൈ 14 ന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടുകളും ടീസറുമെല്ലാം വലിയ പ്രതീക്ഷയായിരുന്നു നല്‍കിയിരുന്നത്. അത് ഒട്ടും മോശം വരുത്തതാതെ അഞ്ജലി അവതരിപ്പിക്കുകയും ചെയ്തിരുന്നു. മികച്ച തുടക്കം ലഭിച്ച സിനിമ ബോക്‌സോഫീസിലും നല്ല പ്രകടനം തന്നെയായിരുന്നു കാഴ്ച വെച്ചിരുന്നത്.

കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍

ജൂലൈ പതിനാല് റിലീസ് ദിവസം 17 ഷോ ആയിരുന്നു കൂടെ യ്ക്ക് ലഭിച്ചിരുന്നത്. രണ്ടാം ദിവസം 21, തൊട്ടടുത്ത ദിവസങ്ങളില്‍ 23, 24, എന്നിങ്ങനെ ഒരോ ദിവസവും പ്രദര്‍ശനം കൂടി വരുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. അഞ്ചാം ദിവസം 25 ഷോ ആണ് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും കൂടെയ്ക്ക് ലഭിക്കുന്നത്. അതേ സമയം തിരുവനന്തപുരം ഏരിയപ്ലെക്‌സില്‍ നിന്നും ലഭിച്ച നാല് പ്രദര്‍ശനങ്ങളിലൂടെ 4 ദിവസം കൊണ്ട് 8.05 ലക്ഷം ചിത്രം നേടിയിരിക്കുകയാണ്.

ഗംഭീര സ്വീകരണമായിരുന്നു..

ഗംഭീര സ്വീകരണമായിരുന്നു..

ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് പൃഥ്വിരാജ് ചിത്രം കൊച്ചിമള്‍ട്ടിപ്ലെക്‌സില്‍ നിന്നും നേടിയ കളക്ഷന്‍ പുറത്ത് വന്നിരിക്കുന്നത്. ആദ്യ ദിവസം പതിനേഴ് പ്രദര്‍ശനങ്ങളില്‍ നിന്നും 6.10 ലക്ഷം രൂപ സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാം ദിവസം പ്രദര്‍ശനം എണ്ണം കൂട്ടിയതിന്റെ വ്യത്യാസം കാണിച്ച് 6.91 ലക്ഷമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. രണ്ട് ദിവസം കൊണ്ട് 13.01 ലക്ഷം നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.

തിങ്കളഴാചയും മോശമില്ലാത്ത പ്രകടനം

തിങ്കളഴാചയും മോശമില്ലാത്ത പ്രകടനം

കേരളത്തില്‍ പെയ്യുന്ന ശക്തമായ മഴയും വെള്ളപൊക്കവും പല പ്രതിസന്ധികളും സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം അവഗണിച്ചും സിനിമകള്‍ കാണാന്‍ ആള് വരുന്നുണ്ടെന്നുള്ളതിന്റെ തെളിവാണ് സിനിമകള്‍ക്ക് ലഭിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ട്. ആദ്യ ദിവസങ്ങളില്‍ കാഴ്ച വെച്ച അതേ പ്രകടനം മൂന്നാം ദിവസമായ തിങ്കളാഴ്ചയും സിനിമയ്ക്ക് കഴിഞ്ഞിരുന്നു. 6.41 ലക്ഷമായിരുന്നു നേടിയത്. നാല് ദിവസം കൊണ്ട് കൂടെ നല്ല കളക്ഷന്‍ റിപ്പോര്‍ട്ടിലേക്കായിരുന്നു ഉയര്‍ന്നത്.

ടോട്ടല്‍ കളക്ഷന്‍ റിപ്പോര്‍ട്ട്

ടോട്ടല്‍ കളക്ഷന്‍ റിപ്പോര്‍ട്ട്

കേരള ബോക്‌സോഫീസിലെ കളക്ഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പല ഊഹപോഹങ്ങളും നടക്കുന്നുണ്ടെങ്കിലും കൃത്യമായ പ്രവചനങ്ങളൊന്നും ഇനിയും വന്നിട്ടില്ല. അതേ സമയം നാല് ദിവസം കൊണ്ട് 25 ലക്ഷം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നേടിയ കൂടെ അഞ്ച് ദിവസം കൊണ്ട് 31 ലക്ഷം മറി കടന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളാണ് ഇത്തവണ ബോക്‌സോഫീസില്‍ വലിയ കളക്ഷന്‍ നേടി മുന്നേറ്റം നടത്തുന്നത്.

നീരാളിയുടെ അവസ്ഥ

നീരാളിയുടെ അവസ്ഥ

കൂടെ റിലീസിനെത്തുന്നതിന് തൊട്ട് മുന്‍പ് ജൂലൈ പതിമൂന്നിന് തിയറ്ററുകളിലേക്ക് എത്തിയ മോഹന്‍ലാല്‍ ചിത്രം നീരാളി പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്ത നീരാളി നാല് ദിവസം കൊണ്ട് 16.35 ലക്ഷമായിരുന്നു നേടിയത്. പതിനെട്ട് ഷോ ആയിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. നീരാളിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ കൂടെ ബഹുദൂരം മുന്നിലാണെന്നുള്ള കാര്യം വ്യക്തമാണ്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X