പൃഥ്വിയും നസ്രിയയും മിന്നിച്ചെങ്കിലും സൗബിനൊപ്പമെത്താന്‍ കഴിഞ്ഞില്ല! കൂടെ ഫൈനൽ കളക്ഷനിങ്ങനെ..
വിവാഹശേഷം നസ്രിയ നസിം തിരിച്ച് വരവ് നടത്തുന്ന സിനിമയായിട്ടാണ് കൂടെ ശ്രദ്ധേയമായത്. ബംഗ്ലൂര്‍ ഡെയ്‌സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം. പൃഥ്വിരാജ്, പാര്‍വ്വതി കൂട്ടുകെട്ടിലെ സിനിമ എന്നിങ്ങനെ കൂടെ കാണാന്‍ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, മാല പാര്‍വ്വതി എന്നിവരും കൂടെ യില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
കുടുംബച്ചിത്രമായി ഒരുക്കിയ കൂടെ ജൂലൈ പതിനാലിനായിരുന്നു റിലീസിനെത്തിയത്. റിലീസ് ദിവസം മുതല്‍ നല്ല പ്രതികരണം ലഭിച്ച സിനിമയ്ക്ക് ബോക്‌സോഫീസിലും ഗംഭീര സ്വീകരണമായിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി മറികടന്ന ചിത്രം വലിയൊരു റെക്കോര്‍ഡ് കുറിച്ചായിരുന്നു യാത്ര അവസാനിപ്പിച്ചത്.

റിലീസ് ദിവസം കൊച്ചി മള്‍ട്ടിപ്ലെക്സില്‍ പതിനേഴ് പ്രദര്‍ശനങ്ങളില്‍ നിന്നും 6.91 ലക്ഷമായിരുന്നു കൂടെ സ്വന്തമാക്കിയത്. അഞ്ച് ദിവസം കൊണ്ട് 31 ലക്ഷത്തിലെത്തിയ ചിത്രം 23 ദിവസം കൊണ്ടാണ് ഒരു കോടി എന്ന സ്വപ്‌നത്തിലെത്തിയത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 62 ദിവസങ്ങള്‍ കൊണ്ട് 1.32 കോടി വരെ എത്തിയതിന് ശേഷമായിരുന്നു കൂടെ മള്‍ട്ടിപ്ലെക്‌സിലെ പ്രദര്‍ശനം അവസാനിപ്പിച്ചിരുന്നത്.
മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിക്കാവുന്ന നല്ല കളക്ഷന്‍ നേടാന്‍ കഴിഞ്ഞെങ്കിലും രണ്ടാം സ്ഥാനമാണ് കൂടെയ്ക്കുള്ളത്. ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്കെത്തിയ സൗബിന്‍ ഷാഹീറിന്റെ സുഡാനി ഫ്രം നൈജീരിയ ആണ് കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രം. 1.4 കോടിയാണ് സിനിമ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നേടി കളക്ഷന്‍.


Click it and Unblock the Notifications











