ടോവിനോ തോമസ് വിവാഹിതനായി
നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ ടോവിനോ തോമസ് വിവാഹിതനായി. ഇന്നലെ (25-10-2014, ശനി) ടോവിനോ കാമുകി ലിദിയയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി ഭാര്യയാക്കി. ഇരിഞ്ഞാലക്കുടയിലെ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ വച്ചായിരുന്നു മിന്നുകെട്ട്. കഴിഞ്ഞ പതിനെട്ടിന് ഇതേ പള്ളിയില്‍ വച്ച് മോതിരമാറ്റം കഴിഞ്ഞിരുന്നു.
വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 'ഡ്രീം കം ട്രൂ' എന്ന കാപ്ഷനോടെ ടോവിനോ തന്നെ ഫേസ്ബുക്കില്‍ വിവാഹദിനത്തിലെ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'പ്രഭുവിന്റെ മകന്‍' എന്ന ചിത്രത്തിലൂടെയാണ് ബിഗ്‌സ്‌ക്രീനിലെത്തിയത്. 'എബിസിഡി'യിലെ വില്ലന്‍ വേഷം ശ്രദ്ധിക്കപ്പെട്ടു. പക്ഷെ ടോവിനോ തോമസിന്റെ അഭിനയമികവ് പ്രേക്ഷകര്‍ വിലയിരുത്തിയത് 'കൂതറ' എന്ന ചിത്രത്തിന് ശേഷമാണ്.
ലിദിയയാണ് തന്നെ സിനിമയിലേക്ക് തള്ളിവിട്ടതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ടോവിനോ പറഞ്ഞിരുന്നു. സ്‌കൂള്‍ പഠനകാലത്തു തുടങ്ങിയ പരിചയാണ് ലിദിയയുമായി. ലിദിയ ഇപ്പോള്‍ എന്‍ജിനിയറിങ്ങ് പൂര്‍ത്തിയാക്കി.
സിനിമയെ കുറിച്ച് ലിദിയയ്ക്ക് അധികമൊന്നും അറിയില്ല. പക്ഷെ ഞങ്ങള്‍ ഒരുമിച്ചിരിക്കുമ്പോഴൊക്കെ സിനിമയെ കുറിച്ച് സംസാരിക്കും. 'എന്നു നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിലാണ് ടൊവിനോ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











