»   » കൂതറയെന്ന് കേട്ട് അയ്യേയെന്ന് തോന്നേണ്ട: ശ്രീനാഥ്

കൂതറയെന്ന് കേട്ട് അയ്യേയെന്ന് തോന്നേണ്ട: ശ്രീനാഥ്

Posted By:
Subscribe to Filmibeat Malayalam

കൂതറയെന്ന വാക്ക് പല സന്ദര്‍ഭങ്ങളിലും നമ്മള്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഈ പേരില്‍ ഒരു സിനിമയൊരുക്കുകയെന്ന് പറയുമ്പോള്‍ ആകെ ഒരു അപാകത ആര്‍ക്കും തോന്നും. ശ്രീനാഥ് രാജേന്ദ്രന്‍ തന്റെ രണ്ടാമത്തെ ചിത്രത്തിന് കൂതറയെന്ന് പേരിട്ടിപ്പോള്‍ ഒരു സിനിമയ്ക്ക് ഇങ്ങനെയൊരു പേരോഎന്ന് ആലോചിക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല.

എന്നാല്‍ കൂതറയെന്ന പേര് കേട്ട് ആര്‍ക്കും അയ്യേ എന്ന് തോന്നേണ്ടെന്നാണ് ശ്രീനാഥ് പറയുന്നത്. പേരില്‍ അല്‍പം നെഗറ്റീവായ ഒരു ഘടകമുണ്ടെങ്കിലും ചിത്രം പ്രേക്ഷകര്‍ അംഗീകരിക്കുമെന്ന് ശ്രീനാഥ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

Koothara

ചിത്രം കണ്ടിറങ്ങുന്നവര്‍ക്കാര്‍ക്കും കൂതറയെന്ന പേരിലും നല്ലൊരു പേര് ഈ ചിത്രത്തിന് നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്നാണ് ശ്രീനാഥ് പറയുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് വിനി വിശ്വലാലും ഇത് ശരിവെയ്ക്കുന്നു.

കൂതറയെന്ന സിനിമയെക്കുറിച്ച് ഒട്ടേറെ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ശ്രീനാഥ് പറയുന്നു. ചിത്രത്തില്‍ ആസിഫ് അലി, നിവിന്‍ പോളി എന്നിവരുണ്ടെന്ന വാര്‍ത്ത ശരിയല്ലെന്ന് സംവിധായകന്‍ പറഞ്ഞു. മോഹന്‍ലാല്‍, സണ്ണി വെയ്ന്‍, ഭരത്, ടൊവിനോ എന്നിവരാണ്‌ കൂതറയിലെ താരങ്ങള്‍.

കൂടാതെ കൂതറയെന്ന ചിത്രത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജുമായി താനുള്‍പ്പെടെയുള്ള അണിയറക്കാര്‍ക്ക് ബന്ധമില്ലെന്നും ശ്രീനാഥ് വ്യക്തമാക്കി. സിനിമയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ട് നാല് മാസമേ ആയുള്ളുവെന്നും എന്നാല്‍ ഫേസ്ബുക്ക് പേജ് ആറുമാസം മുമ്പേ തുടങ്ങിയിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു.

English summary
Director Sreenath Rajendran said that Koothara is not a bad word and there is no other apt word to use for his second film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam