ഇങ്ങക്കൊരു ബിജാരണ്ട്....കൂതറ ടീസര്‍ വന്നു
മോഹന്‍ലാലിനെയും യുവതാരങ്ങളെയും അണിനിറത്തി ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന കൂതറയെന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ പുറത്തുവന്നു. മോഹന്‍ലാല്‍ ഇന്നേവരെ കാണാത്ത വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. 47 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ കാണുമ്പോള്‍ത്തന്നെ പ്രേക്ഷകരില്‍ ചിത്രത്തെക്കുറിച്ചുള്ള ആകാംഷ വര്‍ധിയ്ക്കുമെന്നുള്ള കാര്യമുറപ്പാണ്.
പുറംതിരിഞ്ഞിരിക്കുന്ന ഒരു പട്ടിയില്‍ നിന്നാണ് ടീസര്‍ ആരംഭിയ്ക്കുന്നത്. പിന്നീട് യുവതാരങ്ങളായ സണ്ണിവെയ്ന്‍, സിദ്ധാര്‍ത്ഥ്, ടൊവിനോ എന്നിവരെയാണ് കാണിയ്ക്കുന്നത്. ഇവരുടെ കോളെജിലെ ചില രംഗങ്ങളിലൂടെ പോകുമ്പോള്‍ മോഹന്‍ലാല്‍ രംഗപ്രവേശം ചെയ്യുന്നു. ലാലിന്റെ സ്റ്റൈലനൊരു ഡയലോഗുമുണ്ട് ടീസറില്‍.

ഇങ്ങക്കൊരു ബിജാരണ്ട്, ഈ കാണുന്നത് മാത്രമാണ് ലോകംന്ന്...സൈമാ ഞെട്ടാന്‍ റെഡിയായിട്ടിരുന്നോ, ഇത്ര കൂതറയാണോ എന്നാണ് ഡയലോഗ്. ലാലും യുവാതരങ്ങളുമായി ചേര്‍ന്നുള്ള രംഗവും സംഘട്ടനത്തിന്റേതെന്ന് തോന്നിയ്ക്കുന്ന ചില രംഗങ്ങളും ടീസറില്‍ മിന്നിമറയുന്നുണ്ട്. കലുഷിതമായ കടലില്‍ ഒരു ബോട്ട് പോകുന്നത് കാണാം. എന്തായാലും ആദ്യ ടീസറിലൂടെതന്നെ ശ്രീനാഥ് രണ്ടാം ചിത്രത്തിനും ആരാധകരെ നേടിക്കഴിഞ്ഞു.
ശ്രീനാഥ് രാജേന്ദ്രന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയിലും എന്തിന്റെയും കൂടെ സൈമാ എന്ന് ചേര്‍ത്ത് പറയുന്നൊരു പ്രയോഗമുണ്ടായിരുന്നു. പിന്നീട് ഇത് വലിയ ഹിറ്റാവുകയും ചെയ്തു. ഇതേ സംഗതി എന്തായാലും ശ്രീനാഥ് കൂതറയിലും പ്രയോഗിക്കുന്നുണ്ടെന്നുള്ള കാര്യം ടീസറിലൂടെ വ്യക്തമാണ്.
<center><iframe width="100%" height="315" src="//www.youtube.com/embed/Y12Eyz-3tJ4?rel=0" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications