കൂതറയുടെ അടിപൊളി ട്രെയിലര്‍
ഒടുവില്‍ കാത്തുകാത്തിരുന്ന ട്രെയിലര്‍ എത്തി, ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമായ കൂതറയുടെ ടീസര്‍. കൂതറയെന്ന പേരുകൊണ്ടുതന്നെ ഇതെന്തൊരു ചിത്രമായിരിക്കുമെന്ന ചിന്തതൊടുത്തുവിട്ട രാജേന്ദ്രന്‍, ടീസറിന്റെ കാര്യത്തിലും ഒട്ടും പിന്നോട്ടുപോയിട്ടില്ല.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ടീസര്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാവുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ടീസറിലെ താരം. ലാലിന്റെ ലുക്ക് കണ്ട് ഞെട്ടാത്തവരാരുമുണ്ടാകില്ല. കലാലയദൃശ്യങ്ങളും കടലില്‍ വച്ചുള്ള ആക്ഷന്‍ സീനുകളുമെല്ലാം മികച്ച രീതിയില്‍ ഒരുക്കിയിട്ടുണ്ട് ടീസറില്‍. മോഹന്‍ലാലിന്റെ മലബാര്‍ മാപ്പിള സ്ലാങ് ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു. ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ചിത്രത്തിലെ പ്രധാന താരങ്ങളായ സണ്ണിവെയ്ന്‍, ഭരത്, ടൊവിനോ തോമസ് എന്നിവരുമുണ്ട്.

കുബ്രിന്‍, തരുണ്‍, റാം എന്നീ മൂന്ന് യുവാക്കളുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഇവരുടെ മൂന്നു പേരുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് കൂതറയെന്ന പേരുണ്ടാക്കിയിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന് അല്‍പം നെഗറ്റീവ് ടച്ചുള്ള വേഷമാണെന്ന സൂചന ട്രെയിലര്‍ നല്‍കുന്നുണ്ട്.
വിനി വിശ്വലാലാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷാഹുല്‍ ഹമീദ് മരിക്കാന്‍ നിര്‍മ്മിക്കുന്ന ചിത്രം യുടിവി മോഷന്‍ പിക്‌ചേഴ്‌സ് ആണ് വിതരണത്തിനെത്തിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ രഞ്ജിനി, സുരാജ് വെഞ്ഞാറമൂട്, ഗൗതമി നായര്‍, ഭാവന, ശ്രിത ശിവദാസ് തുടങ്ങിയവരെല്ലാം വേഷമിടുന്നുണ്ട്


Click it and Unblock the Notifications











