»   » ദിലീപിന്റെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്, വെളിപ്പെടുത്തലുമായി മിമിക്രിതാരം!

ദിലീപിന്റെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്, വെളിപ്പെടുത്തലുമായി മിമിക്രിതാരം!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട്ട ദിലീപിന്റെ പ്രവര്‍ത്തിയില്‍ ആഞ്ഞടിച്ചവരാണ് സഹപ്രവര്‍ത്തകര്‍ പോലും. ദിലീപ് അത്തരത്തില്‍ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്ന് തന്നെയാണ് സഹപ്രവര്‍ത്തകര്‍ക്കും പറയാനുള്ളത്. എന്നാല്‍ ചിലരില്‍ ഇപ്പോഴും ദിലീപിനോട് മായാതെ നില്‍ക്കുന്ന അനുകൂല മനോഭാവമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

മിമിക്രിക്കാരനും ഹാസ്യനടനുമായ കൂട്ടിക്കല്‍ ജയചന്ദ്രനും ഫേസ്ബുക്കിലൂടെ തുറന്ന് പറഞ്ഞത് അതു തന്നെയാണ്. എനിക്കും എന്റെ കുടുംബത്തിനും തോന്നാത്ത വൈരാഗ്യം മറ്റാര്‍ക്കും തോന്നേണ്ട കാര്യമില്ല. താന്‍ സിനിമയില്‍ എത്തിയ സമയത്ത് എന്റെ അവസരങ്ങളെല്ലാം കളഞ്ഞത് ദിലീപാണ്. അന്ന് പലരും പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്.

അവര്‍ പറഞ്ഞത് സത്യമായിരുന്നു

സിനിമയില്‍ എത്തിയ കാലത്ത് എന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നത് ദിലീപാണെന്ന് അണിയറയില്‍ നിന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പല സാഹചര്യങ്ങളിലും എനിക്കത് ശരിയായി തോന്നിയിട്ടുണ്ട്. അതോടെ എന്റെ സിനിമാ കരിയര്‍ നശിപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ ദിലീപുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

ദിലീപിന്റെ മുഖത്ത് നോക്കി ചോദിച്ചു

അവസരങ്ങള്‍ ഇല്ലാതായതോടെ സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിട്ട് തുടങ്ങി. ഞാന്‍ നേരിട്ട് ദിലീന്റെ മുഖത്ത് നോക്കി ചോദിച്ചു. നിങ്ങളാണോ എന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നത്?

നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും

എന്താണെങ്കിലും എനിക്ക് വിഷമമില്ല. ദിലീപേട്ടനെ പോലെ വലിയൊരു നടന്‍ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അതെന്റെ കഴിവുകള്‍ അംഗീകരിക്കുന്നത് കൊണ്ടാണല്ലോ. ദിലീപേട്ടന്‍ മാത്രമല്ല, നിലനില്‍പ്പിന് വേണ്ടി പലതും ചെയ്യുന്നവരാണ് എല്ലാവരും.

എന്നെ ചേര്‍ത്ത് പിടിച്ചു

അന്ന് ദിലീപേട്ടന്‍ എന്നെ ചേര്‍ത്ത് പിടിച്ചു. ദിലീപിന്റെ നല്ലൊരു സുഹൃത്തുക്കളിലൊരാളാണ് ഞാനിപ്പോഴെന്ന് ജയചന്ദ്രന്‍ പറയുന്നു. എനിക്ക് അറിയാം ദിലീപേട്ടന്റെ മനസ്.

ദിലീപ് കൂവി കല്ലെറിഞ്ഞു

ദിലീപ് കൂവി കല്ലെറിഞ്ഞു സിനിമ നശിപ്പിച്ചുവെന്ന് പല താരങ്ങളും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ അവരൊന്നും പണമില്ലാത്തവരല്ല, എന്നെ പോലെയല്ല, അവര്‍ക്കും പ്രതിസന്ധി മറികടക്കാനുള്ള കുതന്ത്രം അറിയാം.

ദിലീപ് കാരണം ജീവിതം തകര്‍ന്നവര്‍ രംഗത്ത് വരട്ടെ

ദിലീപിനെ മാത്രം കുറ്റം പറയേണ്ട. എനിക്കും എന്റെ കുടുംബത്തിനും തോന്നാത്താ വൈരാഗ്യം ദിലീപിനോട് മറ്റാര്‍ക്കും തോന്നേണ്ട കാര്യമില്ല. ദിലീപ് മൂലം ജീവിതം തകര്‍ന്നവര്‍ രംഗത്ത് വരട്ടെ. അങ്ങനെ ആരും ഇല്ല.

ഇര ഇന്ന വിളിക്കുന്നതിനോട്

ചലച്ചിത്ര നടിയെ ഇര എന്ന് വിളിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. നമ്മുടെ അമ്മയ്‌ക്കോ സഹോദരിക്കോ ഈ അനുഭവം ഉണ്ടായാല്‍ നമ്മള്‍ ഇര എന്ന് വിളിക്കുമോ.

ദിലീപേട്ടന്റെ മനസ്

ദിലീപേട്ടന്റെ മനസ് ആര്‍ദ്രമാണ്. അദ്ദേഹത്തിന് ഈ പരീക്ഷണങ്ങള്‍ നേരിടാന്‍ കഴിയുമോ എന്ന് എനിക്ക് അറിയില്ല.

ജയിലില്‍ നിന്ന് വരുന്നത് വരെ

അദ്ദേഹം ജയിലില്‍ നിന്ന് വരുന്നതു വരെ ഞാനും എന്റെ കുടുംബവും കാത്തിരിക്കും. ദിലീപേട്ടന്‍ ജയിലില്‍ വെറും നിലത്ത് കിടക്കുമ്പോള്‍ ഞാനും എന്റെ കുടുംബവും അത് തന്നെ ചെയ്യും.

English summary
Koottickal Jayachandran on Dileep arrest.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam