മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംവിധായകന്‍ ദുല്‍ഖര്‍ ചിത്രം ഏറ്റെടുത്തു
ദുല്‍ഖര്‍ ചിത്രമായ കമ്മട്ടിപ്പാടത്തിന്റെ റീമേക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഹിന്ദിയിലും തെലുങ്കിലുമാണ് റീമേക്ക് സാധ്യത. ഹിന്ദിയില്‍ അര്‍ജുന്‍ കപൂറിനെയും തെലുങ്കില്‍ അഖില്‍ അക്കിനേനിയേയുമാണ് ചിത്രത്തിലെ നായകന്മാരായി പരിഗിണിച്ചിരിക്കുന്നത്.
തെലുങ്കില്‍ കൊട്ടരാല ശിവയാണ് കമ്മട്ടിപ്പാടം റീമേക്ക് ചെയ്യുന്നതെന്ന് കേള്‍ക്കുന്നു. എന്നാല്‍ ഹിന്ദിയില്‍ ആര് റീമേക്ക് ചെയ്യുമെന്നതിന് തീരുമാനമായിട്ടില്ല. രാജീവ് രവി തന്നെ സംവിധാനം ചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഹിന്ദി റീമേക്കിങിന് ഇപ്പോള്‍ താത്പര്യമില്ലെന്നും രാജീവ് രവി പിന്നീട് വ്യക്തമാക്കിയിരുന്നു.

തെലുങ്ക് റീമേക്ക് സെപ്തംബറോട് കൂടി ആരംഭിക്കാനാണ് തീരുമാനം. കൊരട്ടാല ശിവ ചിത്രവുമായി ബന്ധപ്പെട്ട് അഖില്‍ അക്കിനേനിയെ സമീപിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡിവിവി ധനയ്യയാണ് തെലുങ്കില്‍ ചിത്രം നിര്‍മ്മിക്കുക.
കമ്മട്ടിപ്പാടം എന്ന പ്രദേശം ഇന്ന് കാണുന്ന കൊച്ചിയാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പി ബാലചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വിനായകന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











