»   » മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും വരുന്നതിന്റെ കാരണം?

മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും വരുന്നതിന്റെ കാരണം?

Posted By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് കോട്ടയം കുഞ്ഞച്ചന്‍. മമ്മൂട്ടി അച്ചായന്‍ വേഷത്തില്‍ എത്തിയ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാഗം ഒരുക്കിയ ടിഎസ് സുരേഷ് ബാബു തന്നെയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. രഞ്ജി പണിക്കരാണ് തിരക്കഥ ഒരുക്കുന്നത്.

ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി തിരക്കഥയൊരുക്കാന്‍ രഞ്ജി പണിക്കരെ നിര്‍ദ്ദേശിച്ചത് ഡെന്നീസ് ജോസഫാണെന്നാണ് കേള്‍ക്കുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമായിരിക്കും കോട്ടയം കുഞ്ഞച്ചന്‍. തുടര്‍ന്ന് വായിക്കൂ...

തോപ്പില്‍ ജോപ്പന്റെ വിജയം

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ തോപ്പില്‍ ജോപ്പന്റെ വിജയമാണ് കോട്ടയം കുഞ്ഞച്ചന്‍ ഒരുക്കാനുള്ള തീരുമാനത്തിന് പിന്നില്‍ എന്ന് പറയുന്നു. ജോണി ആന്റണി സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി ഒരു അച്ചായന്‍ വേഷമാണ് അവതരിപ്പിച്ചത്.

കോട്ടയം കുഞ്ഞച്ചന്‍

1990ല്‍ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. മമ്മൂട്ടി, രഞ്ജിനി, ഇന്നസെന്റ്, കെപിഎസി ലളി, സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വമ്പന്‍ വിജയം

ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടി. മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു കോട്ടയം കുഞ്ഞച്ചന്‍.

രണ്ടാം ഭാഗം

ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ടുകള്‍. ടിഎസ് സുരേഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ രഞ്ജി പണിക്കര്‍.

English summary
Kottayam Kunjachan second part

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam