twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അടൂര്‍ഭാസി വീട്ടിലേക്ക് ഇടിച്ചുകയറി! ആ രാത്രിയില്‍ സംഭവിച്ചത്? കെപിഎസി ലളിതയുടെ വെളിപ്പെടുത്തല്‍!

    |

    Recommended Video

    വെളിപ്പെടുത്തലുമായി കെപിഎസി ലളിത | filmibeat Malayalam

    മീ ടൂ ക്യാംപയിനുകള്‍ ഇപ്പോളും സജീവമായി തുടരുകയാണ്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും ആരാധകരും ഒരുപോലെ ഞെട്ടിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് പലരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. സിനിമാലോകത്തെ തുറന്നുപറച്ചിലുകള്‍ ഇപ്പോഴും അതേ പോലെ തുടരുകയാണ്. ഹോളിവുഡ് ബോളിവുഡ് ഭേദമന്യേ എല്ലായിടത്തും ഇത്തരത്തിലുള്ള മോശം കാര്യങ്ങള്‍ അരങ്ങേറുന്നുണ്ട്. നടി ആക്രമണത്തിന് ഇരയായ സംഭവത്തിന് പിന്നാലെയായാണ് വനിതാതാരങ്ങളുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമവും സുരക്ഷയുമൊക്കെയാണ് സംഘടന പ്രാധാന്യം നല്‍കുന്നത്.

    ലക്ഷ്മി ഗര്‍ഭിണിയായപ്പോള്‍ ആദ്യം വിളിച്ചു! ബാലുവിനെക്കുറിച്ച് പറഞ്ഞപ്പോള്‍ സ്റ്റീഫന് വാക്കിടറുന്നു!ലക്ഷ്മി ഗര്‍ഭിണിയായപ്പോള്‍ ആദ്യം വിളിച്ചു! ബാലുവിനെക്കുറിച്ച് പറഞ്ഞപ്പോള്‍ സ്റ്റീഫന് വാക്കിടറുന്നു!

    തനുശ്രീ ദത്തയുടെ തുറന്നുപറച്ചിലുകളുമായി ബന്ധപ്പെട്ട വിവാദം ബോളിവുഡില്‍ ഇപ്പോഴും തുടരുന്നുണ്ട്. തെലുങ്കിലാവട്ടെ ശ്രീ റെഡ്ഡിയുടെ തുറന്നുപറച്ചിലുകളായിരുന്നു ഞെട്ടിച്ചത്. മലയാളത്തിലെ താരങ്ങളും അവരവര്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുകള്‍ നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യത്തെക്കുറിച്ച് കെപിഎസി ലളിത നടത്തിയ തുറന്നുപറച്ചിലില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത്തരത്തിലുള്ള പ്രവണതകള്‍ ഉണ്ടായിരുന്നുവെന്ന് താരവും ശരി വെക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    ഹാസ്യ സാമ്രാട്ടായിരുന്നു കഥാനായകന്‍

    ഹാസ്യ സാമ്രാട്ടായിരുന്നു കഥാനായകന്‍

    മലയാള സിനിമയിലെ മുന്‍നിര അഭിനേത്രികളിലൊരാളായ കെപിഎസി ലളിതയുടെ തുറന്നുപറച്ചിലില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമ. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സംഘടന തുടങ്ങിയത് നന്നായെന്ന് താരം പറയുന്നു. ഹാസ്യ സാമ്രാട്ടായ അടൂര്‍ ഭാസിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച അഭിനേതാക്കളിലൊരാളായ ഭാസിയില്‍ നിന്നും ഇത്തരത്തിലൊരു പെരുമാറ്റമെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും വിശ്വസിക്കാനാവില്ല. ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത അനുഭവം കൂടിയാണ് അതെന്നും ലളിത പറയുന്നു.

    സിനിമയെ അടക്കിഭരിക്കുന്നു

    സിനിമയെ അടക്കിഭരിക്കുന്നു

    മലയാള സിനിമയെ അന്ന് അടക്കി ഭരിച്ചിരുന്നത് അദ്ദേഹമായിരുന്നു. അദ്ദേഹത്തോട് വിയോജിക്കാനോ പരസ്യമായി അത് പ്രകടമാക്കാനോ ഒരാള്‍ക്ക് പോലും ധൈര്യമുണ്ടായിരുന്നില്ല ആ സമയത്ത്. അദ്ദേഹത്തിനെതിരെ പരാതി നല്‍കിയപ്പോഴും അത്ര നല്ല അനുഭവമല്ലായിരുന്നുവെന്നും അവര്‍ പറയുന്നു. അടൂര്‍ ഭാസിക്കെതിരെ പരാതി നല്‍കാന്‍ നീയാരാ എന്നായിരുന്നു അന്ന് ഉമ്മര്‍ ചോദിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് തന്നെ ശകാരിച്ചിരുന്നുവെന്നും താരം ഓര്‍ത്തെടുക്കുന്നു.

    വീട്ടിലെത്തി മദ്യപിച്ചു

    വീട്ടിലെത്തി മദ്യപിച്ചു

    ഒരിക്കല്‍ തന്റെ വീട്ടിലേക്ക് കയറി വന്ന അദ്ദേഹം അവിടെ നിന്ന് മദ്യപിക്കുകയും ജോലിക്കാരിയോട് കഞ്ഞിയും ചമ്മന്തിയും ഒക്കെ ഉണ്ടാക്കി നല്‍കാനും പറഞ്ഞിരുന്നു. താനും സഹോദരിയും ജോലിക്കാരിയും വീട്ടിലുള്ള സമയമായിരുന്നു അത്. അവിടെയിരുന്ന് മദ്യപിച്ച് എല്ലാവരെയും തെറി പറയുകയും ഛര്‍ദ്ദിച്ച് കുളമാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ തങ്ങള്‍ അന്ന് ബുദ്ധിമുട്ടിയിരുന്നു. ചില്ലറ ഉപദ്രവമല്ല അദ്ദേഹത്തില്‍ നിന്നുമുണ്ടായത്. പുലര്‍ച്ചെയായിട്ടും വീട്ടില്‍ നിന്നും പോവാത്തതിനെത്തുടര്‍ന്നാണ് ബഹദൂറിക്കയുടെ വീട്ടില്‍ ചെന്ന് കരഞ്ഞ് പറഞ്ഞത്. അദ്ദേഹം ഞങ്ങളുടെ കൂടെ വരികയും അങ്ങേരെ പൊക്കിയെടുത്ത് വണ്ടിയിലിട്ട് പോവുകയും ചെയ്തു. വീടൊക്കെ വൃത്തിയാക്കിയതിന് ശേഷമാണ് ഞങ്ങള്‍ അവിടേക്ക് കയറിയത്.

    പരാതി കൊടുത്തു

    പരാതി കൊടുത്തു

    ചലച്ചിത്ര പരിഷത്ത് എന്നൊരു അസോസിയേഷന്‍ അന്നുണ്ടായിരുന്നു.ഉമ്മറിക്കയായിരുന്നു ആ സംഘടനയുടെ സെക്രട്ടറി. ഇതേക്കുറിച്ച പരാതി നല്‍കിയപ്പോള്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കാന്‍ നീയാരാ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. നിനക്കിതിന്റെ വല്ല ആവശ്യവുമുണ്ടോ, അങ്ങേര് ഇവിടുത്തെ വാഴുന്നോരാണ് എന്നും ഉമ്മറിക്ക പറഞ്ഞിരുന്നു. ഇതോടെ തന്നെ തന്റെ പരാതി കാറ്റില്‍ പറക്കുമെന്ന് ഉറപ്പായിരുന്നു.

    നടപടിയെടുക്കാനാവില്ല

    നടപടിയെടുക്കാനാവില്ല

    നിവൃത്തികേടുകൊണ്ടാണ് അത്തരമൊരു പരാതി നല്‍കിയതെന്നും അതില്‍ നടപടിയെടുക്കുമോയെന്നും ചോദിച്ചപ്പോള്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. നട്ടെട്ടില്ലാത്തവര്‍ ഇത്തരമൊരു സ്ഥാനത്തിരിക്കുമ്പോള്‍ ഇതൊക്കെയേ നടക്കുള്ളൂവെന്നും തന്നെക്കൊണ്ട് കഴിയുന്നവിധത്തില്‍ താന്‍ ചെയ്‌തോളാമെന്നും അന്ന് പറഞ്ഞിരുന്നു. അത്തരമൊരു ഡയലോഗ് പറയാനുള്ള ആര്‍ജ്ജവം അന്ന് താന്‍ കാണിച്ചിരുന്നു.

    സിനിമയില്‍ നിന്നും ഒഴിവാക്കി

    സിനിമയില്‍ നിന്നും ഒഴിവാക്കി

    ഈ സംഭവത്തിന് ശേഷം തന്നെ പല സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തിയതായും അവര്‍ പറയുന്നു. മേക്കപ്പ് ഇട്ട് വൈകുവോളം ഇരുന്ന സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. നിരവധി സിനിമകളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയിരുന്നു. നസീര്‍ സാറിന് പോലും ലഭിക്കാത്ത താരപരിവേഷമായിരുന്നു അന്ന് അടൂര്‍ ഭാസിക്ക് ലഭിച്ചത്.

    അവസാനമായി കാണാനെത്തിയപ്പോള്‍

    അവസാനമായി കാണാനെത്തിയപ്പോള്‍

    ആ സംഭവത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ അധ:പതനം തുടങ്ങിയത്. സിനിമകള്‍ ലഭിക്കുന്നത് കുറയുകയും അസുഖങ്ങള്‍ തേടിയെത്തുകയും ചെയ്തിരുന്നു. അവസാന സമയത്ത് കാണാന്‍ പോയപ്പോള്‍ എന്തിനാണ് വന്നതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഇന്നത്തെപ്പോലെ വനിതാ സംഘടന ഉണ്ടായിരുന്നുവെങ്കില്‍ അന്ന് ഈ വിഷയം ഇങ്ങനെയായിരിക്കില്ല അവസാനിക്കുന്നതെന്നും കെപിഎസി ലളിത പറയുന്നു. സിനിമയുടെ തുടക്കക്കാലത്ത് തന്നെ മോശം പ്രവണതകളും തുടങ്ങിയിരുന്നുവെന്ന് വീണ്ടും വ്യക്തമായിരിക്കുകയാണ് ഇപ്പോള്‍.

    വീഡിയോ കാണാം

    കെപിഎസി ലളിത പറയുന്നത്, വീഡിയോ കാണാം.

    English summary
    KPSC Lalitha about her Me Too experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X