India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സംസാരശേഷിയില്ല... ആരേയും തിരിച്ചറിയുന്നില്ല'; കെപിഎസി ലളിത ഇനി മകനൊപ്പം

  |

  മലയാളികൾക്കോ മലയാള സിനിമയ്ക്കോ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് മുതിർന്ന നടി കെപിഎസി ലളിത. രണ്ട് തവണ ദേശീയ പുരസ്കാരവും നാലിലേറെ തവണ സംസ്ഥാന പുരസ്കാരവും ഈ പ്രതിഭയ്ക്ക് ലഭിച്ചിട്ടുണ്ട്. അതിലെല്ലാമുപരി തൊട്ടതെല്ലാം പൊന്നാക്കി മാറ്റി പ്രേക്ഷക ലക്ഷങ്ങളുടെയാകെ സ്നേഹ പുരസ്കാരങ്ങളേറ്റ് വാങ്ങിയ മലയാളം കണ്ട മികച്ച ഈ അഭിനേത്രി കൂടിയാണ്. അമ്പത് വലർഷത്തിലേറെയായി കെപിഎസി ലളിത സിനിമയിൽ സജീവമാണ്. നാടകത്തിൽ നിന്നുമാണ് കെപിഎസി ലളിത സിനിമയിലേക്ക് കടന്ന് വരുന്നത്.

  Also Read: 'ഇങ്ങനെ കൊണ്ടുപോയി തുലക്കും എന്ന് വിചാരിച്ചില്ല, പ്രേക്ഷകർക്ക് വിലയില്ലേ?'; കുടുംബവിളക്ക് ആരാധകർ!

  അമ്മ കഥാപാത്രങ്ങളും ചേച്ചി കഥാപാത്രങ്ങളുമാണ് താരം കൂടുതൽ ചെയ്തിട്ടുള്ളത്. താരത്തിന്റെ പല കഥാപാത്രങ്ങളും ഇപ്പോഴും മലയാളികളുടെ മനസിൽ നിറഞ്ഞ് നിൽക്കുന്നു. പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങളെ പോലും പക്വതയോടെ അഭിനയിക്കാൻ കഴിയുന്ന ചുരുക്കം ചില അഭിനേത്രികളിൽ ഒരാൾ കൂടിയാണ് കെപിഎസി ലളിത. മനസിനക്കരയിലെ കുഞ്ഞുമറിയ, അപൂർവം ചിലരിലെ മേരിക്കുട്ടി, പവിത്രത്തിലെ പുഞ്ചിരി, തേന്മാവിൻ കൊമ്പത്തിലെ കാർത്തു, കനൽക്കാറ്റിലെ ഓമന, മണിച്ചിത്രത്താഴിലെ ഭാസുര, കന്മദത്തിലെ യശോദ എന്നീ കഥാപാത്രങ്ങൾ അവയിൽ ചിലത് മാത്രം.

  Also Read: 'നയൻതാരയെല്ലാം ഔട്ട്'; തെന്നിന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് ഈ താരമാണ്!‌

  നാടകത്തിൽ നിന്നും സിനിമയിലേക്ക് എത്തിയ നടിയായതിനാൽ കെപിഎസി ലളിത അഭിനയിക്കുന്ന കഥാപാത്രങ്ങൾക്ക് ആന്മാവുള്ളുപോലെ കാണികൾക്ക് അനുഭവപ്പെടും. അടുത്തകാലത്ത് താരത്തിന്റെ വാർത്തകൾ സോഷ്യൽ മീഡിയ ഇടം പിടിച്ചിരുന്നു. കരൾ സംബന്ധമായ അസുഖം ബാധിച്ച് താരം ആശുപത്രിയിലായ വാർത്തകളാണ് മലയാളികൾ ദുഃഖത്തോടെ വായിച്ചത്. തുടർന്ന് താരത്തിന്റെ ചികിത്സ ആവശ്യങ്ങളെ കുറിച്ചുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. പലരും കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് പറഞ്ഞു. അതേസമയം ചിലർ ഈ തീരുമാനത്തിൽ വിമർശനവുമായി എത്തി. വർഷങ്ങളായി അഭിനയരംഗത്ത് സജീവമായ ഒരു നടിക്ക് ചികിത്സാചെലവുള്ള സാമ്പത്തിക സ്ഥിതി പോലും ഇല്ലെന്ന് വിശ്വസിക്കാൻ പലർക്കും മടിയായിരുന്നു.

  സംവിധായകൻ ഭരതനാണ് കെപിഎസി ലളിതയെ വിവാഹം കഴിച്ചത്. ഭരതതൻ്റെ മരണ ശേഷം താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് മുമ്പ് താരം പറഞ്ഞ വീഡിയോയും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്നെപോലെ കഷ്ടപ്പെട്ടിട്ടുള്ള മറ്റാരും സിനിമാ മേഖലയിൽ ഉണ്ടെന്ന് തോന്നുന്നില്ലെന്നാണ് താരം അന്ന് പറഞ്ഞത്. 1978 ലായിരുന്നു സംവിധായകനായ ഭരതനും കെപിഎസി ലളിതയും തമ്മിലുള്ള വിവാഹം. വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും പിന്നീട് താരം വീണ്ടും സജീവമായി. സംവിധായകൻ ഭരതനാണ് കെപിഎസി ലളിതയെ വിവാഹം കഴിച്ചത്. ഭരതതൻ്റെ മരണ ശേഷം താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തന്നെപോലെ കഷ്ടപ്പെട്ടിട്ടുള്ള മറ്റാരും സിനിമാ മേഖലയിൽ ഉണ്ടെന്ന് തോന്നുന്നില്ലെന്നാണ് താരം പറയുന്നത്.

  ആദ്യം ബോധമുണ്ടായിരുന്നില്ല കരള്‍ മാറ്റിവയ്ക്കുകയാണ് പരിഹാരം KPAC ലളിത ICUവിൽ

  എങ്കക്കാട്ടെ സ്വവസതിയായ ഓർമയിൽ നിന്നും എറണാകുളത്തേയ്ക്ക് താമസം മാറ്റിയിരിക്കുകയാണ് കെപിഎസി ലളിത ഇപ്പോൾ. തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർഥിന്റെ ഫ്ലാറ്റിലാണ് ഇനി മുതൽ കെപിഎസി ലളിത താമസിക്കുക. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ട് മാസം മുമ്പാണ് എങ്കക്കാട്ടെ വീട്ടിലേയ്ക്ക് കെപിഎസി ലളിതയെ കൊണ്ടുവന്നത്. വീട്ടിലേയ്ക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചതോടെയായിരുന്നു ഇവിടേയ്ക്ക് കൊണ്ടുവന്നത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ നടിയുടെ ആരോഗ്യം മോശമാകുകയും സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലാകുകയും ചെയ്തു. മകൻ സിദ്ധാർഥും ഭാര്യയും മകൾ ശ്രീക്കുട്ടിയും എല്ലാം ചേർന്നാണ് ലളിതയെ സംരക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കരൾരോഗം മൂലം ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ മാറ്റിവെയ്‌ക്കേണ്ടതിനാൽ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിനിമയിലെന്നപോലെ സീരിയലുകളിലും കെപിഎസി ലളിത സജീവമായിരുന്നു.

  Read more about: kpac lalitha
  English summary
  KPAC Lalitha Latest Health Update, Latest Report Hints Actress Can't Recognize Anyone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X