അന്നത്തെ ആ നടിയാണ് ഇന്ന് മോഹൻലാലിനെതിരെ പരാതി പറഞ്ഞത്!! രേവതിയ്ക്കെതിരെ കെപിഎസി ലളി‌ത

മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല. ലഫ്റ്റണൽ കേണലും ഒരുപാട് അവാർഡുകൾ നേടിയ നടൻ കൂടിയാണ്

By സുചിത്ര മോഹൻ

ഡബ്ല്യൂസിസി അംഗങ്ങൾക്കെതിരെ നടി കെപിഎസി ലളിത. സംഘടനയ്ക്കുള്ളിൽ നടക്കുന്ന പ്രശ്നം സംഘടനയിൽ മാത്രമാണ് പറയേണ്ടത് അല്ലാതെ പുറത്തുളള ആളുകളെ കൊണ്ട് കൈകൊട്ടി ചിരിപ്പിക്കരുത്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവർക്കും അഭിപ്രായവും പരാതിയും പറയാൻ പറ്റിയ സംഘടനയാണ് അമ്മയെന്നും കെപിഎസി ലളിത പറഞ്ഞു.

kpc lalitha

തന്റെ ഭർത്താവ് സംവിധാനം ചെയ്ത ഒരു ചിത്രത്തിൽ ആദ്യം അഭിനയിച്ച് ഒരു കുട്ടിയ്ക്ക് പിന്നീട് തുടർന്ന് അഭിനയിക്കാൻ കഴിയിക്കാതിരുന്ന സഹചര്യത്തിൽ ആ കഥാപാത്രം ചെയ്യാൻ എത്തിയ ആളാണ് ഇപ്പോൾ മോഹൻലാൽ നടിയെന്ന് വിളിച്ചതിൽ പരാതി പറയുന്നതെന്നും കെപിഎസി ലളിത പറഞ്ഞു. അന്നൊന്നും അവർക്കൊന്നും യാതൊരു തരത്തിലുമുള്ള മോശം അനുഭവങ്ങളും ഉണ്ടായിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു.

ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി എല്ലാവർക്കും ചിരിക്കാൻ എന്തിനാണ് അവസരം ഉണ്ടാക്കി കൊടുക്കുന്നത്. എല്ലാവരു നോക്കി ചിരിക്കാൻ കാത്തിരിക്കുകയാണ്. മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല. ലഫ്റ്റണൽ കേണലും ഒരുപാട് അവാർഡുകൾ നേടിയ നടൻ കൂടിയാണ്. അദ്ദേഹത്തെ ബഹുമാനത്തോട് കൂടി അഭിസംബോധ ചെയ്യേണ്ട ആളാണെന്നും കെപിഎസി ലളിത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X