തിലകന്‍ ചേട്ടനെ കുഴിയില്‍ വെച്ചാല്‍ പോലും മിണ്ടില്ലെന്ന് പറഞ്ഞു! പിണക്കത്തെ കുറിച്ച് കെപിഎസി ലളിത
അടുത്തിടെ വലിയ വെളിപ്പെടുത്തലുകളാണ് നടി കെപിഎസി ലളിത നടത്തിയിരിക്കുന്നത്. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് അടൂര്‍ ഭാസിയുടെ അടുത്ത് നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചുമടക്കം നിരവധി കാര്യങ്ങളാണ് നടി തുറന്ന് പറഞ്ഞത്. അതിനൊപ്പം താനും തിലകനും തമ്മില്‍ വര്‍ഷങ്ങളോളം മിണ്ടാതിരുന്നതിനെ കുറിച്ചും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.
ഞാനും തിലകന്‍ ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ല. ഒരു വാക്ക് പോലും മിണ്ടാതെ ഒരുപാട് നാളിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെ പറ്റി മോശമായി പറഞ്ഞു. ഭരതേട്ടന്‍ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന്‍ ചേട്ടന്‍ ആരോപിച്ചത്. എന്റെ പുറകേ നടന്ന് വഴക്കുണ്ടാക്കുന്നത് തിലകന്‍ ചേട്ടന് രസമായിരുന്നു.

സ്ഫടികത്തില്‍ അഭിനയിക്കുമ്പോഴും മിണ്ടില്ലായിരുന്നു. കോമ്പിനേഷന്‍ സീനില്‍ അഭിനയിക്കുമ്പോള്‍ എന്തേലും അഭിപ്രായം പറയാന്‍ ഉണ്ടെങ്കില്‍ അത് സംവിധായകന്‍ ഭദ്രനോട് പറയുമായിരുന്നു. ഭദ്ര അവരോട് പറയൂ. അത് ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന് എന്നിങ്ങനെ.. അനിയത്തി പ്രാവിന്റെ സമയത്ത് ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയതെന്നും കെപിഎസി ലളിത പറയുന്നു.


Click it and Unblock the Notifications