For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവൻ മടക്കി നൽകിയത് മമ്മൂട്ടി!! ഹൃദയ സ്പർശിയായ കഥ തുറന്ന് പറഞ്ഞ് അപ്പുണ്ണി..

  |

  താരങ്ങളെ പലപ്പോഴും ദൈവ തുല്യരായിട്ടാണ് കാണുന്നത്. താരങ്ങളോടുള്ള സ്നേഹവും ബഹുമാനവുമായിരിക്കും സിനിമ തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന കയ്യടി. ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയാണ് താരങ്ങൾ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറുന്നത്. സിനിമ കാണാതെ ഒരാൾക്ക് ഒരു നടനോട് അല്ലെങ്കിൽ നടിയോട് ആരാധന തോന്നുമോ? അതും പുറം ലോകവുമായി യാതെരു ബന്ധമില്ലാത്ത ഒരാൾക്ക്.

  ബോളിവുഡിൽ പൊട്ടിത്തെറി!! തനുശ്രീയ്ക്കൊപ്പമെന്ന് യുവതാരങ്ങൾ, മൗനം പാലിച്ച് മുതിർന്ന താരങ്ങൾ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലവാകുന്നത് നടൻ മമ്മൂട്ടിയെ കുറിച്ചുള്ള ഒരാളുടെ അനുഭവ കഥയാണ്. ഒരിക്കലും കണ്ടിട്ടില്ല താരവുമായി ഒരു ബന്ധനുമില്ലാത്ത പക്ക നാട്ടിൻ പുറത്തുക്കാരനായ അപ്പുണ്ണിയാണ് മമ്മൂട്ടിയുമായുള്ള അത്മബന്ധത്തെ കുറിച്ച് പങ്കുവെയ്ക്കുന്നത്. പ്രമുഖ ഫേട്ടോഗ്രാഫറാണ് സുനിൽ കെവിയാണ് ഈ ഹൃദയസ്പർശിയായ കഥ പുറം ലോകത്തെ അറിയിച്ചത്.എന്റെ ജീവൻ പോകും മുൻപ് ഒരിക്കലെങ്കിലും മമ്മൂട്ടിയെ നേരിൽ കാണണം. ദൂരെ നിന്നായാലും മതി എന്ന് ആ മനുഷ്യൻ പറയുമ്പോൾ ഊഹിക്കാം ആദ്ദേഹത്തിന് മമ്മൂട്ടി എന്ന വ്യക്തിയോടുള്ള ഇഷ്ടവും ബഹുമാനവും. മമ്മൂട്ടിയെന്ന നടനെ കുറിച്ച് അധികം ആരും കേൾക്കാത്ത ഒരു ജീവതകഥയാണ് കെആർ സുനിൽ പങ്കുവെയ്ക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കഥ പുറത്തു വിട്ടത്.

  തെറ്റ് ചെയ്യേണ്ടവര്‍ ചെയ്തുകൊണ്ടേ ഇരിക്കും! ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്

  പൊന്നാനിയിലെ കടവനാട്

  പൊന്നാനിയിലെ കടവനാട്

  കയർ തൊഴിലാളികളുടെ ജീവിതം പകർത്താനായാണ് ഒരു സുഹൃത്തുമായി പൊന്നാനിയിലെ കടവനാട് എത്തിയത്. എന്നാൽ പ്ലാസ്റ്റിക് കയറുകൾ മാർക്കറ്റിൽ സുലഭമായതും യന്ത്രവൽകൃത കയറുൽപ്പന്നങ്ങളുടെ നിർമ്മാണം തുടങ്ങിയതും കനോലി കനാലിന്റെ തീരത്തെ തൊഴിലാളികളുടെ ജീവിതത്തെ സാരമായിത്തന്നെ ബാധിച്ചു. രാത്രി പകലെന്നില്ലാതെ കേട്ടിരുന്ന ചകിരിതല്ലുന്ന ശബ്ദം നിലയ്ക്കുകയും കയറുപിരിച്ചിരുന്ന കയ്യാലകൾ കാണാതാകുകയും ചെയ്തു. പലരും മറ്റു തൊഴിലുകൾ തേടിപ്പോയി. ആ ഗ്രാമത്തിലെ ചെറിയ റോഡിലൂടെ ചെന്നെത്തിയത് തികച്ചും സാധാരണക്കാർ താമസിക്കുന്ന വീടുകൾക്കു മുന്നിൽ. ഞങ്ങളുടെ വാഹനത്തിന്റെ ശബ്ദംകേട്ട് ഒരു വീട്ടിനുള്ളിൽനിന്ന് പ്രായംചെന്ന ഒരാളിറങ്ങിവന്നു. തീരെ മെലിഞ്ഞ ദേഹവും ചുറ്റുപാടുകളും അവരുടെ ജീവിതാവസ്ഥകൾ പറഞ്ഞു.

   കഥയിലെ നായകൻ അപ്പുണ്ണിയേട്ടൻ

  കഥയിലെ നായകൻ അപ്പുണ്ണിയേട്ടൻ

  അപ്പുണ്ണിയെന്നാണ് അദ്ദേഹത്തിന്റെ പേര്. ‌കുറച്ചകലെയായി ഒരിടത്ത് കയറുപിരിക്കുന്ന സ്ഥലമുണ്ടെന്ന് അദ്ദേഹമാണ് പറഞ്ഞത്. അങ്ങോട്ടേക്കുള്ള വഴിയും വിവരിച്ചുതന്നു. ആ നാട്ടുവഴികൾ ഞങ്ങൾക്കു പരിചയമില്ലാത്തതിനാൽ അദ്ദേഹത്തോട് കൂട്ടുവരാമോയെന്ന് ചോദിച്ചു. വിനയംകലർന്ന ചിരിയോടെ മടിച്ചുനിന്നുകൊണ്ട് വഴി ഒന്നുകൂടി പറഞ്ഞുതന്നു. ഇതെല്ലാംകേട്ട് പുറകിൽ ചിരിയോടെ നിന്നിരുന്ന മകൾ വീടിനകത്തുനിന്ന് ഒരു ഷർട്ടെടുത്ത് അച്‌ഛനു കൊടുത്തുകൊണ്ട് ഞങ്ങളോടൊപ്പം പോയിവരാനായി പറഞ്ഞു. കാറിന്റെ മുന്നിലെ ഡോർ തുറന്നുകൊടുത്തപ്പോൾ അദ്ദേഹം പിന്നേയും മടിച്ചുനിന്നു. നിർബന്ധിച്ചപ്പോൾ തെല്ല് സങ്കോചത്തോടെ സീറ്റിലേക്ക് കറിയിരുന്നു. കാറിലെ യാത്ര, പ്രത്യേകിച്ച് മുൻസീറ്റിലിരുന്നുള്ളത് ആ നാട്ടിൻപുറത്തുകാരന് ഒട്ടുംതന്നെ ശീലമില്ലെന്ന് ആ ശരീരഭാഷപറഞ്ഞു. വല്ലാത്തൊരു അപകർഷതാബോധം ആ സാധുമനുഷ്യനിൽ നിറഞ്ഞുനിന്നിരുന്നു.

  ഹൃദയാഘാതം

  ഹൃദയാഘാതം

  ഒരുകാലത്ത് കനോലി കനാലിന്റെ തീരത്ത് കയറുപിരിക്കുന്നവരുടെ കൂട്ടത്തിൽ അദ്ദേഹവും സജീവമായിരുന്നു.ആ തൊഴിൽ തന്നെയായിരുന്നു കുടുംബത്തിന്റെ ഏക ജീവിതമാർഗവും. എന്നാൽ വർഷങ്ങൾക്ക് മുൻപുണ്ടായ ഹൃദയാഘാതം എല്ലാ താളവും തെറ്റിച്ചു. പൊന്നാനിയിലെ ചികിത്സയുമായി കുറേനാളുകൾ കഴിഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ബൈപാസ് സർജറിയെല്ലാതെ മറ്റു വഴികളൊന്നുംതന്നെയില്ലെന്ന് ഡോക്ടർ തീർത്തുപറഞ്ഞു. അതിനായി വേണ്ടിവരുന്ന മൂന്നുലക്ഷത്തിലേറെ രൂപ ആ കുടുംബത്തിന് ആലോചിക്കാവുന്നതിലും അപ്പുറമായിരുന്നു. ചികിത്സയെ കുറിച്ച് ചോദിച്ചപ്പോൾ ഷർട്ടിന്റെ ബട്ടൻ അഴിച്ചു കാണിക്കുകയായിരുന്നു. ആധുനിക സൗകര്യങ്ങളുള്ള വലിയൊരു ഹോസ്പിറ്റലിൽ വെച്ച് വിജയകരമായിത്തന്നെ ബൈപാസ് സർജറി ചെയ്‌തെന്നും എന്നിട്ടിപ്പോൾ പത്ത് വർഷങ്ങൾ കടന്നുപോയെന്നും സൂചിപ്പിച്ചു.

  സഹായിച്ചത് മമ്മൂട്ടി

  സഹായിച്ചത് മമ്മൂട്ടി

  അന്ന് ഇത്രയുംവലിയ സംഖ്യ എങ്ങനെ ഈ മനുഷ്യൻ സംഘടിപ്പിച്ചിട്ടുണ്ടാകുമെന്ന ചോദ്യം മനസിൽ വന്നപ്പോൾ ത്തന്നെ അദ്ദേഹം പറഞ്ഞു മമ്മുട്ടിയാണ് എല്ലാം ചെയ്തുതന്നത്."സംശയിച്ചു നിൽക്കുന്ന എന്റെ മനസ്സറിഞ്ഞെന്നോണം അദ്ദേഹം തുടർന്നു."സിനിമാ നടൻ മമ്മൂട്ടി തന്നെ"തെല്ല് അതിശയത്തോടെയാണ് ആ വാക്കുകൾ കേട്ടത്. ഒരു ഗ്രാമത്തിന്റെ ഇങ്ങേയറ്റത്ത്, ഇരുട്ടുപരന്നു തുടങ്ങിയ ജീവിതത്തിലേക്ക് ഒരു താരം നന്മയുടെ പ്രകാശം പരത്തുക. നാട്ടിലെ ഒരു കൗൺസിലർ മുഖേനയാണ് പാവപ്പെട്ട രോഗികളുടെ ഹൃദയ ശസ്ത്രക്രിയക്കായി മമ്മുട്ടി 2008ൽ പ്രഖ്യാപിച്ച പദ്ധതിയിലേക്ക് അപ്പുണ്ണിയേട്ടനേയും തിരഞ്ഞെടുത്തിരുന്നു.

  അവസാനം കണ്ടത് മമ്മൂട്ടിയുടെ സ്ഫോടനം

  അവസാനം കണ്ടത് മമ്മൂട്ടിയുടെ സ്ഫോടനം

  കാറിൽ നിന്നിറങ്ങിയ ശേഷം, നടക്കുന്നതിനിടെ അപ്പുണ്ണിയേട്ടനോട് മമ്മുട്ടിയെ കണ്ടിട്ടുണ്ടോ എന്ന് തിരക്കി. ജീവിത സാഹചര്യങ്ങൾകൊണ്ട് സിനിമ കാണുന്ന ശീലമില്ലെന്നും അവസാനം കണ്ടത് മമ്മുട്ടിയുടെ ആദ്യകാല സിനിമയായ 'സ്ഫോടന'മാണെന്നും അത് കയറുപിരിക്കുന്നവരുടെ കഥയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മമ്മുട്ടിയെ സിനിമയിലോ നേരിട്ടോ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   ഓരോയൊരു ആഗ്രഹം മാത്രം

  ഓരോയൊരു ആഗ്രഹം മാത്രം

  ചിത്രങ്ങളെടുത്ത ശേഷം തിരികേയുള്ള യാത്രയിൽ അദ്ദേഹം കാലങ്ങളായി ഉള്ളിലൊതുക്കിയ ഒരാഗ്രഹം പറഞ്ഞു. എന്റെ ജീവൻ പോകും മുൻപ്

  ഒരിക്കലെങ്കിലും മമ്മുട്ടിയെ നേരിൽ കാണണം.. ദൂരെനിന്നായാലും മതി. അന്നേരം കണ്ണുകളിൽ പടർന്ന നനവ് മറച്ചുപിടിക്കാൻ ശ്രമിച്ച്, ആ കാഴ്ചയെ ഓർത്തുകൊണ്ടെന്നോണം അപ്പുണ്ണിയേട്ടൻ ചിരിച്ചു; ഹൃദയത്തിൽ തൊട്ടുവന്ന ചിരി.

  English summary
  kr sunil facebook post about mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X