മിസ്സ് യൂ വാപ്പ! ജയഭാരതിക്കും സത്താറിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ക്രിഷ് ജെ സത്താറിന്റെ പോസ്റ്റ്

വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ സത്താറിന്റെ വിയോഗവാര്‍ത്തയറിഞ്ഞതിന്റെ നടുക്കത്തിലാണ് പ്രിയപ്പെട്ടവര്‍. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം കൂടിയായിരുന്ന അദ്ദേഹത്തെ അവസാനമായി കാണാനും അന്ത്യയാത്ര നല്‍കുന്നതിനുമായി നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. സഹപ്രവര്‍ത്തകന് ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പടെയുള്ള താരങ്ങളും എത്തിയിരുന്നു. മരണസമയത്ത് ആദ്യഭാര്യയായ ജയഭാരതിയും മകന്‍ ക്രിഷ് ജെ സത്താറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

1979 ലായിരുന്നു സത്താര്‍ ജയഭാരതിയെ വിവാഹം ചെയ്തത്. നായികയായി ജയഭാരതി തിളങ്ങി നിന്നിരുന്ന സമയമായിരുന്നു അത്. 1984 ലാണ് ഇവര്‍ക്ക് മകന്‍ ജനിച്ചത്. ക്രിഷ് ജെ സത്താര്‍ എന്ന പേരായിരുന്നു മകന് നല്‍കിയത്. മാതാപിതാക്കള്‍ക്ക് പിന്നാലെയായി മകനും സിനിമയിലേക്ക് എത്തിയിരുന്നു. മകന്റെ സിനിമാപ്രവേശനത്തില്‍ സത്താറിന് ഏറെ സന്തോഷമായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിലൂടെയായിരുന്നു ക്രിഷ് അരങ്ങേറിയത്. റ്റു നൂറ വിത്ത് ലവ്, 22 ഫീമെയില്‍ കോട്ടയത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും ക്രിഷ് അഭിനയിച്ചിരുന്നു.

Krish J Sathar

ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്ന താരപുത്രന്‍ ലണ്ടനില്‍ ഹോട്ടല്‍ ബിസിനസ് നടത്തുകയായിരുന്നു പിന്നീട്. മരണസമയത്ത് പിതാവിനരികില്‍ ക്രിഷുമുണ്ടായിരുന്നു. ചില ആളുകള്‍ നായകന്‍മാരില്‍ വിശ്വസിക്കുന്നില്ല, അവര്‍ തന്റെ പിതാവിനെ കണ്ടുമുട്ടിയില്ല, ലവ് യൂ, മിസ്സ് യൂ വാപ്പച്ചി എന്ന കുറിപ്പുമായാണ് ക്രിഷ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും ക്രിഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read more about: actor death മരണം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X