കൃഷ് സത്താറിനൊപ്പം അന്‍സിബ ഹസ്സന്‍

By Aswathi

ബാലതാരമായാണ് അന്‍സി ഹസ്സന്‍ വെള്ളിത്തരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ടി വി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട അന്‍സിബ തമിഴില്‍ നായികയായി അരങ്ങേറ്റം കുറിച്ചു. ഗുണ്ട എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് ജിത്തു ജോസഫിന്റെ ദൃശ്യം തഴഞ്ഞത്. ദൃശ്യം ക്ലിക്കായി. ഹന്‍സിബല അസ്സനും. ഇപ്പോള്‍ വെള്ളിത്തരയില്‍ കാലുറപ്പിക്കാനുള്ള തത്രപ്പാടിലാണ് അന്‍സിബ

ഏതായാലും ശ്രമങ്ങള്‍ പാഴാകുന്നില്ല. അന്‍സിബ അടുത്തതായി ചെയ്യുന്നത് നവാഗതനായ ടി തൗഫീഖ് സംവിധാനം ചെയ്യുന്ന ജോണ്‍ ഹോനായി എന്ന ചിത്രകമാണ്. ക്രിഷ് സത്താറാണ് ചിത്രത്തില്‍ അന്‍സിബയുടെ നായകനായി എത്തുന്നത്.

krish-j-sathar-ansiba-hassan

ഒരു ഹാസ്യ പ്രണയ ചിത്രമാണ് ജോണ്‍ ഹോനായി. ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രത്ത ആസ്പദമാക്കിയണ് ചിത്രത്തിന് പേര് നല്‍കിയത്. ജോണ്‍ ഹോനായി എന്നത് ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളാണ്. ക്രിഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രമാണ് ജോണ്‍. സിദ്ദിഖ് അവതരിപ്പിക്കുന്ന ഹോനായി എന്ന കഥാപാത്രം വില്ലനും. റിസ്ബാവയാണ് ഇന്‍ ഹരിഹര്‍ നഗറില്‍ ജോണ്‍ ഹോനായിയെ അവതരിരപ്പിച്ചത്.

സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അലക്‌സ് പോളാണ് ഈണം നല്‍കുന്നത്. ടി പി സലീം ചിത്രം നിര്‍മിക്കുന്നു. ഏപ്രില്‍ ഒന്നിന് ചിത്രീകരണം തുടങ്ങുന്ന ജോണ്‍ ഹോനായിയുടെ പ്രധാന ലൊക്കേഷന്‍ ദുബായിയും കൊച്ചിയുമായിരിക്കും. മുകേഷ്, ജഗദീഷ്, അശോകന്‍, മാമൂക്കോയ, നവാസ്, അബു സലീം, ശ്രീകുമാര്‍, മന്യ തുടങ്ങിയ ഒരു വലിയ ഹാസ്യ നിരയും ചിത്രത്തിലെത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X