കൃഷ് സത്താറും ഇഷ തല്‍വാറും ഒന്നിക്കുന്നു
മലയാളിയല്ലെങ്കിലും മലയാള സിനിമയില്‍ ഭാഗ്യം തെളിഞ്ഞ നടിയാണ് ഇഷ തല്‍വാര്‍. തട്ടത്തിന്‍ മറയത്ത് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന ഇഷയ്ക്ക് ആദ്യം മലയാളത്തില്‍ ഇരിപ്പിടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2013ല്‍ ബാല്യകാല സഖിയില്‍ മമ്മൂട്ടിയുടെ നായികയായി ഇഷ ഒരു വമ്പന്‍ തിരിച്ചവരവ് നടത്തി.
ഇപ്പോള്‍ ഫഹദ് ഫാസിലുമൊന്നിക്കുന്ന ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, യുതാരനിരയെ അണിനിരത്തി അഞ്ജലി മോനന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സ്, ജയറാമിന്റെ നായികയായി ഉത്സാഹ കമ്മിറ്റി അങ്ങനെ നീളുന്നു ഇഷയുടെ മലയാളത്തിലെ പ്രൊജക്ടുകള്‍. അതിനിടയിലിതാ ഒന്നുകൂടെ. 'ഗോഡ് ബ്ലസ്സ് യു'.

പരസ്യ സംവിധായകനായ കെന്നി ഫെര്‍ണാണ്ടസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇഷയുടെ നായകനായി എത്തുന്നത് ജയഭാരതിയുടെയും സത്താറിന്റെയും പുത്രന്‍ കൃഷ് ജെ സത്താറാണ്. ബെന്‍ജിത്ത് ബാബി മിലാഡിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
ഒരു ട്രയാങ്ക്ള്‍ പ്രണയമാണ് സിനിമ. തെലുങ്ക് നടിയായ പ്രിയാല്‍ ഗോറാണ് മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇഷ മലയാളത്തില്‍ തുടക്കം കുറിച്ചതും ശ്രദ്ധിക്കപ്പെട്ടതുമായ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ ആയിഷ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയാലാണ്.
മലയാളത്തില്‍ നല്ല നല്ല കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇഷ പറഞ്ഞു. ഒന്നിനു പിറകെ ഒന്നായി അവസരങ്ങള്‍ വരുന്നതില്‍ കൃഷും സന്തോഷത്തിലാണ്. മംമ്ത മോഹന്‍ദാസിന്റെ രണ്ടാമത്തെ തിരുച്ചുവരവിന് വഴിയൊരുക്കുന്ന ടു നോറ വിത്ത് ലവ് എന്ന ചിത്രത്തിലാണ് കൃഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











