മോഹന്‍ലാല്‍ അഭിനയിക്കില്ലങ്കില്‍, ബോളിവുഡിലെ നടന്മാരെ തേടുമെന്ന് സംവിധായകന്‍ ക്രിഷ് കൈമള്‍

ബിജു മേനോനും പാരീസ് ലക്ഷ്മിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ക്രിഷ് കൈമള്‍ തന്റെ രണ്ടാമത്തെ ചിത്രത്തെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങി.

By Sanviya

പരസ്യ ചിത്രങ്ങള്‍ക്ക് ഛായാഗ്രാഹണം നിര്‍വ്വഹിച്ച ക്രിഷ് കൈമളിന്റെ ആദ്യത്തെ സംവിധാന സംരഭമായിരുന്നു ഓലപീപ്പി. ബിജു മേനോനും പാരീസ് ലക്ഷ്മിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ക്രിഷ് കൈമള്‍ തന്റെ രണ്ടാമത്തെ ചിത്രത്തെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങി.

മോഹന്‍ലാലിനെ വച്ചാണ് രണ്ടാമത്തെ ചിത്രം ഒരുക്കാനിരുന്നത്. കഥ മോഹന്‍ലാലിനോട് പറഞ്ഞു. മോഹന്‍ലാലിന് ഇഷ്ടപ്പെടുകയും ചെയ്തുവത്രേ. പക്ഷേ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു വര്‍ഷം കഴിയണമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ അത്രയും നാള്‍ കാത്തിരിക്കാന്‍ കഴിയില്ലെന്നാണ് കൈമള്‍ പറയുന്നത്.

കഥ ഇഷ്ടമായി

കഥ ഇഷ്ടമായി

വളരെ പ്രത്യേകതയുള്ളതും അസാധാരണമായ കഥാപാത്രമാണ് കഥയിലെ ബുള്ളറ്റ് മെക്കാനിക്കെന്നുമാണ് തിരക്കഥ വായിച്ചതിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞത്.

ഏറ്റെടുത്ത് പ്രോജക്ടുകള്‍

ഏറ്റെടുത്ത് പ്രോജക്ടുകള്‍

എന്നാല്‍ ഏറ്റെടുത്ത പ്രോജക്ടുകള്‍ തീര്‍ന്നിട്ട് ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇപ്പോള്‍ ലാല്‍ ഏറ്റെടുത്ത പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമെങ്കിലും സംവിധായകന്‍ ക്രിഷ് കൈമളും സംഘവും കാത്തിരിക്കേണ്ടി വരും.

ബോളിവുഡില്‍ നിന്ന്

ബോളിവുഡില്‍ നിന്ന്

മോഹന്‍ലാലിന് വേണ്ടി ഒരു വര്‍ഷം കാത്തിരിക്കാന്‍ താത്പര്യമില്ല. അതുക്കൊണ്ട് തന്നെ മറ്റൊരു ഹീറോയെ ചിത്രത്തിന് വേണ്ടി നോക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് അനിയോജ്യരായ നായകന്മാരെ കിട്ടിയില്ലെങ്കില്‍ ബോളിവുഡില്‍ നിന്ന് പ്രമുഖരെ കിട്ടുമേ എന്നും നോക്കുന്നുണ്ട്.

മോഹന്‍ലാലിന്റെ പ്രതിഫലം

മോഹന്‍ലാലിന്റെ പ്രതിഫലം

പുലിമുരുകന് ശേഷം മോഹന്‍ലാല്‍ പ്രതിഫലം കൂട്ടിയതും സംവിധായകനും പ്രൊഡ്യൂസര്‍ക്കും യോജിക്കാന്‍ കഴിയുന്നില്ലെന്നും പറയുന്നു. പുലിമുരുകന് മൂന്ന് കോടി വാങ്ങിയ ലാലിപ്പോള്‍ മൂന്നരകോടിയാണ് പ്രതിഫലം ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X