»   » 22 എഫ്കെയുടെ തമിഴില്‍ സത്താറിന്റെ മകന്‍

22 എഫ്കെയുടെ തമിഴില്‍ സത്താറിന്റെ മകന്‍

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: മലയാള സിനിമയിലെ വഴിത്തിരിവായ 22 ഫീമെയില്‍ കോട്ടയത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകള്‍ വരുന്നു രണ്ട് സിനിമയിലും താരങ്ങള്‍ മലയാളികള്‍ തന്നെ. ഈ സിനിമകളില്‍ പ്രധാന വേഷം ചെയ്യുന്നതിന്റെ ത്രില്ലിലാണ് കൃഷ് സത്താര്‍

സത്താറിന്റേയും ജയഭാരതിയുടേയും മകനായ കൃഷ് സത്താറാണ് മലയാളത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിത്യ മേനോനാണ് റീമ കല്ലിങ്കലിന്റെ വേഷം തമിഴിലും തെലുങ്കിലും ചെയ്യുക.

Krish Satar

മാലിനി 22 പാളയംകോട്ടൈ എന്നാണ് തമിഴിലെ 22 ഫീമെയില്‍ കോട്ടയത്തിന്റെ പേര്. ജെന്റില്‍മാനില്‍ മോഹന്‍ ലാലിന്ും മമ്ത മോഹന്‍ദാസിനും മീരാ ജാസ്മിനും ഒക്കെ ഒപ്പം അഭിനയിച്ചതിന്റെആവേശത്തിലാണ് കൃഷ് ഇപ്പോള്‍. കൂടാതെ തമിഴിലും തെലുങ്കിലും മാലിനി 22 പാളയംകോട്ടൈയിലൂടെ നല്ല ഒരു തുടക്കം കിട്ടുമെന്നും പ്രതീക്ഷിക്കുന്നു.

ഫഹദ് അതിമനോഹരമായി കൈകാര്യം ചെയ്ത വേഷത്തെ തമിഴിലും തെലുങ്കിലും അവതരിപ്പിക്കുമ്പോള്‍ ചെറിയൊരു പേടി കൃഷിനുണ്ട്. പക്ഷേ താന്‍ കാഥാപാത്രങ്ങളോട് പരമാവധി നീതി പുലര്‍ത്തുമെന്ന് ക#ഷ് പറയുന്നു. ഫഹദുമായി ഈ വേഷത്തിന്റെ കാര്യത്തില്‍ ഒരു താരതമ്യം വരുമെന്ന് ഉറപ്പാണെന്നും അതിനെ ഭയപ്പെട്ടിട്ട് കാര്യമില്ലെന്നുമാണ് കൃഷിന്റെ അഭിപ്രായം. ഒരേ തലമുറയിലെ നടന്‍മാരായതിനാല്‍ ഇത്തരം താരതമ്യങ്ങള്‍ ആവശ്യമാണന്നെും കൃഷ് പറയുന്നു.

മാലിന് 22 പാളയം കോട്ടൈ കൂടാതെ ചില മലയാള സിനിമകളും ചെയ്യുന്നുണ്ട് കൃഷ്. സുബില്‍ സുരേന്ദ്രന്‍ തമിഴിലും മലയാളത്തിലുമായി ചെയ്യുന്ന കല്‍ക്കിയാണ് അതില്‍ പ്രധാനം.

English summary
Son of veteral malayalam actor Satar and actress Jyabharati, Krish J Satar will play lead role in the remaking of 22 FK in Tamil and Telungu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam