മകള്‍ പാര്‍ട്‌നറെ കണ്ടെത്തിയതില്‍ സന്തോഷിക്കുന്ന അച്ഛന്‍! ഓസിയുടെ സന്തോഷമാണ് തന്റേതെന്ന് കൃഷ്ണ കുമാര്‍

നടി അഹാന കൃഷ്ണയുടെ സഹോദരിയും നടന്‍ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളുമായ ദിയ കൃഷ്ണ വിവാഹിതയാവുകയാണ്. ചേച്ചിക്ക് മുന്‍പ് തന്നെ അനിയത്തിയുടെ വിവാഹമുണ്ടാവുമെന്ന് നേരത്തെ താരപുത്രി സൂചിപ്പിച്ചിരുന്നു. മാസങ്ങള്‍ക്കു മുന്‍പാണ് താന്‍ പ്രണയത്തിലാണെന്ന് ദിയ ആരാധകരോട് പറയുന്നത്. കാമുകന്‍ ആരാണെന്നും താരപുത്രി സൂചിപ്പിച്ചിരുന്നു.

പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതിശ്രുതനായ അശ്വിന്‍ ഗണേശനൊപ്പമുള്ള വീഡിയോസും ഫോട്ടോസുമാണ് ദിയ പങ്കുവെച്ചിരുന്നത്. അതേസമയം താരപുത്രിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ എതിര്‍പ്പുണ്ടെന്ന തരത്തില്‍ പ്രചരണം ഉണ്ടായി. വീട്ടുകാരുടെ പിന്തുണയില്ലാതെ ദിയ കാമുകനൊപ്പം യാത്രകള്‍ നടത്തുകയാണെന്നും തുടങ്ങി വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്.

aswin-diya

എന്നാല്‍ അങ്ങനൊരു പ്രതിസന്ധിയൊന്നും മകളുടെ വിവാഹക്കാര്യത്തില്‍ ഇല്ലെന്നാണ് കഴിഞ്ഞ ദിവസം കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു വ്യക്തമാക്കിയത്. പിന്നാലെ തന്റെ ഔദ്യോഗികമായ പെണ്ണുകാണല്‍ കഴിഞ്ഞു എന്ന് പറഞ്ഞാണ് ദിയ ഇപ്പോള്‍ എത്തിയിരിക്കുന്നത്. അശ്വിന്റെ വീട്ടുകാര്‍ തന്റെ വീട്ടിലെത്തുകയും എല്ലാവരുമായി കൂടിക്കാഴ്ച നടത്തിയതിനെപ്പറ്റി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ ദിയ സൂചിപ്പിച്ചിരുന്നു.

ഇപ്പോഴിതാ മകളുടെ വിവാഹത്തെ പറ്റി ആദ്യമായി സംസാരിച്ചിരിക്കുകയാണ് നടന്‍ കൃഷ്ണ കുമാര്‍. 'ഓസിയുടെ സന്തോഷം ഞങ്ങളുടെയും', എന്ന് പറഞ്ഞുകൊണ്ടാണ് മകളെ കെട്ടാന്‍ പോകുന്ന അശ്വിന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കൃഷ്ണ കുമാര്‍ പങ്കുവെച്ചത്. ഇതിന് താഴെ കൃഷ്ണ കുമാറിനെ വാഴ്ത്തികൊണ്ടും ദിയയ്ക്കും അശ്വിനും ആശംസകള്‍ അറിയിച്ചും താരങ്ങളെ വിമര്‍ശിച്ചും നിരവധി കമന്റുകളാണ് വരുന്നത്.

'നല്ല തീരുമാനം. മക്കളെ മനസ്സിലാക്കുക, അവരുടെ ഇഷ്ടം എന്താണോ അത് സ്വന്തം ഇഷ്ടം ആയി തിരിച്ചറിയുക. അത് നടത്തി കൊടുക്കാനുള്ള മനസ്സ് കാണിക്കുക. അത് ചെറിയ ഒരു കാര്യമല്ല. നിങ്ങള്‍ക് വലിയ മനസ്സാണ്, ഒരാളുടെ പാര്‍ട്ണറിനെ തിരഞ്ഞെടുക്കാന്‍ ഉള്ള അവകാശം മക്കള്‍ക്ക് തന്നെ കൊടുക്കുന്നതാണ് നല്ലത്. അവരല്ലേ ഒരുമിച്ച് ജീവിക്കേണ്ടത്. താങ്കള്‍ റിയല്‍ ലൈഫില്‍ സിനിമയിലെ ലാലു അലക്‌സ് ആണ്. മക്കള്‍ക്ക് അന്യായ ഫ്രീഡം കൊടുക്കുന്ന അപ്പന്‍. സൂപ്പര്‍.. എന്നിങ്ങനെ നിരവധി കമന്റുകളാണ് കൃഷ്ണ കുമാറിന്റെ പോസ്റ്റില്‍ വന്നിരിക്കുന്നത്.

aswin-diya

എന്തിലും ഏതിലും കുറ്റം കണ്ടെത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. കൃഷ്ണ കുമാറും കുടുംബവും വീടിനകത്ത് ചെരിപ്പിട്ട് നിന്നതും വരന്റെ വീട്ടുകാര്‍ ചെരുപ്പില്ലാതെ നില്‍ക്കുന്നതുമാണ് ഒരാള്‍ കണ്ടെത്തിയ കുറ്റം. അത്തരത്തില്‍ വിമര്‍ശിച്ച ആള്‍ക്ക് കൃത്യമായ മറുപടിയുമായി ദിയയും എത്തിയിരിക്കുകയാണ്.

'ഒരു ചെറിയൊരു വിഷയം മാത്രം, പ്രണയം എല്ലാം നല്ലതാണ് എനിക്കും ഇഷ്ടമാണ്. പക്ഷേ ആ വീട്ടിലുള്ള എല്ലാവരും ചെരുപ്പ് ഊരി വീട്ടില്‍ നില്‍ക്കുമ്പോള്‍ നിങ്ങളുടെ ഫാമിലി എല്ലാവരും ചെരിപ്പിട്ട് നില്‍ക്കുന്നത് മോശമായിപ്പോയി' എന്നാണ് ഒരാള്‍ കൃഷ്ണ കുമാറിനോട് പറഞ്ഞത്. എന്നാല്‍ അത് ഞങ്ങളുടെ സ്വന്തം വീടാണെന്നും അമ്പലമല്ലെന്നുമാണ് ദിയ മറുപടിയായി പറഞ്ഞിരിക്കുന്നത്.

അതേ സമയം ദിയയുടെ വിവാഹത്തീയ്യതി പുറത്ത് വിട്ടിട്ടില്ലെങ്കിലും സെപ്റ്റംബറില്‍ നടക്കുമെന്നാണ് വിവരം. വൈകാതെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാമെന്നാണ് താരപുത്രി മുന്‍പ് പറഞ്ഞിരുന്നത്.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X