നിന്റെ കൂടെ ഞാനും നൂറ് വര്‍ഷം ജീവിക്കും! പ്രിയതമന് ആശംസകള്‍ അറിയിച്ച് കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ എന്നതിലുപരി സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാണ് ദിയ കൃഷ്ണ. നടി ആഹാന കൃഷ്ണ അടക്കമുള്ള സഹോദരിമാര്‍ സിനിമകളില്‍ അഭിനയിച്ചെങ്കിലും ദിയ മാത്രമാണ് അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കാറുള്ളത്. നടന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ളതും ഈ താരപത്രിയാണെന്ന് പറയാം. അടുത്തിടെയായി ദിയ പുതിയൊരു ബന്ധത്തിലേക്ക് എത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് വന്നിരുന്നത്.

താന്‍ ഒരാളുമായി ഇഷ്ടത്തിലാണെന്ന് വെളിപ്പെടുത്തിയ ദിയ അതാരാണെന്നും വ്യക്തമാക്കി. മാത്രമല്ല ആണ്‍ സുഹൃത്തിനൊപ്പമുള്ള ജീവിതത്തെക്കുറിച്ചും സൂചിപ്പിച്ചു. ഏറ്റവും ഒടുവില്‍ പ്രിയതമന്റെ ജന്മദിന ആഘോഷിക്കുകയാണ് താരപുത്രിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാം പേജിലൂടെ അശ്വിന് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ദിയ എത്തിയിരിക്കുന്നത്.

diya-krishna

ഇന്‍സ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയും സജീവമായ ദിയ സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ പ്രണയത്തിലാണെന്ന് പറയുന്നത്. തന്റെ വീട്ടുകാരുടെ സപ്പോര്‍ട്ടിനെ പറ്റിയൊന്നും കാര്യമായി താരപുത്രി സംസാരിച്ചിട്ടില്ല. എന്നിരുന്നാലും കാമുകനായ അശ്വിന്‍ ഗണേശിനൊപ്പം സന്തുഷ്ടയാണെന്ന് പലപ്പോഴായി പറഞ്ഞ് കഴിഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസും വീഡിയോസുമൊക്കെ നിരന്തരം പുറത്ത് വരാറുണ്ട്.

ഇതിനിടയില്‍ ദിയയുടെ ജന്മദിനത്തിന് വലിയ സര്‍പ്രൈസുകളാണ് അശ്വിന്‍ ഒരുക്കിയത്. സമാനമായ രീതിയില്‍ അശ്വിനും ചെറിയൊരു സര്‍പ്രൈസ് പാര്‍ട്ടിയാണ് ഒരുക്കിയിരിക്കുന്നത്. കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ക്കൊപ്പം ഇരുവരുടെയും പ്രണയനിമിഷങ്ങളിലുള്ള ഫോട്ടോസും താരപുത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ നല്‍കിയ ക്യാപ്ഷനില്‍ നൂറുവര്‍ഷം ഒരുമിച്ച് ജീവിക്കുന്നതിനെ പറ്റിയും സൂചിപ്പിച്ചിരിക്കുകയാണ്.

'എന്റെ സൂര്യപ്രകാശമായ ആള്‍ക്ക് സന്തോഷത്തോടെയുള്ള ഒരു ജന്മദിനം ആശംസിക്കുകയാണ്! ഞാന്‍ ഇത്രയും കാലം തിരഞ്ഞത് ശരിക്കും നിങ്ങളെ പോലൊരെയാണ്. അടുത്ത 100 വര്‍ഷവും നീ ജീവിക്കട്ടെ (എന്നോടൊപ്പം). ഈ മനോഹരമായ അര്‍ദ്ധരാത്രി വിസ്മയമം ഒരുക്കിയവര്‍ക്ക് നന്ദി'. എന്നും സൂചിപ്പിച്ചുകൊണ്ടാണ് ദിയ പോസ്റ്റ് അവസാനിപ്പിച്ചത്.

diya-krishna

അതേ സമയം രണ്ടാള്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ആരാധകരും എത്തുന്നത്. അശ്വിനെ പോലൊരാളെ കിട്ടിയതില്‍ ദിയ ഭാഗ്യവതിയാണെന്നാണ് ചിലര്‍ പറയുന്നത്. പരസ്പരം ഇഷ്ടപ്പെട്ട് സ്‌നേഹിച്ച് ജീവിക്കുന്നത് കാണുമ്പോള്‍ സന്തോഷമാണ്. ദിയയെ ചതിക്കാതെ എന്നും അവള്‍ക്ക് നല്ലൊരു സുഹൃത്തായി ഇരിക്കണമെന്ന് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. എന്നാല്‍ വിമര്‍ശനങ്ങളുമായി വരുന്നവരുമുണ്ട്.

ഈ ആളുമായുള്ള താരപുത്രിയുടെ പ്രണയബന്ധത്തില്‍ അവളുടെ കുടുംബം സന്തുഷ്ടരല്ലെന്നാണ് തോന്നുന്നത്. അവളുടെ സമീപകാല പോസ്റ്റുകളിലെ ഇടപെടലിന്റെ അഭാവം വ്യക്തമാക്കുന്നത് അതാണ്. മാത്രമല്ല അഭിനന്ദന പോസ്റ്റുകളോ സ്റ്റോറികളോ ഒന്നും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അതെല്ലാം ഇഷ്ടക്കേട് സൂചിപ്പിക്കുന്നതാണെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X