കൃഷ്ണമേനോനു തുല്യനായി മോഹന്‍ലാല്‍
നയതന്ത്ര വിദഗ്ധനും മുന്‍ കേന്ദ്രമന്ത്രിയുമായ വി.കെ.കൃഷ്ണമേനോന്റെ ജീവിതകഥ ആസ്പദമാക്കി ആര്‍.ശരത് ഇംഗ്ലീഷില്‍ സിനിമയൊരുക്കുന്നു. വി.കെ.കൃഷ്ണമേനോനും ജവഹര്‍ലാല്‍ നെഹ്റുവും തമ്മിലുണ്ടായിരുന്ന ആഴമേറിയ ബന്ധമാണ് സിനിമക്ക് പ്രമേയമാകുന്നത്. ചിത്രത്തിന്റെ പേര് കൃഷ്ണ. കൃഷ്ണമേനോനെ നെഹ്രു കൃഷ്ണ എന്നാണ് വിളിച്ചിരുന്നത്.
കൃഷ്ണമേനോനെ നസ്രുദ്ദീന്‍ ഷായും നെഹ്റുവിനെ ഇംഗ്ലീഷ് നടന്‍ ജിമ്മി മിസ്ട്രിയുമാണ് അവതരിപ്പിക്കുന്നത്. കൃഷ്ണമേനോനു തുല്യനായ ഒരു കഥാപാത്രമായി മോഹന്‍ലാല്‍ വേഷമിടുന്നു. മുകേഷും കൃഷ്ണയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മോഹന്‍ലാലും മുകേഷും ആദ്യമായാണ് ഒരു ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ശശി തരൂറും വി.എല്‍.ശ്രീനിവാസനും ഈ ചിത്രത്തിന്റെ വിഷയ ഉപദേശകരാണ്.
ലണ്ടനില്‍ വച്ചായിരിക്കും കൃഷ്ണയുടെ ചിത്രീകരണം നടക്കുന്നത്. 2008 മെയ് ആദ്യവാരം കൃഷ്ണയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലെ മറ്റ് സാങ്കേതിക പ്രവര്‍ത്തകരും നടീനടന്‍മാരും ലണ്ടനില്‍ നിന്നുള്ളവരാണ്. ചിത്രം നിര്‍മിക്കുന്നതും ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ്.


Click it and Unblock the Notifications