»   » നിങ്ങളറിഞ്ഞോ, പ്രേമത്തിലെ കോയ ബോളിവുഡില്‍, നാസറുദ്ദീന്‍ ഷായുടെ ചിത്രത്തില്‍ കിച്ചു!!

നിങ്ങളറിഞ്ഞോ, പ്രേമത്തിലെ കോയ ബോളിവുഡില്‍, നാസറുദ്ദീന്‍ ഷായുടെ ചിത്രത്തില്‍ കിച്ചു!!

By: Rohini
Subscribe to Filmibeat Malayalam

'ഇത് കണ്ണോ അതോ കാന്തമോ' എന്ന നേരത്തിലെ ഡയലോഗുമായിട്ടാണ് കൃഷ്ണ ശങ്കര്‍ എന്ന കിച്ചു മലയാള സിനിമയില്‍ എത്തിയത്. പ്രേമം എന്ന ചിത്രത്തില്‍ ജോര്‍ജ്ജിന്റെ കൂട്ടുകാരന്‍ കോയയി മുഴുനീള വേഷം ചെയ്തു.

പ്രേമത്തിന് ശേഷമാണ് കിച്ചു ശ്രദ്ധേയനായത്. വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലും ചിരിയുണര്‍ത്തുന്ന കഥാപാത്രവുമാണ് കിച്ചു എത്തി. ഇനി കിച്ചുവിനെ കാണമെങ്കില്‍ ബോളിവുഡില്‍ പോകേണ്ടി വരും.

 krishna-sankar

അതെ കൃഷ്ണ ശങ്കര്‍ ബോളിവുഡില്‍ ഒരു സിനിമ അഭിനയിച്ചിരിയ്ക്കുന്നു. അനു മേനോന്‍ സംവിധാനം ചെയ്ത വെയിറ്റിങ് എന്ന ചിത്രത്തില്‍ കൃഷ്ണ ശങ്കര്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് എത്തിയത്.

നാസറുദ്ദീന്‍ ഷ യാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കല്‍ക്കിയും രജത്ത് കപൂറും മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിലൂടെ കൃഷ്ണ ശങ്കറിനൊപ്പം സുഹാസിനിയും ബോളിവുല്‍ അരങ്ങേറി.

മലയാളത്തില്‍ മരുഭൂമിയിലെ ആന എന്ന ചിത്രത്തിലാണ് കൃഷ്ണ ശങ്കര്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍

English summary
Krishna Sankar acted as a doctor in a bollywood film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam