For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫൈറ്റിൽ പരിക്ക് പറ്റിയപ്പോൾ ആരും ചോദിച്ചില്ല, ലിപ് ലോക്ക് കഴിഞ്ഞപ്പോൾ അന്വേഷണങ്ങളുടെ ബഹളമെന്ന് താരങ്ങൾ

  |

  റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ മലയാള സിനിമയാണ് കുടുക്ക് 2025. കൃഷ്ണശങ്കർ, ദുർ​ഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന കുടുക്ക് 2025ലെ പ്രണയ ​ഗാനം പുറത്തിറങ്ങി. മാരൻ മറുകിൽ ചോരും എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് സിദ്ദ് ശ്രീറാമും ഭൂമിയും ചേർന്നാണ്. ടിറ്റോ.പി.തങ്കച്ചന്റെ വരികൾക്ക് ഭൂമിയാണ് സം​ഗീതം നൽകിയിരിക്കുന്നത്.

  പാട്ടിന്റെ ചിത്രീകരണ വേളയിൽ സംഭവിച്ച ചില രസകരമായ സംഭവങ്ങളും ഷൂട്ടിങ് വിശഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. കൃഷ്ണശങ്കറും ദുര്‍ഗാ കൃഷണയും ഒരുമിച്ച്‌ എത്തുന്ന ചിത്രത്തിലെ ഗാനത്തിലെ ലിപ് ലോക്ക് രംഗത്തെ കുറിച്ചാണ് ഇരുവരും രസകരമായി സംസാരിച്ചിരിക്കുന്നത്.

  ലിപ് ലോക്കിന് മുമ്പ് കിച്ചു മൊയ്സ്ചറൈസര്‍, പെര്‍ഫ്യും ഒക്കെ അടിപ്പിക്കും. താന്‍ മുമ്പ് രണ്ട് സിനിമയില്‍ ലിപ് ലോക്ക് ചെയ്തിട്ടുണ്ടെന്ന് ദുർ​ഗ കൃഷ്ണ പറയുന്നു. ലിപ് ലോക്ക് ചെയ്യാൻ കിച്ചുവിന് നാണമായിരുന്നുവെന്നും താരം പറയുന്നു. 'സിനിമയ്ക്ക് സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ല. കഥ പറഞ്ഞ് തരും. ഒരു സ്മൂച്ച്‌ ചെയ്യേണ്ടതുണ്ട് എന്നാണ് സംവിധായകന്‍ ബിലഹരി പറഞ്ഞത്. നാണമുണ്ടായിരുന്ന കിച്ചു ആക്ഷന്‍ പറഞ്ഞപ്പോള്‍ വന്‍ പെര്‍ഫോമന്‍സായിരുന്നു' ദുർ​ഗ കൃഷ്ണ പറഞ്ഞു.

  നമ്മുടെ ജോലിയല്ലേ തൊഴിലല്ലേ എന്ന വിചാരത്തിലാണ് ഇത്തര രം​ഗങ്ങൾ ചെയ്യുന്നതെന്നും ഫൈറ്റ് ചെയ്ത് മുട്ട് പ്രശ്നമായി മൂന്നാഴ്ച കിടന്നിട്ട് ആരും ഒന്നും ചോദിച്ചില്ലെന്നും രണ്ട് സെക്കന്‍ഡ് ലിപ് ലോക്ക് കഴിഞ്ഞതോടെ എല്ലാവരും അതിനെ കുറിച്ച് അന്വേഷിക്കുമായിരുന്നുവെന്നും താരങ്ങൾ പറയുന്നു. 'ലിപ് ലോക്ക് സീന്‍ കാണിച്ചത് ഭയങ്കര സ്ലോമോഷനിലായിരുന്നു. ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ കട്ടില്ല. വേണ്ടത് എടുക്കാന്‍ പറ്റുമെന്ന ലൈനാണ് ബിലഹരിക്ക്. താനും കിച്ചുവും കൂടി ലിപ്ലോക് ചെയ്യുന്നു. ആദ്യം നെറ്റിയില്‍ പിന്നെ മൂക്കില്‍ ഇനി എവിടെയെന്ന് സ്വകാര്യത്തില്‍ കിച്ചു തന്നോട് ചോദിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ലിപ് ലോക്ക് കഴിഞ്ഞ് തങ്ങള്‍ കട്ട് എന്ന് പറഞ്ഞപ്പോഴാണ് നിര്‍ത്തിയത് എന്നും ദുര്‍ഗ പറയുന്നു.

  കുഞ്ചാക്കോ ബോബൻ നായകനായ 'അള്ള് രാമേന്ദ്രന്' ശേഷം സംവിധായകൻ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുടുക്ക് 2025' പ്രഖ്യാപന വേളയിൽ തന്നെ പേര് കൊണ്ട് സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനുഷ്യന്റെ സ്വകാര്യത പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടക്കമുള്ളവയ്ക്ക നല്ല സ്വീകാര്യതയും ലഭിച്ചിരുന്നു. ദുർഗ്ഗ കൃഷ്ണ, കൃഷ്ണ ശങ്കർ, അജു വർഗ്ഗീസ്, റാം, സ്വാസിക, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്റർടെയ്മെന്റും മിസ്റ്ററിയും എല്ലാ കലർന്നതായിരിക്കും സിനിമയെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ഇതുവരെ കാണാത്ത ​ഗെറ്റപ്പിലാണ് നായകൻ കൃഷ്ണ ശങ്കർ എത്തുക. അഭിമന്യു വിശ്വനാഥാണെ സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ കിരൺ ദാസാണ് ചിത്രത്തിന്റെ എഡിറ്റർ. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ശ്രുതിലക്ഷ്മിയാണ്.

  Recommended Video

  മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌

  മണിയറയിലെ അശോകനാണ് അവസാനമായി കൃഷ്ണ ശങ്കർ അഭിനയിച്ച് റിലീസ് ചെയ്ത സിനിമ. ഷംസു സൈബ സംവിധാനം ചെയ്ത ചിത്രത്തിൽ ​ഗ്രി​ഗറിയായിരുന്നു നായകൻ. അനുപമ പരമേശ്വരനായിരുന്നു നായകൻ. അൽഫോൺസ് പുത്രൻ സിനിമ നേരത്തിലൂടെ സിനിമയിലേക്കെത്തിയ നടനാണ് കൃഷ്ണ ശങ്കർ. മനോജ്.കെ.ജയൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരൻ മാണിക്കായിട്ടായിരുന്നു കൃഷ്ണ ശങ്കർ വേഷമിട്ടത്. സിനിമ പോലെ തന്നെ കൃഷ്ണ ശങ്കറിന്റെ കഥാപാത്രവും നേരം റിലീസ് ചെയ്ത ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാരൻ എന്ന കഥാപാത്രത്തെയാണ് കുടുക്കിൽ കൃഷ്ണ ശങ്കർ അവതരിപ്പിക്കുന്നത്. വിമാനത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് ദുർ​ഗാ കൃഷ്ണ. ലവ് ആക്ഷൻ ഡ്രാമ, കൺഫെഷൻ ഓഫ് എ കുക്കൂ എന്നിവയാണ് ദുർ​ഗയുടേതായി അവസാനമായി റിലീസിനെത്തിയ സിനിമകൾ.

  English summary
  Krishna Shankar and Durga Krishna talk about Their Lip Lock scene From kudukk movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X