മക്കള്‍ക്കൊപ്പം പിറന്നാള്‍ കേക്ക് മുറിച്ച് കൃഷ്ണകുമാര്‍! വൈറല്‍ വീഡിയോ

By Midhun Raj

മലയാളത്തില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ താരമാണ് കൃഷ്ണകുമാര്‍. മോളിവുഡിന് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ചിരുന്നു താരം. ലോക് ഡൗണ്‍ കാലം സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് കൃഷ്ണകുമാര്‍. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ചുകൊണ്ടാണ് നടന്‍ എത്താറുളളത്. കൃഷ്ണകുമാറിനെ കൂടാതെ ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക തുടങ്ങിയവരും എല്ലാവര്‍ക്കും സുപരിചിതരാണ്.

krishnakumar-family

ലോക് ഡൗണ്‍ സമയത്ത് ഡാന്‍സ് വീഡിയോകളും ടിക്ക് ടോക്ക് വീഡിയോകളുമെല്ലാം ചെയ്ത് ഇവരെല്ലാം എത്തിയിരുന്നു. താര കുടുംബത്തിന്റെതായി വരാറുളള മിക്ക വീഡിയോകള്‍ക്കും മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കാറുളളത്. കഴിഞ്ഞ ദിവസം കൃഷ്ണകുമാറിന്റെ പിറന്നാള്‍ ഭാര്യയും മക്കളുമെല്ലാം ചേര്‍ന്ന് ആഘോഷമാക്കിയിരുന്നു.

മക്കളെല്ലാം ചേര്‍ന്ന് മറക്കാനാകാത്ത നിമിഷങ്ങളാണ് അച്ഛനായി ഒരുക്കിയത്. കൃഷ്ണകുമാര്‍ പിറന്നാള്‍ കേക്ക് മുറിക്കുന്ന വീഡിയോ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ എല്ലാവരും പങ്കുവെച്ചിരുന്നു. സിന്ധു കൃഷ്ണയാണ് കേക്ക് മുറിച്ച് മധുരം പങ്കിടുന്നതിന്റെ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഒപ്പം തങ്ങളുടെ പഴയ ചിത്രങ്ങള്‍ പങ്കുവെച്ച് അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മക്കളെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

സഹോദരിമാര്‍ക്കും അച്ഛനുമൊപ്പമുളള ചിത്രം പങ്കുവെച്ചാണ് കൃഷ്ണകുമാറിന് അഹാന ആശംസകള്‍ നേര്‍ന്നത്. തങ്ങളുടെ കുട്ടിക്കാലത്ത് അച്ഛനൊപ്പം എടുത്ത ചിത്രങ്ങളായിരുന്നു ദിയയും ഇഷാനിയും പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി അച്ഛന്റെ കൈകളില്‍ തൂങ്ങി , ആ കാലുകളില്‍ ബാലന്‍സ് ചെയ്ത് കൊണ്ടുളള ഒരു വര്‍ക്കൗട്ട് വീഡിയോയാണ് ഇളയ മകള്‍ ഹന്‍സിക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നത്.

അഹാനയ്ക്ക് പുറമെ സഹോദരിമാരായ ഹന്‍സികയും, ഇഷാനിയും, ദിയയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഡാന്‍സ് വീഡിയോകളും ടിക്ക് ടോക്ക് വീഡിയോകളുമൊക്കെയാണ് ഇവര്‍ പങ്കുവെക്കാറുളളത്. മക്കള്‍ക്കൊപ്പം കൃഷ്ണകുമാറും ഇടയ്ക്ക് വീഡിയോകളില്‍ എത്താറുണ്ട്. മകള്‍ക്ക് കട്ട സപ്പോര്‍ട്ടുമായാണ് അച്ഛന്‍ എത്താറുളളത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളത്തിലേക്ക് എത്തിയത്.

വീഡിയോ

Read more about: krishnakumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X