'ആരെങ്കിലും ഇന്‍സ്റ്റഗ്രാം തുറക്കാന്‍ കാത്ത് കൃഷ്ണകുമാറും കുടുംബവും'! ട്രോള്‍ പങ്കുവെച്ച് നടന്‍
ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. വീട്ടില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം കൃഷ്ണകുമാറിന്റെ കുടുംബം പങ്കുവെക്കാറുണ്ട്. മക്കള്‍ക്കൊപ്പമുളള ടിക്ക് ടോക്ക് വീഡിയോകളും വര്‍ക്കൗട്ടുമൊക്കെ ചെയ്താണ് നടന്‍ ലോക് ഡൗണ്‍ ദിനങ്ങള്‍ തളളിനീക്കുന്നത്. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക തുടങ്ങിയവരെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഡാന്‍സ് വീഡിയോകളും കോമഡി വീഡിയോകളുമെല്ലാം പങ്കുവെച്ചുകൊണ്ടാണ് സഹോദരിമാര്‍ എത്താറുളളത്.

മക്കള്‍ക്ക് എപ്പോഴും പിന്തുണയുമായി കൃഷ്ണകുമാറും കൂടെയുണ്ടാവാറുണ്ട്. കൃഷ്ണകുമാറിന്റെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്നെയും കുടുംബത്തെയുംകുറിച്ച് വന്നിരിക്കുന്ന ഒരു ട്രോള്‍ പങ്കുവെച്ചുകൊണ്ടാണ് നടന്‍ എത്തിയത്. ആരെങ്കിലും ഇന്‍സ്റ്റഗ്രാം തുറക്കാന്‍ കാത്തുനില്‍ക്കുന്ന കൃഷ്ണകുമാറും കുടുംബവും എന്ന അടിക്കുറിപ്പോടെയാണ് ട്രോള്‍.
ട്രോള്‍ കണ്ട് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ലീഡറുമായ കെ കരുണാകരന്റെ വാക്കുകള്‍ ഓര്‍ത്തുപോയെന്ന് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കൃഷ്ണകുമാറിന്റെ വാക്കുകളിലേക്ക്; ചില ട്രോളുകള്‍ നമ്മളെ ഒരുപാടു ചിരിപ്പിക്കും. ഈ പോസ്റ്റ് കണ്ടപ്പോള്‍ മുന്‍ മുഖ്യ മന്ത്രിയും കോണ്‍ഗ്രസ് 'ലീഡറുമായ' ശ്രി കരുണാകരന്റെ വാക്കുകള്‍ ഓര്‍ത്തു പോയി. അദ്ദേഹത്തെ പറ്റി അന്ന് കാര്‍ട്ടൂണുകള്‍ വന്നപ്പോള്‍ പത്രക്കാര്‍ ചോദിച്ചു. ഇത് നിയന്ത്രിച്ചൂടെ. അദ്ദേഹം പറഞ്ഞു പ്രസിദ്ധിയും കുപ്രസിദ്ധിയും വരും. കുപ്രസിദ്ധിയുടെ 'കു' മറച്ചു പിടിച്ചാല്‍ അതും പ്രസിദ്ധിയാണ്. നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം കൃഷ്ണകുമാറിന് പുറമെ മകള്‍ അഹാന കൃഷ്ണയും സിനിമയില്‍ സജീവമാണ്. കഴിഞ്ഞ വര്‍ഷം ഒരിടവേളയ്ക്ക് ശേഷം ലൂക്ക എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ തിരിച്ചുവരവ് നടത്തിയത്. ടൊവിനോ തോമസ് നായകനായ സിനിമ തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. അഹാന അവതരിപ്പിച്ച നിഹാരിക എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലൂക്കയ്ക്ക് പിന്നാലെ പതിനെട്ടാം പടി എന്ന ചിത്രവും അഹാനയുടെതായി പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തിയ ചിത്രം ശങ്കര്‍ രാമകൃഷ്ണനാണ് സംവിധാനം ചെയ്തിരുന്നത്. സണ്ണി വെയ്ന്‍ നായകനാവുന്ന പിടികിട്ടാപ്പുളളിയാണ് അഹാന കൃഷ്ണയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.


Click it and Unblock the Notifications











