'ചുറ്റും എന്ത് സംഭവിച്ചാലും ഞാന്‍ കാമറയില്‍ തന്നെ നോക്കും', മകളെ കുറിച്ച് കൃഷ്ണകുമാര്‍
മലയാളത്തില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ താരമാണ് കൃഷ്ണകുമാര്‍. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം. കൃഷ്ണകുമാറിനൊപ്പം ഭാര്യ സിന്ധു, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക തുടങ്ങിയവരും സമൂഹ മാധ്യമങ്ങളില്‍ സജീവമാകാറുണ്ട്. ലോക്ഡൗണ്‍ കാലം സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ സമയവും ഉണ്ടായിരുന്നു താരകുടുംബം. കൃഷ്ണകുമാറിനൊപ്പം ഭാര്യയും മക്കളുമെല്ലാം ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചിതരാണ്.

അതേസമയം കൃഷ്ണകുമാറിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ഇളയമകള്‍ ഹന്‍സികയെ കുറിച്ചുളള ഒരു രസകരമായ കാര്യം പങ്കുവെച്ചിരിക്കുകയാണ് നടന്‍. മുമ്പിലും സൈഡിലും പലതും സംഭവിക്കും. എന്ത് സംഭവിച്ചാലും ഞാന്‍ ക്യാമറയില്‍ തന്നെ നോക്കും.. അതാണ് ഹന്‍സു എന്ന് കുറിച്ചുകൊണ്ടാണ് കൃഷ്ണകുമാര്‍ എത്തിയിരിക്കുന്നത്. കുറിപ്പിനൊപ്പം ക്യാമറയ്ക്ക് മുന്‍പില്‍ പോസ് ചെയ്യുന്ന ഹന്‍സികയുടെ ഒരു കുട്ടിക്കാല ചിത്രവും നടന്‍ പങ്കുവെച്ചിരുന്നു.
ഹന്‍സികയുടെ ചിത്രത്തിന് പുറമെ ഫേസ്ആപ്പ് തരംഗത്തിനിടെ ഭാര്യ സിന്ധുവിനൊപ്പമുളള ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട് നടന്‍. രസകരമായ നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മോളിവുഡിന് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ച താരമാണ് കൃഷ്ണകുമാര്‍. ലോക് ഡൗണ്‍ സമയത്ത് ഡാന്‍സ് വീഡിയോകളും ടിക്ക് ടോക്ക് വീഡിയോകളുമെല്ലാം ചെയ്ത് നടന്‌റെ കുടുംബം എത്തിയിരുന്നു. താര കുടുംബത്തിന്റെതായി വരാറുളള മിക്ക വീഡിയോകള്‍ക്കും മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കാറുളളത്.
അഹാനയ്ക്ക് പുറമെ സഹോദരിമാരായ ഹന്‍സികയും, ഇഷാനിയും, ദിയയുമെല്ലാം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഡാന്‍സ് വീഡിയോകളും ടിക്ക് ടോക്ക് വീഡിയോകളുമൊക്കെയാണ് ഇവര്‍ പങ്കുവെക്കാറുളളത്. മക്കള്‍ക്കൊപ്പം കൃഷ്ണകുമാറും ഇടയ്ക്ക് വീഡിയോകളില്‍ എത്താറുണ്ട്. മകള്‍ക്ക് കട്ട സപ്പോര്‍ട്ടുമായാണ് അച്ഛനും അമ്മയും എത്താറുളളത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളത്തിലേക്ക് എത്തിയത്.
തുടര്‍ന്ന് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക എന്നീ ചിത്രങ്ങളിലും താരപുത്രി അഭിനയിച്ചിരുന്നു. അഹാനയ്ക്ക് പുറമെ അനിയത്തിമാരായ ഇഷാനി, ഹന്‍സിക തുടങ്ങിയവരും സിനിമയില്‍ അരങ്ങേറിയിരുന്നു. ഹന്‍സിക ലൂക്ക എന്ന ചിത്രത്തില്‍ അഹാനയുടെ ചെറുപ്പകാലം അവതരിപ്പിച്ചിരുന്നു. ഇഷാനി മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്.


Click it and Unblock the Notifications