ജീവിതത്തിലാദ്യമായാണ് ഇങ്ങനൊരു അനുഭവമെന്ന് ദിയ കൃഷ്ണകുമാര്‍, അഹാനയുടെ ഫാനാണെന്ന് അയാള്‍ പറഞ്ഞു
പ്രേക്ഷകര്‍ക്ക് സുപരിചിതമായി താരകുടുംബങ്ങളിലൊന്നാണ് കൃഷ്ണകുമാറിന്റേത്. അച്ഛന് പിന്നാലെയായാണ് മക്കളും സിനിമയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ വീട്ടിലേക്ക് യുവാവ് അതിക്രമിച്ച കയറിയിരുന്നു. അഹാനയെ വിവാഹം ചെയ്യണമെന്ന ആവശ്യമായിരുന്നു അഞ്ജാതന്‍ ഉന്നയിച്ചതെന്ന്താരകുടുംബം പറഞ്ഞിരുന്നു. സൈക്കോ പോലെയുള്ളൊരാളാണ് വീട്ടിലേക്ക് അതിക്രമിച്ച് കയറിയതെന്ന് ദിയ കൃഷ്ണകുമാര്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ദിയ ഇതേക്കുറിച്ച് പറഞ്ഞത്.
യുവാവ് മതിലു ചാടിക്കടന്ന സമയത്ത് വീട്ടിലെ ഒരു വാതിൽ പൂട്ടിയിരുന്നില്ല. ഹന്‍സികയാണ് പെട്ടെന്ന് പോയി ആ വാതില്‍ പൂട്ടിയത്. സംഭവം നടന്ന വൈകിട്ടാണ് ഞാൻ ബംഗളൂരുവിൽ നിന്നും തിരിച്ചെത്തുന്നത്. ഞാനും ഇഷാനിയും ഒരാഴ്ചയോളം ഇവിടെ ഇല്ലായിരുന്നു. ആ ആഴ്ചയിൽ ഇങ്ങനൊന്നും സംഭവിച്ചിട്ടുമില്ല. ഞാനും ഇഷാനിയും വന്നിറങ്ങിയ സമയത്താണ് ഇത് നടക്കുന്നതെന്നും ദിയ പറയുന്നു.
ഡാൻസ് കൊറിയോഗ്രാഫറായ ബിപിൻ ചേട്ടനുമായി ഫോണിൽ സംസാരിച്ചുകൊണ്ടു നിൽക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഹൻസിക പുറകിൽ നിന്നും എന്നെ വിളിച്ച് ഇക്കാര്യം കാണിക്കുന്നത്. താഴെ ഒരാള്‍ ഗേറ്റിൽ ചാരി കിടക്കുന്നു. അമ്മ പോയി വാതിൽ തുറന്ന് എന്തുവേണമെന്ന് ചോദിച്ചു. അയാൾ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് സംസാരിച്ചത്. ചില തമിഴ് സൈക്കോ പടങ്ങളിൽ നമ്മൾ കാണുന്നതുപോലെയുള്ള അവസ്ഥയായിരുന്നു.

അമ്മ ഇതുവന്നു പറഞ്ഞപ്പോൾ ഞങ്ങൾക്കൊക്കെ പേടിയായി. അച്ഛനോട് കാര്യം എന്നാൽ വീട്ടിലെ വാതിൽ തുറക്ക് എന്നിട്ട് സംസാരിക്കാം എന്നാണ് അയാൾ പറഞ്ഞുകൊണ്ടിരുന്നത്. വാതിൽ തുറന്നില്ലെങ്കിൽ എന്തുചെയ്യുമെന്ന് അച്ഛൻ ചോദിച്ചു, 'അങ്ങനെയെങ്കിൽ മതില് ചാടി കടക്കുമെന്ന് അയാൾ പറഞ്ഞു. നീ ചാടുമോ എന്നു അച്ഛൻ ചോദിച്ചതും അയാൾ എടുത്തൊരു ചാട്ടം. താഴെ ഒരു വാതിൽ പൂട്ടിയിട്ടില്ലായിരുന്നു.
Recommended Video
ഹൻസിക പെട്ടന്നു തന്നെ പോയി സൈഡ് ഡോർ പൂട്ടി. അയാൾ പൂട്ടിൽ പിടിച്ചു വലിക്കാൻ തുടങ്ങി. അപ്പോഴേക്കും അച്ഛൻ പൊലീസിനെ വിളിച്ചു. ഞാനും അഹാനയും ഞങ്ങളുടെ സുഹൃത്തുക്കളെ വിളിച്ചു. പോലീസ് ചോദിച്ചപ്പോള്‍ അഹാനയുടെ ഫാനാണ് താനെന്നായിരുന്നു അയാള്‍ പറഞ്ഞത്. രാത്രി
പതിനൊന്നരയ്ക്കാണോ വരുന്നത്. ജീവിതത്തിലാദ്യമായാണ് ഇത്തരത്തിലൊരു സംഭവമെന്നും ദിയ പറയുന്നു.


Click it and Unblock the Notifications











