ഞങ്ങളെല്ലാം ലൈറ്റായെടുക്കുന്നവരാണ്! അഹാനയെ വിമര്‍ശിച്ചവരോട് കൃഷ്ണകുമാര്‍! വീഡിയോ വൈറലാവുന്നു
എല്ലാത്തിനേയും പോസിറ്റീവായി കണ്ടാല്‍ പ്രശ്‌നങ്ങളെല്ലാം തീരുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. മൂത്തമകളായ അഹാന കൃഷ്ണയുടെ പോസ്റ്റുകളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ബള്‍ബ് പ്രകാശിക്കണമെങ്കില്‍ പോസിറ്റീവും നെഗറ്റീവും വേണം. രണ്ടും ഒരുപോലെ എടുത്താല്‍ മതി. കൊടുങ്കാറ്റുണ്ടാകുമ്പോള്‍ അത് മറികടന്ന് മുന്നോട്ട് പോവണം. എന്നാലേ കൂടുതല്‍ കരുത്ത് ലഭിക്കുകയുള്ളൂവെന്നും കൃഷ്ണകുമാര്‍ പറയുന്നു. കെകെ തോട്‌സുമായാണ് അദ്ദേഹം എത്തിയത്. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
മക്കള്‍ ഓരോരുത്തര്‍ക്കും അവരുടേതായ രീതികളും അഭിപ്രായങ്ങളുമുണ്ടാവാം. വീട്ടില്‍ എല്ലാം വളരെ ലൈറ്റായിട്ടാണ് ഞങ്ങളെടുക്കാറുള്ളത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണല്ലോ. ഓരോ വ്യക്തിക്കും അഭിപ്രായമുണ്ട്. പക്ഷേ, ഒരാള്‍ പറയുമ്പോള്‍ മാത്രം വിവാദമാകുക. മറ്റുചിലര്‍ പറയുമ്പോള്‍ സ്വീകാര്യമാവുക എന്നത് ശരിയല്ലല്ലോ.
നമുക്കെതിരെ എന്തും വരാം. കൊടുങ്കാറ്റ് വരുമ്പോൾ ഒഴിഞ്ഞ് മാറേണ്ട. അതിനെ നമ്മൾ അതിജീവിക്കണം. എല്ലാവരുടെ ജീവിതത്തില്‍ കല്ലേറുണ്ടാകും. റോസാ പുഷ്പങ്ങള്‍ മാത്രം പോരല്ലോ. ജീവിതം പഠിക്കാന്‍ അതും ആവശ്യമാണ്. മക്കള്‍ കൂടുതല്‍ കരുത്തുള്ളവരാകാന്‍ അത് സഹായിച്ചിട്ടുണ്ടാകാമെന്നും കൃഷ്ണകുമാര്‍ പറയുന്നുണ്ട്.

മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ അവരവര്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അതിനെകുറിച്ച് അവര്‍ക്ക് നല്ല ഗ്രാഹ്യമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ അവരുടെ സഹായം ഞാന്‍ തേടാറുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായിരുന്ന സമയത്ത് കരുണാകരനെതിരെ പത്രങ്ങളില്‍ മിക്ക ദിവസങ്ങളിലും കാര്‍ട്ടൂണുകളുണ്ടാവും. അന്ന് ഇതുപോലെ ട്രോളുകളില്ലല്ലോ. ഒരിക്കല്‍ ആരോ അദ്ദേഹത്തോട് ഈ പത്രക്കാരെ നിയന്ത്രിച്ചൂകൂടെ എന്നുചോദിച്ചു. അന്ന് അദ്ദേഹം ചിരിച്ചുകൊണ്ടുപറഞ്ഞത് ഞാനോര്‍ക്കാറുണ്ട്: എന്നെകുറിച്ച് നല്ലതും മോശവും എഴുതും. പ്രസിദ്ധിയും കുപ്രസിദ്ധിയുമുണ്ടാകും. കു മറച്ചുവച്ചാല്‍ അത് പ്രസിദ്ധി ആകും. അത്രയേയുള്ളൂ.
Recommended Video
മക്കളുടെ പേരിട്ടത് ഭാര്യ സിന്ധുവാണെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. 'ഹസീന, സുലു എന്നീ രണ്ട് അടുത്ത സുഹൃത്തുക്കൾ സിന്ധുവിനുണ്ട്. അവരുടെ മക്കളുടെ പേരുകൾ 'അ'യിൽ ആണ് തുടങ്ങുന്നത്. ആദ്യത്തെ കുട്ടിക്ക് 'അ' കൂട്ടി പേരിടണമെന്നത് അവളുടെ നിർബന്ധമായിരുന്നു. അങ്ങനെയാണ് അഹാന എന്നു പേരിട്ടതെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു.


Click it and Unblock the Notifications











